ആറ് വിരലുള്ളവന്റെ തൊണ്ടയിടറുന്നു, കൈ കൂപ്പിയിട്ടില്ലെന്ന് മാത്രം; ഹൃത്വിക്കിനെ കുത്തി കങ്കണ

ബോളിവുഡിനെ ഇളക്കി മറിച്ച വിവാദമായിരുന്നു ഹൃത്വിക്-കങ്കണ പ്രണയം

ബോളിവുഡിലെ മുന്‍നിര നായികയാണ് കങ്കണ റണാവത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നിരവധി തവണ നേടിയിട്ടുള്ള പ്രതിഭ. എന്നാല്‍ ഓഫ് ്‌സക്രീനിലെ കങ്കണ വിവാദങ്ങളുടെ തോഴിയാണ്. തന്റെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ കങ്കണ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബോളിവുഡ് താരങ്ങള്‍ മുതല്‍ രാഷ്ട്രീയം വരെ പലതിനേക്കുറിച്ചും കങ്കണ സംസാരിക്കുകയും വിവാദത്തിന് തിരി കൊളുത്തുകയും ചെയ്യാറുണ്ട്.

കങ്കണയുടെ പ്രസ്താവനകള്‍ പലപ്പോഴും വലിയ പൊട്ടിത്തെറികള്‍ക്ക് കാരമണമാകാറുണ്ട്. താരത്തിന്റെ നാക്കിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പോലും വിലങ്ങിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ പല പ്രമുഖര്‍ക്കെതിരേയും കങ്കണ നടത്തിയ പ്രസ്താവനകള്‍ വിവാദമായി മാറിയിട്ടുണ്ട്. വിവാദങ്ങള്‍ ഇല്ലാത്തൊരു ദിവസവും കങ്കണയുടെ ജീവിതത്തിലില്ലെന്ന് തന്നെ പറയാം. വിവാദങ്ങള്‍ കങ്കണയ്‌ക്കൊപ്പം തന്നെയുണ്ട്.

കങ്കണയും ഹൃത്വിക് റോഷനും

കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള പോര് സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങൡലൊന്നായിരുന്നു. താനും ഹൃത്വിക്കും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന കങ്കണയുടെ തുറന്നു പറച്ചില്‍ ബോളിവുഡില്‍ വലിയ കൊടുങ്കാറ്റ് തന്നെയാണ് സൃഷ്ടിച്ചത്. കങ്കണയുടെ വാദം ഹൃത്വിക് നിഷേധിച്ചതോടെയാണ് വിവാദത്തിന്റെ രൂപം മാറുന്നത്. എന്തായാലും കാലം പിന്നിട്ടതോടെ അതൊരു പഴങ്കഥയായി മാറുകയായിരുന്നു.

തൊണ്ടയിടറുന്നു

എന്നാല്‍ ബാക്കിയാരും മറന്നാലും ഹൃത്വിക്ക് വിഷയം കങ്കണ മറന്നിട്ടില്ലെന്നുറപ്പാണ്. അത് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് കങ്കണ നടത്തിയൊരു പ്രസ്താവന. കങ്കണ അവതാരകയായി എത്തുന്ന റിയാലിറ്റി ഷോയാണ് ലോക്ക് അപ്പ്. ഇതില്‍ സംസാരിക്കവെ കങ്കണ നടത്തിയൊരു പ്രസ്താവന സത്യത്തില്‍ ഹൃത്വിക്കിനെ ലക്ഷ്യമിടുന്നതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

കങ്കണ അവതാരകയായി എത്തിയ റിയാലിറ്റി ഷോ ജനപ്രീതി നേടിയിരുന്നു. ഇതോടെ അഞ്ച് വര്‍ഷമായി തന്നോട് മിണ്ടാതിരുന്നവര്‍ പോലും തന്നെ തേടിയെത്തിയതായി കങ്കണ ഷോയില്‍ വച്ച് പറഞ്ഞിരുന്നു. ''അഞ്ച് വര്‍ഷമായി എന്നോട് സംസാരിക്കാത്തവര്‍ പോലും ഫോണ്‍ വിളിക്കുന്നുണ്ട്. സമ്മാനങ്ങള്‍ അയക്കുന്നു. അകത്ത് പോയിട്ട് തങ്ങളുടെ കള്ളത്തരം പൊളിക്കരുതെന്ന് കരുതി ആളുകള്‍ തങ്ങളുടെ അഞ്ച് വിരലുകളും ചേര്‍ത്തു പിടിക്കുന്നു. ആറ് വിരലുള്ളയാളുടെ തൊണ്ടയിടറുന്നുണ്ട്. പക്ഷെ കൈകൂപ്പിയിടാന്‍ ബാക്കിയുണ്ട്'' എന്നാണ് കങ്കണ പറഞ്ഞത്.

ആറ് വിരലുകാരന്‍

താരം പരാമര്‍ശിച്ച ആറ് വിരലുകാരന്‍ ഹൃത്വിക് റോഷന്‍ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടേയും പ്രേക്ഷകരുടേയും വിലയിരുത്തല്‍. ഹൃത്വിക്കിന് ആറു വിരലുകളുണ്ടെന്നത് തന്നെയാണ് അങ്ങനൊരു അനുമാനത്തിന് കാരണം. കാലം കുറേ പിന്നിട്ടുവെങ്കിലും കങ്കണ പഴയ കണക്കൊന്നും മറന്നിട്ടില്ലെന്ന് തന്നെയാണ് താരത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒളിയമ്പ്

കങ്കണയും ഹൃത്വിക് റോഷനും നേരത്തെ ക്രിഷ് 3യില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2016 ലാണ് വിവാദം അരങ്ങേറുന്നത്. കങ്കണയാണ് ഹൃത്വിക്കും താനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് തുറന്ന് പറയുന്നത്. എന്നാല്‍ ഹൃത്വിക് ഇത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. പിന്നാലെ വാദ-പ്രതിവാദങ്ങള്‍ ഒരുപാടുണ്ടായി. ഒടുവില്‍ കങ്കണയ്‌ക്കെതിരെ ഹൃത്വിക് നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പതിയെ എല്ലാവരും ആ വിവാദം മറന്നിരിക്കെയായിരുന്നു കങ്കണയുടെ ഒളിയമ്പ്.

അണിയറയില്‍

അതേസമയം ദാക്കഡ് ആണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ബോക്‌സ് ഓഫീസില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു ചിത്രം. നിരവധി സിനിമകള്‍ കങ്കണയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. അതേസമയം തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് ഒടുവിലായി ബിഗ് സ്‌ക്രീനിലെത്തിയത്. ഈ ചിത്രവും വിജയം നേടിയിരുന്നില്ല.

ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ ഏറ്റവും പുതിയ സിനിമ. സിദ്ധർത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X