ഷാരൂഖും കരണ്‍ ജോഹറും തമ്മില്‍ പ്രണയമോ? ലൈംഗികതയെക്കുറിച്ചുള്ള ചോദ്യത്തിന് കരണിന്റെ മറുപടി
നിര്‍മ്മാതാവായും സംവിധായകനായുമെല്ലാം ബോളിവുഡിലെ നിറ സാന്നിധ്യമാണ് കരണ്‍ ജോഹര്‍. അവതാരകനായും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് കരണ്‍ ജോഹര്‍. ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്ന പേരില്‍ പലപ്പോഴും കരണ്‍ ജോഹര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ബോളിവുഡിലെ പല താരങ്ങളുടേയും അരങ്ങേറ്റത്തിന് കാരണക്കാരനായ വ്യക്തിയാണ് കരണ്‍ ജോഹര്‍.
സിനിമയുടെ ഗ്ലാമറും മോശം വശങ്ങളുമെല്ലാം ഒരേ സമയം അനുഭവിക്കുന്ന വ്യക്തിയെന്ന് കരണ്‍ ജോഹര്‍ പറയാം. അതേസമയം പല തരത്തിലുള്ള അധിക്ഷേപങ്ങളും കരണ്‍ ജോഹര്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇഥില്‍ ഒന്നാണ് താരത്തിന്റെ സെക്ഷ്വല്‍ ഓറിയന്റേഷനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അധിക്ഷേപങ്ങളും. കരണിന്റെ ശരീരഭാഷ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

കരണ്‍ ജോഹര്‍ ഗേ ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ഇന്നും തുടരുന്ന ഒന്നാണ്. ഒരിക്കല്‍ സാക്ഷാല്‍ ഷാരൂഖ് ഖാനുമായി കരണിന് ലൈംഗിക ബന്ധമുണ്ടെന്ന് വരെ അധിക്ഷേപക്കാര്‍ പ്രചരിപ്പിക്കുകയുണ്ടായി. ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കരണ്‍ ജോഹര്‍. ഇരുവരും ഒരുമിച്ച് അവതാരകരായും നടനും സംവിധായകനുമൊക്കെ എത്തി കയ്യടി നേടിയിട്ടുണ്ട്.
അങ്ങനെ തന്റെ സുഹൃത്തിനേയും തന്നേയും ചേര്‍ത്തുള്ള അസഭ്യ പ്രചരണങ്ങള്‍ക്കെതിരെ ഒരിക്കല്‍ കരണ്‍ ജോഹര്‍ തന്നെ രംഗത്തെത്തിയിരുന്നു. പൊതുവേദികളില്‍ ഇത്തരം അധിക്ഷേപങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കാത്ത കരണ്‍ പ്രതികരിച്ചത് തന്റെ ആത്മകഥയായ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയിലായിരുന്നു. കരണിന്റെ പ്രതികരണത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

താന്‍ ഒരു മൂത്ത സഹോദരനെ പോലെ കാണുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍ എന്നും തന്റെ ജീവിതത്തില്‍ അദ്ദേഹമൊരു ഫാദര്‍ ഫിഗര്‍ ആണെന്നും കരണ്‍ പറയുന്നു. അങ്ങനെയുള്ള ഷാരൂഖ് ഖാനും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ കേട്ടതോടെ തന്നെയത് ആഴത്തില്‍ അലട്ടിയെന്നാണ് കരണ്‍ പറയുന്നത്. ഒരിക്കല്‍ തന്നോട് ഒരു അഭിമുഖത്തിനിടെ ഷാരൂഖ് ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചതിനെക്കുറിച്ചും കരണ്‍ തുറന്നെഴുതുന്നു.
''ഇന്ന് ആളുകള്‍ കരുതുന്നത് എനിക്ക് എപ്പോഴും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നാണ്. പക്ഷെ എന്നെ സംബന്ധിച്ച് സെക്‌സ് എന്നത് വളരെ വളരെ വ്യക്തിപരമായ ഒരു കാര്യമാണ്. അതൊരു ഇന്റിമേറ്റ് ഫീലിങാണ്. ആര്‍ക്കെങ്കിലും ഒപ്പം ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല. എന്റെ വികാരത്തെ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിക്കണം. എന്നെക്കുറിച്ചുള്ള കിംവദന്തികളെ നേരിടാന്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്'' കരണ്‍ പറയുന്നു.

''എന്റെ ലൈംഗികതയെക്കുറിച്ച് ഒരുപാട് ചര്‍ച്ച നടക്കുന്നുണ്ട്. വര്‍ഷങ്ങളോളം ഞാനും ഷാരൂഖും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളുണ്ടായിരുന്നു. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ഒരിക്കല്‍ ഒരു ഹിന്ദി ചാനലിന്റെ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു. ഷാരൂഖ് ഖാനുമായി നിങ്ങള്‍ക്കുള്ളത് പ്രത്യേക ബന്ധമാണല്ലോ എന്ന് ചോദിച്ചു. അയാള്‍ ആ ചോദ്യം ചോദിച്ച രീതി എനിക്ക് ദേഷ്യമുണ്ടാക്കുന്നതായിരുന്നു. ഞാന്‍ നിങ്ങളോട് നിങ്ങള്‍ നിങ്ങളുടെ സഹോദരനൊപ്പമാണ് കിടക്കുന്നതെന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ എന്ന് ചോദിച്ചു. നീയെന്താ ചോദിക്കുന്നതെന്നായി അയാള്‍''.
''നീ എങ്ങനെയാണ് ഈ ചോദ്യം എന്നോട് ചോദിക്കുകയെന്ന് അയാള്‍. പിന്നെ എന്നോട് എങ്ങനെ ഈ ചോദ്യം ചോദിച്ചെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. എന്നെ സംബന്ധിച്ച് എന്തൊക്കെ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായാലും ഷാരൂഖ് ഖാന്‍ എന്റെ ജീവിതത്തിലെ ഫാദര്‍ ഫിഗറും എന്റെ ജേഷ്ഠനുമാണ്. ഇത്തരം കിംവദന്തികളെല്ലാം വിവരക്കേടാണ്. പക്ഷെ ഇതൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ആളുകള്‍ വിവരക്കേട് പറയുമെന്നും ഒരു പുരുഷന് അവിഹിത ബന്ധമില്ലെങ്കില്‍ അയാള്‍ ഗേ ആണെന്നും പറയുമെന്നും അദ്ദേഹം പറഞ്ഞു'' കരണ്‍ എഴുതുന്നു.
Recommended Video

അതേസമയം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് കരണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ് ചിത്രത്തിലെ നായകനും നായികയും. യോദ്ധ, ബ്രഹ്‌മാസ്ത്ര, ലൈഗര്‍, ദോസ്താന 2, ജുഗ് ജുഗ് ജിയോ, തുടങ്ങിയ വലിയ സിനിമകളാണ് കരണിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങാനുള്ളത്. കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കഭി അല്‍വിദ ന കെഹ്ന, മൈ നെയിം ഈസ് ഖാന്‍, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, യേ ദില്‍ ഹെ മുഷ്ഖില്‍, തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ആണ് കരണ്‍.


Click it and Unblock the Notifications