'ജീവിതത്തിൽ ഞാൻ പ്രണയിച്ച ഒരേയൊരു സ്ത്രീ ട്വിങ്കിളാണ്! ഒരിക്കൽ അവളെന്റെ ഹൃദയം തകർത്തു'; കരൺ ജോഹറിന്റെ വാക്കുകൾ

ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് കരണ്‍ ജോഹര്‍. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള കരണിനെ ബോളിവുഡിന്റെ നെടുംതൂണായി വിശേഷിപ്പിക്കാറുണ്ട്. ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ തലകാണിച്ചിട്ടുമുണ്ട് അദ്ദേഹം. ബോളിവുഡിലെ പ്രമുഖ നടന്മാർ ഉൾപ്പെടെ നിരവധി താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരാൾ കൂടിയാണ് കരൺ ജോഹർ.

ഇന്ന് സിനിമയിൽ സജീവമായി നിൽക്കുന്ന പല സ്റ്റാർ കിഡ്‌സിനെയും ബോളിവുഡിലേക്ക് കൈപിടിച്ച് ഉയർത്തിയത് കരൺ ജോഹറാണ്. ആലിയ ഭട്ട് ഉൾപ്പടെയുള്ള താരങ്ങൾ കരൺ ജോഹർ സിനിമകളിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. അതുകൊണ്ട് തന്നെ ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്ന വിമര്‍ശനവും കരണ്‍ ജോഹറിനെതിരെ ഉയരാറുണ്ട്.

karan johar twinkle khanna

ബോളിവുഡിലെ മിക്ക താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന കരൺ ജോഹർ പല താരങ്ങളെയും കുറിച്ചുള്ള രഹസ്യങ്ങൾ പങ്കുവച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. അഭിമുഖങ്ങളിലും ടെലിവിഷൻ ഷോകളിലും ഒക്കെ പ്രത്യക്ഷപ്പെടാറുളള കരൺ, പ്രേക്ഷകർക്ക് പ്രിയങ്കരനായിട്ടുള്ളതും അത്തരം തുറന്നു പറച്ചിലുകളിലൂടെയാണ്. തന്റെ ജീവിതത്തിലുണ്ടായ പല കാര്യങ്ങളും കരൺ ജോഹർ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരിക്കൽ വെളിപ്പെടുത്തിയതാണ് തനിക്ക് നടി ട്വിങ്കിൾ ഖന്നയോട് ഉണ്ടായിരുന്ന പ്രണയവും.

കരൺ ജോഹറും ട്വിങ്കിൾ ഖന്നയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. നടൻ രാജേഷ് ഖന്നയുടെയും നടി ഡിംപിൾ കപാഡിയയുടെയും മകളായ ട്വിങ്കിളും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് യാഷ് ജോഹറിന്റെ മകനായ കരണും ഒരേ ബോർഡിങ്‌ സ്‌കൂളിലായിരുന്നു പഠനം. അന്ന് മുതൽ തുടങ്ങിയതാണ് ഇവർക്കിടയിലെ സൗഹൃദം. എന്നാൽ തനിക്കുണ്ടായ പ്രണയത്തെ കുറിച്ച് കരൺ തുറന്ന് പറഞ്ഞത് ഏറെ വർഷങ്ങൾക്ക് ശേഷമാണ്.

1995ൽ ആയിരുന്നു ട്വിങ്കിളിന്റെ ബോളിവുഡ് അരങ്ങേറ്റം. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ബർസാത് എന്ന ചിത്രത്തിലൂടെ ബോബി ഡിയോളിന്റെ നായികയായാണ് ട്വിങ്കിൾ സിനിമയിൽ എത്തുന്നത്. ചിത്രം സൂപ്പർ ഹിറ്റായി മാറിയതോടെ നിരവധി ട്വിങ്കിളിനെ തേടി കൂടുതൽ അവസരങ്ങളെത്തി. ഏകദേശം അഞ്ച് വർഷത്തിനിടെ ഒരു തെലുങ്ക് സിനിമ ഉൾപ്പടെ പതിനഞ്ചോളം സിനിമകളിലാണ് ട്വിങ്കിൾ അഭിനയിച്ചത്. എന്നാൽ അക്ഷയ് കുമാറിനെ വിവാഹം ചെയ്തതോടെ താരം അഭിനയം വിടുകയായിരുന്നു.

ഇപ്പോൾ പൂർണമായും കുടുംബത്തിനും കുട്ടികൾക്കും ഒപ്പം സമയം ചെലവഴിക്കുന്ന ട്വിങ്കിൾ, അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. 2015 ലാണ് ട്വിങ്കിളിന്റെ ആദ്യ പുസ്തകമായ മിസിസ് ഫണ്ണിബോൺസ് പ്രകാശനം ചെയ്തത്. അന്ന് ആ വേദിയിൽ വെച്ചായിരുന്നു കരൺ ജോഹറിന്റെ വെളിപ്പെടുത്തൽ, 'ആർക്കുമില്ലാത്ത ഒരു അപൂർവത അവളുടെ ജീവ ചരിത്രത്തിലുണ്ട്, അവൾ എന്നെ അവളുമായി പ്രണയത്തിലാക്കി, എന്റെ ജീവിതത്തിൽ ഞാൻ പ്രണയിച്ച ആദ്യത്തേതും, ഏക സ്ത്രീയുമാണ് അവൾ' എന്നായിരുന്നു കരൺ ജോഹർ പറഞ്ഞത്.

karan johar twinkle khanna

അതേസമയം, ഒരിക്കൽ ട്വിങ്കിൾ തന്റെ ഹൃദയം തകർത്തതിനെ കുറിച്ചും കരൺ ജോഹർ അതേ വേദിയിൽ സംസാരിച്ചു, 'എന്റെ അരങ്ങേറ്റ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേ എന്ന സിനിമയിൽ ടീന എന്ന കഥാപാത്രം ട്വിങ്കിളിന് വാഗ്‌ദാനം ചെയ്തിരുന്നു, പക്ഷേ ട്വിങ്കിൾ എന്റെ ഓഫർ നിരസിച്ചുകൊണ്ട് എന്റെ ഹൃദയം തകർത്തു. പിന്നീട് ആ വേഷം ചെയ്തത് റാണി മുഖർജിയാണ്', എന്നാണ് കരൺ പറഞ്ഞത്.

2002ൽ ആയിരുന്നു ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാറും തമ്മിലുള്ള വിവാഹം, അവർക്ക് ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അതേസമയം, അവിവാഹിതനാണ് കരൺ ജോഹർ. എന്നാൽ വാടക ഗർഭധാരണത്തിലൂടെ യാഷ്, ജൂഹി എന്നിങ്ങനെ രണ്ടു മക്കൾക്ക് അച്ഛനാണ് കരൺ. ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കളാണ് കരണും ട്വിങ്കിളും.

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X