നാണമില്ലേ, വല്ല ആറ്റിലും ചാടി ചത്തൂടേ! തന്റെ അവാര്‍ഡ് 'തട്ടിയെടുത്ത' ദീപികയോട് കങ്കണ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. താരത്തിന്റെ പല പ്രസ്താവനകളും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തീവ്ര നിലപാടുകളുടെ പേരിലാണ് കങ്കണ വിമര്‍ശിക്കപ്പെടുന്നത്. അതേസമയം അഭിനേത്രിയെന്ന നിലയില്‍ നിരന്തരം കയ്യടി നേടുകയും ചെയ്യുന്ന താരമാണ് കങ്കണ. 2014 ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലെ കങ്കണയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ട ഒന്നായിരുന്നു. ഈ അഭിനയത്തിന് കങ്കണയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തുകയും ചെയ്തിരുന്നു. അതേസമയം കങ്കണയുടെ ചില പ്രസ്താവനകള്‍ വിവാദമായി മാറുകയും ചെയ്തിരുന്നു.
അതേ വര്‍ഷമായിരുന്നു ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രവും പുറത്തിറങ്ങിയത്. ദീപിക പദുക്കോണ്‍ ആയിരുന്നു ചിത്രത്തിലെ നായിക. ഈ ചിത്രത്തിലെ പ്രകടനത്തിന് ദീപികയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നു. തന്‍രെ പ്രകടനത്തെ അവഗണിച്ചു കൊണ്ട് ദീപികയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെ കങ്കണ നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങൡലൊന്നായാണ് ക്വീന്‍ വിലയിരുത്തപ്പെടുന്നത്. കങ്കണയുടെ കരിയറിനെ മാറ്റി മറിച്ച സിനിമയായിരുന്നു ക്വീന്‍. അതേ വര്‍ഷം തന്നെ വന്ന ഷാരൂഖ് ഖാന്‍ നായകനായ ചിത്രമായിരുന്നു ഹാപ്പി ന്യൂ ഇയര്‍. ചിത്രം തീയേറ്ററില്‍ പരാജയപ്പെടുകയും നിരൂപകരില്‍ നിന്നും മോശം റിവ്യു ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ ദീപികയെ തേടി പുരസ്‌കാരം എത്തുകയായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ദീപിക പക്ഷെ പറഞ്ഞത്. ഈ വര്‍ഷം കങ്കണയുടേതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇത് നിനക്കുള്ള അവാര്‍ഡാണ് കങ്കണ എന്നുമായിരുന്നു.

പിന്നീട് സൂമിന് നല്‍കിയ അഭിമുഖത്തിലും ദീപിക കങ്കണയെ പ്രശംസിക്കുകയായിരുന്നു. ''അവള്‍ ആ സിനിമയില്‍ കാണിച്ചത് അസാധ്യ പ്രകടനമായിരുന്നു. ഈ അവാര്‍ഡ് മാത്രമല്ല, ഈ വര്‍ഷത്തെ എല്ലാ അവാര്‍ഡും അവളാണ് അര്‍ഹിക്കുന്നത്'' എന്നായിരുന്നു ദീപിക പറഞ്ഞത്. എന്നാല്‍ ദീപികയുടെ പ്രശംസയോട് കങ്കണ പ്രതികരിച്ചത് നേരെ തിരിച്ചായിരുന്നു. ആരാധകരെ അമ്പരപ്പിച്ചതായിരുന്നു കങ്കണയുടെ ഭാഗത്തു നിന്നുമുണ്ടായ ഈ പ്രതികരണം.

''അവള്‍ക്ക് ഹാപ്പി ന്യു ഇയറിനാണ് അവാര്‍ഡ് കിട്ടിയത്. അവള്‍ വെള്ളത്തില്‍ ചാടി മരിക്കുന്നതാണ് നല്ലത്. ഹാപ്പി ന്യു ഇയറിനൊക്കെ അവാര്‍ഡ് വാങ്ങാന്‍ നിങ്ങള്‍ക്കാകുമോ?'' എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ''നിങ്ങള്‍ ചിന്തിച്ച് നോക്കൂ. കുറച്ചെങ്കിലും സാമാന്യ ബോധം വേണ്ടെ. ഒരാള്‍ ക്വീന്‍ പോലൊരു സിനിമ ചെയ്യുന്നു. അപ്പോഴാണ് അവള്‍ക്ക് ഹാപ്പി ന്യു ഇയറിന് അവാര്‍ഡ് കിട്ടുന്നത്. നിങ്ങളതാണ് കാണുന്നത്. പിന്നെ മുഖം രക്ഷിക്കാനായി ഓരോന്ന് പറയുന്നതാണ്'' എന്നും കങ്കണ തുറന്നടിക്കുകയായിരുന്നു. എന്തായാലും പിന്നാലെ കങ്കണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തുകയായിരുന്നു.
Recommended Video

അതേസമയം തലൈവിയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ജയലളിതയുടെ ജീവിതമായിരുന്നു സിനിമ അവതരിപ്പിച്ചത്. ധാക്കഡ് ആണ് കങ്കണയുടെ അണിയറയിലൊരുങ്ങുന്ന സിനിമ. 83 ലാണ് ദീപിക അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. രണ്‍വീര്‍ സിംഗ് ആയിരുന്നു ചിത്രത്തിലെ നായകന്‍. 1983 ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ കഥയാണ് ചിത്രം സംസാരിച്ചത്. ഗെഹരായിയാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശകുന്‍ ബത്രയാണ് ചിത്രത്തിന്റെ സംവിധാനം. പിന്നാലെ ഹൃത്വിക്കിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസിനൊപ്പമുള്ള തെലുങ്ക് ചിത്രം, സര്‍ക്കസ്, ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ തുടങ്ങിയവയും അണിയറയിലുണ്ട്. താരം ഹോളിവുഡിലേക്ക് മടങ്ങിയെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications