വിവാഹത്തിന്റെ വക്കോളം എത്തിയ കപില്‍ ദേവ്-സരിഗ പ്രണയം; കപില്‍ പിന്മാറാന്‍ കാരണം ഇതോ?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല, ഇന്ത്യയെന്ന രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചൊരു സംഭവമായിരുന്നു 1983ലെ ലോകകപ്പ് വിജയം. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അന്നുയര്‍ത്തിയ കപ്പാണ് ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എത്തി നില്‍ക്കുന്ന ഉയരത്തിന്റെ അടിത്തറയെന്ന് നിസ്സംശയം പറയാം. ലോര്‍ഡ്‌സിലെ ഫൈനലില്‍ വിന്‍ഡീസ് ടീമിനെ 43 റണ്‍സിനാണ് കപിലിന്റെ ചെകുത്താന്മാര്‍ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ വിജയമായിട്ടാണ് ഈ വിജയത്തെ കണക്കാക്കുന്നത്.

ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ കപില്‍ ദേവ്. ഇന്ത്യ രാജ്യത്തെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച കപില്‍ ദേവ് ലോകമെമ്പാടും ആരാധകരുള്ള താരമാണ്. ക്രിക്കറ്റ് മൈതാനത്തെ കപിലിന്റെ വിജയങ്ങളും നേട്ടങ്ങളും പോലെ തന്നെ ക്രിക്കറ്റിന് പുറത്തെ കപിലിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ക്രിക്കറ്റ് താരങ്ങളെ ദൈവത്തിന് തുല്യമായി കാണുന്നൊരു രാജ്യത്ത് അത് വളരെ സ്വാഭാവികമായൊരു കാര്യമാണെന്നതും വസ്തുതയാണ്.

Kapil Dev

കപിലിന്റെ പ്രണയവും ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. റോമി ഭാട്ടിയ ആണ് കപിലിന്റെ ഭാര്യ. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. റോമിയ്ക്ക് മുമ്പ് കപിലിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നത് നടി സരിഗയായിരുന്നു. പിന്നീട് നടന്‍ കമല്‍ഹാസന്റെ പങ്കാളിയായി മാറുകയായിരുന്നു സരിഗ. കപിലും സരിഗയും ആദ്യമായി കാണുമ്പോള്‍ രണ്ടു പേരും സിംഗിളായിരുന്നു. ഒരു സുഹൃത്താണ് ഇരുവരേയും ഒരുമിപ്പിക്കാനുള്ള ആശയം നടപ്പിലാക്കുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു.

ഇതോടെ ഇരുവരും തമ്മിലുള്ള അടുപ്പം സ്വാഭാവികമായി മാധ്യമങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ഇടം നേടുകയും ചെയ്തു. വിവാഹത്തിനുള്ള ഒരുക്കളും നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പഞ്ചാബിലുള്ള തന്റെ മാതാപിതാക്കളെ സരിഗയെ പരിചയപ്പെടുത്താനായി കപില്‍ സരിഗയെ നാട്ടിലേക്ക് കൂട്ടി കൊണ്ട് പോയിരുന്നുവെന്നാണ് ഒരിക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിവാഹത്തിന് അരികിലെത്തി നില്‍ക്കെ ഇരുവരും പിരിയുകയായിരുന്നു. കപില്‍ ദേവാണ് വിവാഹം വേണ്ടെന്ന് തീരുമാനിക്കുന്നത്. ഇക്കാലത്ത് ബിസിനസുകാരിയായിരുന്ന റോമിയെ കപില്‍ പരിചയപ്പെടുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് സരിഗയോ കപിലോ ഒരിക്കല്‍ പോലും പരസ്യമായി പ്രതികരിച്ചിട്ടില്ല.

സുഹൃത്ത് സുനില്‍ ഭാട്ടിയ വഴിയാണ് കപില്‍ റോമിയെ പരിചയപ്പെടുന്നത്. ഡല്‍ഹിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണാനായി കപില്‍ റോമിയെ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് റോമി എത്തി. ആ മത്സരത്തില്‍ തന്റെ ആദ്യത്തെ സെഞ്ചുറി നേടിയാണ് കപില്‍ റോമിയെ ഇംപ്രസ് ചെയ്യുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 1980 ല്‍ കപില്‍ ദേവും റോമിയും വിവാഹിതരായി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 83 എന്ന ചിത്രത്തില്‍ കപിലിനെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിംഗ് ആയിരുന്നു. ദീപിക പദുക്കോണാണ് റോമിയുടെ വേഷം ചെയ്തത്.

More from Filmibeat

Read more about: kapil dev sarika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X