For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീയൊന്നും എവിടേയും എത്തില്ല, കത്രീനയെ കണ്ടു പഠിക്ക്; സല്‍മാനെക്കുറിച്ച് ഹൃത്വിക്കിനോട് കങ്കണ

  |

  ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് കങ്കണ റണാവത്. 2013 ല്‍ പുറത്തിറങ്ങിയ ക്വീനിലൂടെ തന്നിലെ താരത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു കങ്കണ ചെയ്തത്. പിന്നാലെ നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. സൂപ്പര്‍ നായകന്മാരില്ലാതെ തന്നെ വമ്പന്‍ വിജയങ്ങള്‍ സമ്മാനിക്കാന്‍ സാധിക്കുന്ന ചുരുക്കം ചില നായികമാരില്‍ ഒരാളാണ് കങ്കണ. നിരവധി തവണ ദേശീയ പുരസ്‌കാരമടമക്കുള്ള നേട്ടങ്ങളും കങ്കണയെ തേടിയെത്തിയിട്ടുണ്ട്.

  പാവാടയിലും ബ്ലൗസിലും അതീവ സ്റ്റൈലീഷായി ഋതു മന്ത്ര, താരത്തിന്റെ ചിത്രം കാണാം

  എന്നാല്‍ മറുവശത്ത് കങ്കണയുടെ വ്യക്തിജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതാണ്. സോഷ്യല്‍ മീഡിയയിലൂടേയും മറ്റുമുള്ള വിദ്വേഷം പറച്ചിലുകള്‍ മുതല്‍ മയക്കുമരുന്ന് ഉപയോഗവും പ്രണയങ്ങളുമെല്ലാം കങ്കണയുടെ പേര് വിവാദങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതാക്കി മാറ്റുകയായിരുന്നു. ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളേയും പരസ്യമായി വിമര്‍ശിച്ചും കങ്കണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരമായ സല്‍മാന്‍ ഖാനെതിരേയും കങ്കണ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

  2016 ലായിരുന്നു ബോളിവുഡിനെ ഇളക്കി മറിച്ച് ഹൃത്വിക് റോഷന്‍-കങ്കണ പ്രണയ വിവാദം നടക്കുന്നത്. ബോളിവുഡിലെ ഇതുവരെ കണ്ടതില്‍ നിന്നു തന്നെ ഏറ്റവും വലിയ വിവാദമായി മാറിയ പോരുകൡലൊന്നാണ് ഇത്. ഇപ്പോഴും ആ വിവാദം കെട്ടടങ്ങിയിട്ടില്ലെന്നതാണ് വസ്തുത. ആരോപണവും പ്രത്യാരോപണങ്ങളും മാത്രമല്ല കേസും അന്വേഷണവുമൊക്കെയായി നിയമം വരെ ഇടപെട്ട വിവാദമാണിത്. ബോളിവുഡിനെ തന്നെ പല തട്ടുകളാക്കി തിരിക്കുകയും ഈ സംഭവം ചെയ്തു.

  വിവാദങ്ങള്‍ക്കിടെ കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിലൊന്നില്‍ കങ്കണ സല്‍മാന്‍ ഖാനെക്കുറിച്ച് പറയുന്ന ഭാഗവും ഒരുപാട് പേരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ''നീ ബിഗ് ബോസില്‍ പോയി. അത് നന്നായി, വളരെ നന്നായി. റിലീസിന് ശേഷം ബിഗ് ബോസിലൂടെ പ്രൊമോഷന്‍ നല്‍കുന്നത് നല്ലതാണ്. നീ സല്‍മാന്‍ ഖാനെ കണ്ടതിലും ഞാന്‍ സന്തോഷിക്കുന്നു. അയാളുടെ സിനിമയോട് ഞാന്‍ നോ പറഞ്ഞിരുന്നു. അപ്പോള്‍ പറഞ്ഞത് ആ സിനിമ കരീന ചെയ്യാനിരുന്നതാണ് പക്ഷെ നിനക്ക് തരുന്നത് ഈ സിനിമ കൊണ്ട് അവള്‍ക്ക് വലിയ ഗുണമൊന്നുമില്ല പക്ഷെ നിന്റെ കരിയര്‍ സെറ്റാകും എന്നായിരുന്നു'' എന്നായിരുന്നു കങ്കണയുടെ ഇ-മെയിലുകളിലൊന്നില്‍ പറഞ്ഞിരുന്നത്.

  ''ഞാന്‍ ഞെട്ടിപ്പോയി. അയാള്‍ക്ക് വട്ടാണോ? ബജ്രംഗി ഭായ്ജാനിലെ കരീനയുടെ വേഷം എനിക്ക് കരിയര്‍ ഉണ്ടാക്കിതരുമെന്നോ? അയാള്‍ ഏത് ലോകത്തിലാണ് ജീവിക്കുന്നത്? അയാളുടെ ഏത് നായികയുടെ കരിയറാണ് അങ്ങനെ ഉണ്ടായത്? എന്നോട് എല്ലാവരും അത് ചെയ്യരുതെന്ന് പറഞ്ഞു. അയാള്‍ക്കൊപ്പം അഭിനയിക്കാത്തത് കൊണ്ടാണ് എന്നെ എല്ലാവരും സ്‌നേഹിക്കുന്നത്. എനിക്കൊപ്പം സിനിമ ചെയ്യുന്ന സംവിധായകരും നിര്‍മ്മാതാക്കളും സ്റ്റുഡിയോകളുമെല്ലാം അയാള്‍ക്കൊപ്പം അഭിനയിക്കരുതെന്ന് എന്നോട് അപേക്ഷിച്ചിട്ടുണ്ട്. കരാണം അതെന്റെ ബ്രാന്റിനെ ബാധിക്കും'' എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.


  ''അയാള്‍ എന്നെ കളിയാക്കുമായിരുന്നു. ഒരിക്കല്‍ അയാള്‍ എന്നോട് പറഞ്ഞു, നീ എന്തിനാണ് ഒരുപാട് അഭിനയിക്കുന്നത്. നിന്നെപ്പോലുള്ളവര്‍ എവിടേയും എത്തില്ല. കത്രീനയെ നോക്കൂ അവളാണ് ശരിക്കും നായികയാകാന്‍ പറ്റിയവള്‍. കാണാന്‍ സുന്ദരിയാണ്, വായടച്ചിരിക്കും. നിങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് കത്രീനയോ സല്‍മാനോ ആകേണ്ടതില്ലെന്നും ഞാന്‍ പറഞ്ഞു. ദേഷ്യം പിടിച്ച അയാള്‍ എന്നെ അസഭ്യം പറയാന്‍ തുടങ്ങി. പിന്നീട് രണ്ട് വര്‍ഷത്തേക്ക് അയാളുടെ മുഖം ഞാന്‍ കണ്ടിട്ടില്ല. അയാള്‍ വിളിച്ചു, മെസേജ് അയച്ചു, പക്ഷെ ഞാന്‍ പ്രതികരിച്ചില്ല'' എന്നും കങ്കണ പറയുന്നുണ്ട്.

  Also Read: ഗോസിപ്പുകാര്‍ പോലും അറിയാതെ രഹസ്യമായി തന്നെ അത് നടന്നു; അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരണ്‍

  ഡിവോഴ്സ് എക്സ്പേർട്ടായ സൂപ്പർ സ്റ്റാറുമായുള്ള സൗഹൃദം എല്ലാം പെട്ടെന്നാക്കി.തുറന്നടിച്ച് കങ്കണ

  ''പിന്നീട് അയാളുടെ ബര്‍ത്ത് ഡേയ്ക്ക് എന്നെ വിളിച്ചു. അന്ന് അയാളെ അഞ്ച് മിനുറ്റ് നേരത്തേക്ക് മാത്രം കണ്ടു. ക്വീനിന് ശേഷം അയാള്‍ എന്നെ കാണാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ എനിക്ക് അതിന് തോന്നിയില്ല. ഈ ഓഫര്‍ അങ്ങനൊരു ഡെസ്പറേറ്റായ ശ്രമമാണ്. അതാണ് സന്തോഷം നല്‍കാത്ത ആളുകള്‍, അവരെ കാണാനേ തോന്നില്ല'' എന്നും കങ്കണ പറയുന്നു.

  English summary
  When Kangana Ranaut Wrote Salman Khan Is Weired To Hrithik Roshan Via Email
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X