ബോളിവുഡിലെ ഏറ്റവും ക്രൂരയായ അമ്മായിയമ്മ ആര്? ഞെട്ടിച്ച് കരണ്‍ ജോഹറുടെ മറുപടി
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും നിര്‍മ്മാതാവുമാണ് കരണ്‍ ജോഹര്‍. പല താരപുത്രന്മാരേയും പുത്രിമാരേയും ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് ലോഞ്ച് ചെയ്തത് കരണ്‍ ജോഹര്‍ ആയിരുന്നു. ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ടൈഗര്‍ ഷ്രോഫ്, അനന്യ പാണ്ഡെ തുടങ്ങിയവര്‍ ഇത്തരത്തില്‍ കരണിന്റെ കൈപിടിച്ച് സിനിമയിലെത്തിയിട്ടുണ്ട്. ഒരുപാട് ഹിറ്റ് സിനിമകളുടെ സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ കരണ്‍ ജോഹര്‍ അവതാരകന്‍ എന്ന നിലയിലും തിളങ്ങിയ വ്യക്തിയാണ്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്നത് വന്‍ ഹിറ്റ് പരിപാടിയാണ്. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍്.
വിവാദങ്ങളും ഒരുപാട് അരങ്ങേറിയിട്ടുണ്ട് ്‌കോഫി വിത്ത് കരണ്‍. അതിഥികളായി എത്തുന്ന താരങ്ങള്‍ മറ്റ് താരങ്ങളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന മുതല്‍ കരണിനെ തന്നെ വെളളം കുടിപ്പിക്കുന്നതിനും ഷോ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ പ്രിയപ്പെട്ടവരെ മാത്രം അതിഥികളായി കൊണ്ട് വന്ന്ും കരണ്‍ പൊല്ലാപ്പ് പിടിച്ചിട്ടുണ്ട്. കരണുമായുള്ള ബന്ധത്തിന്റെ പേരില്‍ മാത്രം പലരും തങ്ങളുടെ ജീവിതത്തിലെ പല രഹസ്യങ്ങളും ഷോയില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ താരങ്ങളുടെ അഭിമാനത്തിന്റെ അടയാളമായി പോലും കോഫി വിത്ത് കരണിലെ സാന്നിധ്യത്തെ കണക്കാക്കാറുണ്ട്.

അതേസമയം കരണ്‍ ജോഹറും പലപ്പോഴും ഈ ഷോയുടെ ഭാഗമായി പരീക്ഷിക്കപ്പെടുകയും ചോദ്യങ്ങള്‍ നേരിടുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു മീര രജ്പുത് ഒരിക്കല്‍ നടത്തിയ പ്രതികരണം. ബോളിവുഡിലെ ഷെർലക് ഹോംസ് ആരെന്ന ചോദ്യത്തിന് മിര നല്‍കിയ മറുപടി കരണ്‍ ജോഹര്‍ ആണെന്നായിരുന്നു. ബോളിവുഡിലെ എല്ലാ ഗോസിപ്പുകളും എല്ലാവരേയും കുറിച്ചും അറിയുക കരണ്‍ ജോഹറിനാണെന്നായിരുന്നു മിര പറഞ്ഞത്. നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യയാണ് മിര രജ്പുത്. അതേസമയം തന്റെ തുറന്ന മറുപടികളുടെ പേരില്‍ കരണ്‍ പലപ്പോഴും കയ്യ്ടി നേടുകയും ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ റേഡിയോ ഷോയിലും കരണ്‍ എത്തിയിരുന്നു. ഈ പരിപാടിയും വന്‍ വിജയമായി മാറിയിരുന്നു. പൊതുവെ തന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് പോലും തുറന്ന് സംസാരിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് കരണ്‍ ്‌ജോഹര്‍. അതുകൊണ്ട് തന്നെ ഈ പരിപാടിയില്‍ കരണിനോട് ചോദിച്ച ചോദ്യത്തിന് താരം നല്‍കിയൊരു മറുപടി തീര്‍ത്തും രസകരമായിരുന്നു. റിവേഴ്‌സ് റാപ്പിഡ് ഫയര്‍ എന്ന സെഗ്മെന്റില്‍ കരണിനോട് ചോദിച്ചത് ബോളിവുഡിലെ ഏറ്റവും ക്രൂരയായ അമ്മായിയമ്മ ആരെന്നായിരുന്നു. ഇതിന് കരണ്‍ നല്‍കിയ മറുപടി വളരെ രസകരമായിരുന്നു.
Recommended Video

ഒരു വിവാദത്തിന് സാധ്യതയുള്ളതായിരുന്നു ആ ചോദ്യം. അതിനാല്‍ ആ ചോദ്യത്തിന് മറുപടി നല്‍കാതെ മറ്റൊന്നായിരുന്നു കരണ്‍ പറഞ്ഞത്. ബോളിവുഡിലെ ഏറ്റവും നല്ല അമ്മായിയമ്മ ആരെന്നായിരുന്നു കരണ്‍ മറുപടി പറഞ്ഞത്. കരണ്‍ പറഞ്ഞ പേര് ജയ ബച്ചന്റേതായിരുന്നു. ബോളിവുഡിലെ മുന്‍ നിര നടിയും ഐശ്വര്യ റായിയുടെ ഭര്‍ത്താവിന്റെ അമ്മയുമായ ജയ ബച്ചന്റെ പേരായിരുന്നു നീതു കപൂര്‍, ബബിത, ഷര്‍മിള ടാഗോര്‍, ഹേമ മാലിനി എന്നിവരില്‍ നിന്നും കരണ്‍ തിരഞ്ഞെടുത്തത്.
എന്നാല്‍ ഇതേ പരിപാടിയില്‍ മറ്റൊരു വിവാദ പരാമര്‍ശവും കരണ്‍ ജോഹര്‍ നല്‍കിയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരജോഡിയായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും എന്നെങ്കിലും ലോംഗ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പിലേക്ക് കടന്നാല്‍ ഇരുവരും പിരിയുമെന്നായിരുന്നു കരണ്‍ പറഞ്ഞത്. ഇറുവര്‍ക്കും മറ്റൊരാള്‍ അരികിലില്ലാതെ പറ്റാത്ത അവസ്ഥയാണെന്നും കരണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രവചനം തെറ്റിച്ചു കൊണ്ട് ദീപികയും രണ്‍വീറും പിന്നീട് വിവാഹിതരാവുകയായിരുന്നു.


Click it and Unblock the Notifications