For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വികിൽ നിന്ന് അകലം പാലിച്ച ഷാരൂഖ്; കഭി ഖുശി കഭി ഘം സെറ്റിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് കരൺ ജോഹർ പറഞ്ഞത്

  |

  ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമയിൽ എത്തിയ ആളാണ് ഷാരൂഖ്. അവിടെ നിന്ന് ബോളിവുഡിലെ ഏറ്റവും വലിയ താരമായി ഷാരൂഖ് മാറുകയായിരുന്നു. അതേസമയം സിനിമ കുടുംബത്തിൽ നിന്നായിരുന്നു ഹൃതികിന്റെ വരവ്.

  ഹൃതികിന്റെ അച്ഛൻ രാകേഷ് റോഷൻ സംവിധാനം കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക്കിന്റെ അരങ്ങേറ്റം. ചിത്രം മെഗാഹിറ്റായി മാറുകയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ സ്വപ്‌നതുല്യമായ താരപരിവേഷത്തിലേക്ക് ഹൃത്വിക്കുമെത്തി. 2001 ൽ കഭി ഖുശി കഭി ഘം എന്ന ചിത്രത്തിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു. അഭിഷേക് ബച്ചൻ, ജയാ ബച്ചൻ എന്നിവരുൾപ്പെടെ വലിയ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് കരൺ ജോഹർ ആയിരുന്നു. ഇന്നും ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇത്.

  Also Read: പ്രസവശേഷം ബോഡി ഷെമിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  എന്നാൽ കഭി ഖുഷി കഭി ഘമ്മിന്റെ ഷൂട്ടിങ് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ലെന്ന് കരൺ ജോഹർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ ആരും ഹൃതികിനോട് വലിയ താൽപര്യം കാണിക്കാതിരുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. കരൺ തന്റെ ആത്മകഥയായ ആൻ അൺസ്യൂട്ടബിൾ ബോയ് എന്ന പുസ്തകത്തിൽ, വിവിധ കാരണങ്ങൾ കൊണ്ട് സെറ്റിൽ ഹൃതികിനെ ചേർത്തു നിർത്തേണ്ടി വന്നതായി എഴുതിയിട്ടുണ്ട്.

  ഷാരൂഖ് ഖാൻ തന്റെ കരിയറിൽ ചില തിരിച്ചടികൾ നേരിട്ട സമയമായിരുന്നു അത്. ഷാരൂഖിന്റെ കാലം കഴിഞ്ഞെന്നും ഇനി ആ സ്ഥാനത്ത് ഹൃത്വിക് ആണെന്നുമുള്ള താരതമ്യങ്ങൾ നടക്കുന്ന സമയമായിരുന്നു. ഹൃതികിന്റെ കഹോ ന പ്യാര്‍ ഹേ വമ്പൻ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു. അതുപോലെ അമിതാഭ് ബച്ചനും ജയാ ബച്ചനും ഹൃതികുമായി അത്ര നല്ല ബന്ധത്തിലും ആയിരുന്നില്ല. ഇതെല്ലാം കൂടെ സെറ്റിൽ ആകെ മൊത്തം നെഗറ്റീവിറ്റി ആയിരുന്നു.

  Also Read: 'ക്രിക്കറ്റിന് പുറത്തെ ഏറ്റവും വലിയ നേട്ടം'; കത്രീനയ്ക്ക് ഒപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് വിരാട് കോഹ്ലി!

  ഹൃത്വിക് പുതുമുഖമായതിനാൽ അന്ന് ഷാരൂഖുമായി വന്ന താരതമ്യങ്ങൾ അന്യായമായിരുന്നു എന്നാണ് കരൺ എഴുതിയത്. രണ്ടു സിനിമകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് അന്നേ സൂപ്പർ താരമായിരുന്ന ഷാരൂഖിനെ ഹൃതികിനെ പോലെ വളരെ ജൂനിയർ ആയ ഒരാളുമായി താരതമ്യം ചെയ്തത്. അതുകൊണ്ട് ഷൂട്ടിങ്ങിനിടയിൽ ഹൃത്വിക്കിന്ഒരു കൈത്താങ്ങ് ആവശ്യമുണ്ടെന്ന് തോന്നി. ബച്ചന്മാർക്കും അദ്ദേഹവുമായി നല്ല ബന്ധം ഉണ്ടായിരുന്നില്ല. ഷാരൂഖ് ഹൃതികിൽ നിന്ന് അകലം പാലിച്ചിരുന്നു. ഷാരൂഖും കാജോളുമായിരുന്നു ടീമെന്നും കരൺ പുസ്തകത്തിൽ പറഞ്ഞു.

  അന്ന് അവന് കൈത്താങ്ങാകണമെന്ന് എനിക്ക് തോന്നി. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദം വളർന്നു. ഞങ്ങൾ പരസ്‌പരം അടുത്തു. ഇക്കാര്യങ്ങൾ കൊണ്ടോക്കെ അവൻ എന്തോ നഷ്ടപ്പെട്ട പോലെ ആയിരുന്നു.
  അന്ന് ഹൃത്വിക്, ആളുകൾക്കൊപ്പം കൂടുമ്പോൾ അൽപം അസ്വസ്ഥനാകുന്ന വ്യക്തിയായിരുന്നു. എന്നാൽ ഇന്ന് അവൻ ഏറെ മെച്ചപ്പെട്ടു,' കരൺ ജോഹർ കൂട്ടിച്ചേർത്തു.

  Also Read: ഉറങ്ങാൻ കിടക്കും മുമ്പ് കരീനയ്ക്ക് ഈ ശീലമുണ്ട്; പുറത്ത് പറയാൻ കൊള്ളില്ലെന്ന് സെയ്ഫ്

  ഇന്ന് ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഹൃത്വിക്. വിക്രം വേദയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് ചെയ്യുന്നത്. തമിഴില്‍ മാധവന്‍ ചെയ്ത വേഷത്തില്‍ ഹിന്ദിയിലെത്തുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തമിഴ് പതിപ്പൊരുക്കിയ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.

  Read more about: shah rukh khan
  English summary
  When Karan Johar revealed that Shah Rukh Khan kept distance from Hrithik Roshan on the sets of Kabhi Khushi Kabhi Gham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X