അനുഷ്‌കയുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചു; താരപുത്രിയ്ക്ക് വേണ്ടിയെന്ന് കരണ്‍; രണ്‍വീറിനോട് ചെയ്തത്!

ബോളിവുഡിലെ മുന്‍നിര നായികയാണ് അനുഷ്‌ക ശര്‍മ. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അനുഷ്‌കയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡിലെ കുടുംബ വേരുകളോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് അനുഷ്‌ക കടന്നു വരുന്നത്. മോഡലിംഗിലൂടെ കടന്നുവന്നാണ് അനുഷ്‌ക സിനിമയിലേക്ക് എത്തുന്നത്.

ഷാരൂഖ് ഖാന്റെ നായികയായി രബ്‌നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെയായിരുന്നു അനുഷ്‌കയുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകളില്‍ അനുഷ്‌ക നായികയായി. കരിയറിന്റെ തുടക്കത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികളും അനുഷ്‌കയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് തന്റേതായി ഒരിടം കണ്ടെത്താന്‍ അനുഷ്‌കയ്ക്ക് സാധിച്ചു.

Anushka Sharma

അഭിനേത്രിയായി മാത്രമല്ല നിര്‍മ്മാതാവായും അനുഷ്‌ക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അമ്മയായതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌ക. എങ്കിലും സോഷ്യല്‍ മീഡിയയിലൂടേയും മറ്റും അനുഷ്‌ക ആരാധകരുമായി ബന്ധപ്പെടാറുണ്ട്. ഭര്‍ത്താവ് വിരാട് കോലിയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാനും അനുഷ്‌ക എത്താറുണ്ട്.

ഔട്ട് സൈഡര്‍ ആയതു കൊണ്ട് തന്നെ അനുഷ്‌കയുടെ തുടക്കകാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. അനുഷ്‌കയുടെ കരിയര്‍ നശിപ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ തുറന്ന് പറഞ്ഞിരുന്നു. മാമി ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് കരണ്‍ ജോഹര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അനുഷ്‌കയും ആ സമയം വേദിയിലുണ്ടായിരുന്നു.

''അനുഷ്‌ക ശര്‍മയുടെ കരിയര്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആദിത്യ ചോപ്ര എനിക്ക് ഇവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോള്‍ ഇല്ല ഇല്ല, ഇവളെ അഭിനയിപ്പിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. പകരം മറ്റൊരു നടിയെ ആദി നായികയാക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്'' എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. കരണിന്റെ പ്രസ്താവനയില്‍ അനുഷ്‌ക ശര്‍മ പൊട്ടിച്ചിരിച്ചുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ വിവാദമായി മാറി.

അന്ന് കരണ്‍ ആഗ്രഹിച്ചിരുന്നത് അനില്‍ കപൂറിന്റെ മകളായ സോനം കപൂറിനെ ഷാരൂഖ് ഖാന്റെ നായികയാക്കണം എന്നായിരുന്നു. എന്തായാലും കരണിന്റെ ആഗ്രഹം നടന്നില്ല. അനുഷ്‌ക തന്നെ ഷാരൂഖിന്റെ നായികയായി. സിനിമ വലിയ വിജയമായി. പിന്നാലെ വന്ന ബാന്റ് ബാജാ ബാരാത്തും വലിയ ഹിറ്റായി. ബാന്റ് ബാജാ ബാരാത്ത് കണ്ടതോടെ താന്‍ അനുഷ്‌കയോട് മാപ്പ് പറഞ്ഞതായും കരണ്‍ പറയുന്നുണ്ട്. അതേസമയം പിന്നീട് കരണിന്റെ സിനിമകളില്‍ അനുഷ്‌ക നായികയായി എത്തുകയും ചെയ്തു.

Anushka Sharma

ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്നാണ് കരണ്‍ ജോഹര്‍ അറിയപ്പെടുന്നത്. ആലിയ ഭട്ട് അടക്കമുള്ള പല താരപുത്രിമാരുടേയും പുത്രന്മാരുടേയും കരിയര്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് കരണ്‍ ജോഹര്‍. അതുകൊണ്ട് തന്നെ ഔട്ട്‌സൈഡേഴ്‌സിന്റെ അവസരം ഇല്ലാതാക്കുന്നുവെന്ന ആരോപണവും കരണ്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍ ചര്‍ച്ചയായത്.

പുറത്ത് പറഞ്ഞത് അനുഷ്‌കയുടെ മാത്രം കാര്യമാണ്. പുറത്ത് പറയാതെ എത്ര കരിയറുകള്‍ കരണ്‍ തകര്‍ത്തിട്ടുണ്ടാകാം എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തെ യുവനടന്മാരായ രണ്‍വീര്‍ സിംഗ്, ആയുഷ്മാന്‍ ഖുറാന എന്നിവരോടും കരണ്‍ ജോഹര്‍ ഇതുപോലെ പെരുമാറിയിട്ടുണ്ടെന്നാണ് ആരോപണം. രണ്‍വീറിനെ നായകനാക്കുന്നതിനോടും കരണ്‍ എതിര്‍പ്പു പ്രകടപ്പിച്ചിരുന്നുവത്രേ. എന്നാല്‍ പിന്നീട് അതേ രണ്‍വീറിനെ നായകനാക്കി കരണ്‍ സിനിമ ചെയ്തുവെന്നതും ശ്രദ്ധേയമാണ്.

More from Filmibeat

Read more about: anushka sharma karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X