For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർക്കൊരു അമ്മയുണ്ട്! വാടക ​ഗർഭപാത്രത്തിലൂടെ കുട്ടികളെ സ്വീകരിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച കരൺ

  |

  ബോളിവുഡിലെ നെടുംതൂൺ ആയാണ് കരൺ ജോഹർ അറിയപ്പെടുന്നത്. സംവിധായകൻ, നിർമാതാവ്, അവതാരകൻ എന്നീ നിലകളിലെല്ലാം കരൺ പ്രശസ്തനാണ്. ബി​ഗ് ബജറ്റ് ഹിന്ദി സിനിമകളുടെ പണിപ്പുരയായി അറിയപ്പെടുന്ന ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരനുമാണ് കരൺ ജോഹർ. ബോളിവുഡിലെ എല്ലാ പ്രമുഖരുമായും വർഷങ്ങളായുള്ള അടുത്ത ബന്ധവും.

  ഇൻഡസ്ട്രിയിൽ ഒരു താരത്തെ വളർത്താനും തളർത്താനുമുള്ള കെൽപ്പ് കരണിനുണ്ടെന്നാണ് സിനിമാ ലോകത്ത് പൊതുവെയുള്ള സംസാരം. അത്രമാത്രം പുതുമുഖങ്ങളെ കരൺ സിനിമയിലേക്കെത്തിക്കുകയും ഇവർക്ക് നിലനിൽക്കാനാവശ്യമായ‌ സഹായങ്ങൾ ചെയ്യുകയും ചെയ്യും.

  പക്ഷെ സിനിമാ കുടുംബത്തിൽ നിന്നുള്ളവരോട് മാത്രമാണ് കരൺ ഈ മമത കാണിക്കുന്നതെന്ന് ആരോപണവും ഉണ്ട്. ഉദാഹരണത്തിന് ആലിയ ഭട്ട്, ജാൻവി കപൂർ, സാറ അലി ഖാൻ, അനന്യ പാണ്ഡെ, വരുൺ ധവാൻ തുടങ്ങി കരിയറിൽ കരണിന്റെ പിന്തുണ ലഭിക്കുന്നവരെല്ലാം സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ്.

  അഭിനേതാവാകണം എന്ന മോഹവുമായെത്തുന്ന മറ്റുള്ള പുതുമുഖങ്ങളെ കരൺ പരി​ഗണിക്കാറില്ലെന്നും ആരോപണം ഉണ്ട്. ഇതിന്റെ പേരിൽ വർഷങ്ങളായി കരൺ ജോഹർ നിരന്തര വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിടുന്നുണ്ട്. എന്നാൽ ഇതൊന്നും കരൺ കാര്യമാക്കാറില്ല.

  Also Read: അലോസരപ്പെടുത്തുന്നത്; ഇനി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ കരീനയും സെയ്‌ഫും

  കരിയറിലെ പോലെ തന്നെ കരണിന്റെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയ വിചാരണകൾക്ക് വിഷയമാവാറുണ്ട്. ഇതിലൊന്നാണ് കരൺ വാടക ​ഗർഭ പാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനായ സംഭവം. യാഷ്, റൂഹി എന്നീ രണ്ട് കുട്ടികളുടെ പിതാവാണ് കരൺ. അവിവാഹിതനായ കരൺ ഐവിഎഫ് വഴിയാണ് കുട്ടികളെ സ്വീകരിച്ചത്. ഇതിന്റെ പേരിൽ തുടക്കം മുതലേ കരൺ കുറ്റപ്പെടുത്തലുകൾക്ക് ഇരയാവാറുണ്ട്.

  പങ്കാളിയില്ലാതെ കുട്ടികൾ വേണമെങ്കിൽ എന്തുകൊണ് ദത്തെടുത്തു കൂടാ എന്നാണ് ഇത്തരക്കാർ ചോദിക്കുന്ന ഒരു ചോദ്യം. മറ്റൊന്ന് അമ്മയില്ലാതെ കുട്ടികളെ വളർത്തുന്നത് സ്വാർത്ഥ താൽപര്യം അല്ലേയെന്നും. മുമ്പൊരിക്കൽ ഇത്തരത്തിൽ വന്ന ഒരു ട്വീറ്റിനോട് കരൺ രൂക്ഷമായി പ്രതികരിച്ചിരുന്നു. കരൺ കുട്ടികൾക്ക് അമ്മയില്ലാതാക്കി എന്ന് ഒരു സ്ത്രീ ട്വീറ്റ് ചെയ്തതിനോടായിരുന്നു കരണിന്റെ പ്രതികരണം.

  Also Read: മഞ്ജു വാര്യര്‍ ഉള്ളില്‍ കരയുകയല്ലേ, പലതും ഉള്ളിലൊളിപ്പിക്കുന്നുണ്ടാവും; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി

  'മാം, എല്ലാ ബഹുമാനത്തോടെയും പറയട്ടെ, സ്വന്തമായി ഒരു ജീവിതം നേടൂ. രാജ്യം ഇപ്പോൾ നിരവധി വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. നിങ്ങളുടെ ഇടുങ്ങിയ ചിന്താ​ഗതിയില്ലെങ്കിൽ അത് നല്ല രീതിയിൽ നടക്കും. എന്റെ കുഞ്ഞുങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ട്. അതാണ് പ്രധാനം. അവർക്കൊരു അമ്മയുണ്ട്. അത് എന്റെ അമ്മയാണ്. മനസ്സിലായോ,' കരൺ നൽകിയ മറുപടി ഇങ്ങനെ.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  2019 ലാണ് കരൺ ഈ മറുപടി നൽകിയത്. 2017 ലാണ് കരൺ ഇരട്ടക്കുട്ടികളുടെ അച്ഛനായത്. അച്ഛൻ എന്നതിലുപരി ഒരു അമ്മയെന്നോണമാണ് താൻ കുട്ടികളെ നോക്കുന്നതെന്ന് കരൺ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ബോളിവുഡിൽ കരണിനെ കൂടാതെ പ്രിയങ്ക ചോപ്ര, പ്രീതി സിന്റ തുടങ്ങിയ താരങ്ങളും വാടക ​ഗർഭ പാത്രത്തിലൂടെയാണ് കുട്ടികളെ സ്വീകരിച്ചത്.

  Read more about: karan johar
  English summary
  when karan johar gave strong reaction against questioning his parenting for the surrogate children
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X