ഷാഹിദിനെ ഉമ്മ വച്ചത് അറപ്പോടെ, അവന് മൂക്കൊലിപ്പായിരുന്നു; ഒരുമിച്ചുള്ള ജീവിതം ദുസ്വപനമെന്നും കങ്കണ
വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നത് കങ്കണയാണോ അതോ വിവാദങ്ങള്‍ കങ്കണയുടെ പിന്നാലെയാണോ എന്നറിയില്ല. എന്തായാലും കങ്കണയും വിവാദവും പോലെ ശക്തമായ മറ്റൊരു ജോഡി ബോൡവുഡിലില്ല. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഒന്നിലധികം വട്ടം നേടിയിട്ടുള്ള നായികയാണ് കങ്കണ. ബോളിവുഡിലെ താരകുടുംബങ്ങളുടെ മേല്‍വിലാസില്ലാതെ കങ്കണ നേടിയ വിജയം സമനാതകളില്ലാത്തതാണ്.
പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായിട്ടുള്ള പല നേട്ടങ്ങളും സ്വന്തമാക്കാനും കങ്കണയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ പരാജയങ്ങളും വിവാദങ്ങളും കങ്കണയെ ഇപ്പോള്‍ ആരാധകരില്‍ നിന്നും അകറ്റിയിക്കുകയാണ്. കങ്കണയുടെ പല പരാമര്‍ശങ്ങളും വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. ബോളിവുഡിലെ താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ സ്‌ഫോടനാത്മകമായ പ്രസ്താവനകള്‍ കങ്കണ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ നിലപാടുകളുമെല്ലാം കങ്കണയെ വിവാദ നായികയാക്കി.

കങ്കണയുടെ നാക്കിന് വിലങ്ങിടാന്‍ ട്വിറ്ററിന് തീരുമാനിക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. ഒരിക്കല്‍ ബോളിവുഡിലെ സൂപ്പര്‍ താരായ ഷാഹിദ് കപൂറിനെതിരെ കങ്കണ നടത്തിയ പരാമര്‍ശവും വിവാദമായി മാറിയിരുന്നു. കങ്കണ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു റങ്കൂണ്‍. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന പീരിയഡ് ഡ്രാമയായിരുന്നു ചിത്രം. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമായിരുന്നു മറ്റ് താരങ്ങള്‍. ആ സിനിമയെക്കുറിച്ച് സംസാരിക്കവെയായിരുന്നു കങ്കണയുടെ പരാമര്‍ശം.
ഷാഹിദും കങ്കണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുണ്ട് റങ്കൂണിന്.എന്നാല്‍ വന്‍ താരനിരയും ഹിറ്റ് സംവിധായകനും ഉണ്ടായിരുന്നിട്ടും സിനിമ പരാജയപ്പെട്ടു. ചിത്രത്തെക്കുറിച്ച് ആരാധകര്‍ ഓര്‍ത്തിരിക്കുന്ന കാര്യങ്ങളിലൊന്നാണ് കങ്കണയും ഷാഹിദ് തമ്മിലുണ്ടായ വാക് പോര്. ചിത്രത്തിലെ നായകനെ കളിയാക്കിയ നായികയുടെ പരാമര്‍ശം വലിയ വിവാദമായി മാറി.
ചിത്രത്തിലെ കങ്കണയുടെ ചുംബന രംഗങ്ങള്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഷാഹിദും കങ്കണയും തമ്മിലുള്ള ഒന്നിലധികം ചൂടന്‍ രംഗങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. റിലീസിന് മുമ്പ് തന്നെ ഇത് ചര്‍ച്ചയായി മാറിയിരുന്നു. ഇതേക്കുറിച്ച് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ വച്ച് ചോദിച്ചപ്പോള്‍ കങ്കണ പറഞ്ഞ വാക്കുകളാണ് അനാവശ്യമായ വിവാദത്തിലേക്ക് നയച്ചിത്. കങ്കണയുടെ മറുപടി അറപ്പുളവാക്കുന്നതായിരുന്നു ആ ചുംബനം എന്നായിരുന്നു.
''ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. അതിനാല്‍ ചുംബിക്കുക എന്നത് സുഖമായിരുന്നില്ല. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കുമെന്നുമായിരുന്നു. അതിനാല്‍ ആ ചുംബന രംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു'' എന്നാണ് കങ്കണ അന്ന് പറഞ്ഞത്. പക്ഷെ അവിടം കൊണ്ട് കങ്കണ നിര്‍ത്തിയില്ല. ഷൂട്ടിംഗ് സമയത്ത് കങ്കണയും ഷാഹിദും ഇരുവരുടേയും ടീമും ഒരേ കോട്ടേജിലായിരുന്നു താമസിച്ചിരുന്നത്. ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക എന്നത് ദുസ്വപ്നമായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്.

''ഞങ്ങള്‍ ചിത്രീകരണം നടത്തിയിരുന്ന ലൊക്കേഷനില്‍ താമസിക്കാനായി എടുത്തുമാറ്റാന്‍ പറ്റുന്ന കോട്ടേജ് ഒരുക്കുകയായിരുന്നു. ഷാഹിദും ഞാനും ഞങ്ങളുടെ ടീമിനൊപ്പം ഒരു കോട്ടേജ് പങ്കിടുകയായിരുന്നു ചെയ്തത്. എല്ലാ ദിവസവും രാവിലെ ഞാന്‍ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടുകൊണ്ടായിരുന്നു. ആ ഭ്രാന്തന്‍ ട്രാന്‍സ് പാട്ടുകള്‍ കേട്ടായിരുന്നു ഷാഹിദ് വ്യായാമം ചെയ്തിരുന്നത്. എനിക്ക് മടുത്തു. അവിടെ നിന്നും മാറാന്‍ വരെ ആഗ്രഹിച്ചിരുന്നു. ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക എന്നത് എനിക്കൊരു ദുസ്വപ്നമായിരുന്നു'' കങ്കണ പറഞ്ഞു.
അതേസമയം കങ്കണയുടെ വാക്കുകള്‍ ഷാഹിദ് അംഗീകരിച്ചിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം കങ്കണയുടെ ഭാവന മാത്രമാണെന്നുമാണ് ഷാഹിദ് പറഞ്ഞത്. തനിക്ക് ഇതിലൊന്നും മറുപടി പറയാനില്ലെന്നും കങ്കണ തന്റെ സഹതാരങ്ങളോട് മാന്യമായി പെരുമാറാന്‍ ശീലിക്കണമെന്നും ഷാഹിദ് പറഞ്ഞു.


Click it and Unblock the Notifications