ഞങ്ങളുടെ മേല്‍ വിഷാദരോഗം അടിച്ചേല്‍പ്പിക്കരുത്! ദീപികയ്‌ക്കെതിരെ കങ്കണ

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദത്തിലൂടെ കങ്കണ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. തന്റെ സ്‌ഫോടനാത്മക പ്രസ്താവനകളിലൂടെ ബോളിവുഡിനെ മാത്രമല്ല രാജ്യത്തെ തന്നെ കങ്കണ ഞെട്ടിച്ചിട്ടുണ്ട്. കങ്കണയുടെ നാക്കിന് വിലങ്ങിടാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തീരുമാനിക്കുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

ബോളിവുഡിലെ താരറാണി ദീപിക പദുക്കോണിനെതിരേയും ഒരിക്കല്‍ കങ്കണ തുറന്നടിച്ചിട്ടുണ്ട്. വിഷാദരോഗത്തെക്കുറിച്ചുള്ള ദീപികയുടെ തുറന്നു പറച്ചിലിനെയാണ് കങ്കണ വിമര്‍ശിച്ചത്. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയ തകര്‍ച്ച കഴിഞ്ഞ് എട്ട് വര്‍ഷത്തിനുപ്പുറം എന്തിനാണ് ദീപിക വിഷാദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നാണ് കങ്കണ ചോദിച്ചത്. തന്നേയും സുശാന്ത് സിംഗിനേയും പോലുള്ളവരെ രോഗികളാക്കി ചിത്രീകരിക്കരുതെന്നും കങ്കണ പറഞ്ഞിരുന്നു.

Deepika Padukone

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ ശേഷം ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചുമാക്കെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ സമയത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ദീപികയ്‌ക്കെതിരെ തുറന്നടിച്ചത്.

''ഈ വിഷാദം തിയറിയാണ്. ദീപിക പദുക്കോണ്‍ 2015-16ല്‍ പെട്ടെന്നൊരു ദിവസം പറയുകയാണ് എന്നെ 2008 ല്‍ ഇട്ടിട്ട് പോയെന്നും അതുകൊണ്ട് ഇന്ന് എനിക്ക് വിഷാദമാണെന്ന്. എട്ട് വര്‍ഷം കഴിഞ്ഞ്! അതിന് ശേഷവും അതിന് ഇടയിലുമൊക്കെ പുളിക്കാരിയുടെ അവിഹിതങ്ങളൊക്കെ നടക്കുന്നുണ്ട്. നന്നായി ജോലി ചെയ്യുന്നുണ്ട്. അണിഞ്ഞൊരുങ്ങി നടക്കാറുണ്ട്. എല്ലാം നന്നായി പോകുന്നു. കല്യാണവും കഴിഞ്ഞു. പക്ഷെ വിഷാദവും കൂടെ തന്നെയുണ്ട്. എട്ട് വര്‍ഷത്തിന് ശേഷം വരുന്നത് എന്ത് തരം വിഷാദമാണ്'' എന്നായിരുന്നു കങ്കണ പറഞ്ഞത്.

പിന്നാലെ കങ്കണ ട്വിറ്ററിലൂടേയും ദീപികയ്‌ക്കെതിരെ രംഗത്തെത്തി. ''പത്ത് വര്‍ഷം മുമ്പുണ്ടായ പ്രണയ തകര്‍ച്ചയുടെ പേരില്‍ പെട്ടെന്നൊരു ദിവസം ദീപിക പദുക്കോണ്‍ തനിക്ക് വിഷാദമാണെന്ന് പറയുന്നു. നമ്മള്‍ അവരെ വിശ്വസിച്ചു. എനിക്കും സുശാന്തിനും അല്‍പ്പം ബഹുമാനം നല്‍കൂ. എനിക്ക് മാനസിക പ്രശ്‌നമില്ലെന്നും ഞാനും സുശാന്തിന് രോഗമില്ലെന്ന് അച്ഛനും പറയുമ്പോഴും വിശ്വസിക്കൂ. എന്തിനാണ് ഞങ്ങളെ രോഗികളാക്കി മാറ്റുന്നത്'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

അതേസമയം മാനസികാരോഗ്യത്തെ കങ്കണ തെറ്റായി അഡ്രസ് ചെയ്യുന്നതും അധിക്ഷേപിക്കുന്നതും ആ ഒരു തവണത്തെ മാത്രം സംഭവമല്ല. ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ തന്റെ വിഷാദാവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിന് കാരണം കുടുംബത്തിന്റെ തകര്‍ച്ചയാണെന്നായിരുന്നു.

Deepika Padukone

''16-ാം വയസില്‍ ഞാന്‍ ശാരീരിക അതിക്രമം നേരിടുകയായിരുന്നു. ആസിഡ് ഒഴിച്ച പൊള്ളിച്ച എന്റെ സഹോദരിയെ ഒറ്റയ്ക്ക് നോക്കുകയായിരുന്നു. മീഡിയയുടെ അരിശവും നേരിട്ടു. വിഷാദത്തിന് പല കാരണങ്ങളും കാണും. പക്ഷെ തകര്‍ന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കുറച്ച് ബുദ്ധിമുട്ടാണ്. പരമ്പരാഗത കുടുംബ വ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്'' എന്നായിരുന്നു കങ്കണയുടെ പ്രതികരണം. എന്നാല്‍ പിന്നാലെ ഇറ മറുപടിയുമായെത്തി.

തേജസ് ആണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടു. എമര്‍ജന്‍സി, തനു വെഡ്‌സ് മനു 3 തുടങ്ങിയ സിനിമകളാണ് കങ്കണയുടേതായി അണിയറയിലുള്ള മറ്റ് സിനിമകള്‍. അതേസമയം ദീപികയുടേതായി അണിയറയിലുള്ളതെല്ലാം വലിയ സിനിമകളാണ്. പഠാനിലാണ് ദീപിക അവസാനമായി നായികയായി എത്തിയത്. പിന്നാലെ ജവാനില്‍ അതിഥി വേഷത്തിലുമെത്തി. ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, കല്‍ക്കി 2829, സിംഗം എഗെയ്ന്‍ തുടങ്ങിയ ചിത്രങ്ങള്‍ ദീപികയുടേതായി അണിയറയിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X