For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അലോസരപ്പെടുത്തുന്നത്; ഇനി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ കരീനയും സെയ്‌ഫും

  |

  ബോളിവുഡിലെ സൂപ്പർ താര ജോഡികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. സെയ്‌ഫിന്റെ രണ്ടാം വിവാഹമായിരുന്നു കരീനയുമായി.

  കുടുംബ ജീവിതത്തിനും കരിയറിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന രണ്ട് പേരും ബോളിവുഡിൽ നിരവധി ഹിറ്റുകൾ ഇതിനകം സൃഷ്ടിച്ചു. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ചേച്ചി കരിഷ്മയുടെ പാതയിലൂടെയാണ് കരീനയും സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു കരീന കപൂര്‍.

  Also Read: കരീനയെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ...; തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായ ശര്‍മിള ടാഗോറിന്റേയും ക്രിക്കറ്റ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ നായകനുമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും മകനാണ് സെയ്ഫ് അലി ഖാന്‍. അച്ഛന്റേയും അമ്മയുടേയും പാതകള്‍ സെയ്ഫിന് മുമ്പിലുണ്ടായിരുന്നു. പക്ഷെ അമ്മയുടെ പാതയായിരുന്നു സെയ്ഫ് തിരഞ്ഞെടുത്തത്. തുടക്കത്തില്‍ റൊമാന്റിക് ഹീറോ ഇമേജായിരുന്നു സെയ്ഫിനുണ്ടായിരുന്നത്.

  സെയ്ഫിന്റേയും കരീനയും പ്രണയത്തിൽ ആയിരിക്കെ തന്നെ ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളും പരിപാടികളുമൊക്കെ എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. 2010 ലെ കോഫി വിത്ത് കരൺ പരിപാടിയിൽ താരങ്ങൾ ഒരുമിച്ച് എത്തിയിരുന്നു. അന്ന് സിനിമകളിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് താരങ്ങൾ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

  Also Read: അവർക്കൊരു അമ്മയുണ്ട്! വാടക ​ഗർഭപാത്രത്തിലൂടെ കുട്ടികളെ സ്വീകരിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച കരൺ

  ഷോയിൽ, നിങ്ങൾ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ പരസ്പരം എന്തെങ്കിലും തോന്നാറുണ്ടോ എന്ന കരണിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കരീനയും സെയ്‌ഫും. തങ്ങൾക്ക് രണ്ടുപേരെയും അത് അലോസരപ്പെടുത്തുന്നുണ്ടെന്നും അത് കൊണ്ട് ഇനി ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യണ്ടന്നാണ് ഞങ്ങളുടെ തീരുമാനമെന്നും താരങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.

  ഷോയിൽ കരണിന്റെ ചോദ്യം വന്നപ്പോൾ കരീന പറഞ്ഞു, "ഇല്ല, ഞങ്ങൾ തമ്മിൽ വളരെ തുറന്ന ബന്ധമാണ് - അദ്ദേഹം ലവ് ആജ് കലിൽ ആ ചുംബനരംഗം ചെയ്തപ്പോഴും അല്ലെങ്കിൽ ഞാൻ കമ്പക്ത് ഇഷ്കിൽ ചെയ്തപ്പോഴും ഞങ്ങൾ സംസാരിച്ചിരുന്നു. ഇങ്ങനെ ഒന്ന് ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ അത് ജോലിയുടെ ഭാഗമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, അതിനുശേഷം ഞങ്ങൾ ഇനി അത് വേണ്ടന്ന് തീരുമാനിച്ചു. കാരണം അത് ഞങ്ങളെ അലോസര പെടുത്തുന്നുണ്ടായിരുന്നു. ചുംബന രംഗങ്ങളൊന്നും ചെയ്യണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു.'

  Also Read: ഭര്‍ത്താവായി വിക്കിയെ തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്; വിവാഹത്തിന് സമ്മതിച്ചതിനെ കുറിച്ച് കത്രീന കൈഫ്

  അതേസമയം ഇനി ചുംബന രംഗങ്ങൾ ചെയ്യില്ലെന്ന് രണ്ടു പേരും അന്ന് ഷോയിൽ പറഞ്ഞെങ്കിലും, 2016-ൽ പുറത്തിറങ്ങിയ കി & കാ എന്ന സിനിമയിൽ കരീന നടൻ അർജുൻ കപൂറിനെ ചുംബിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു.

  2008 ൽ പുറത്തിറങ്ങിയ തഷാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് കരീനയും സെയ്‌ഫും പ്രണയത്തിലാകുന്നത്. അതേ വർഷം തന്നെ കൈത്തണ്ടയിൽ കരീനയുടെ പേര് ഹിന്ദിയിൽ പച്ചകുത്തി സെയ്ഫ് ഈ ബന്ധം പരസ്യമാക്കിയിരുന്നു. നാല് വർഷത്തെ ഡേറ്റിംഗിന് ശേഷം, 2012 ഒക്ടോബർ 16 ന്ആയിരുന്നു ഇവരുടെ വിവാഹം. തൈമൂർ അലി ഖാൻ ജഹാംഗീർ അലി ഖാൻ എന്നിങ്ങനെ രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. അച്ഛനെയും അമ്മയെയും പോലെ മക്കളും ആരാധകർക് പ്രിയപ്പെട്ടവരാണ്.

  Read more about: kareena kapoor
  English summary
  When Kareena Kapoor Saif Ali Khan said that they will not act in intimate scenes anymore; Here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X