കരണ്‍ ജോഹര്‍ കൃതിയ്ക്ക് ഓഫര്‍ ചെയ്ത സിനിമ; ഐ രംഗത്തിന്റെ പേരില്‍ അമ്മ എതിര്‍ത്തു; ഗോളടിച്ചത് കിയാരയ്ക്ക്‌

കുടുംബാഴ്ച അരങ്ങുവാഴുന്ന ഇടമാണ് ബോളിവുഡ്. പാരമ്പര്യവും ബന്ധങ്ങളുമൊന്നുമില്ലാതെ ബോളിവുഡില്‍ ഒരിടം നേടുക എന്നത് ഏറെ പ്രയാസകരമാണ്. സൂപ്പര്‍താരമായി മാറിയ പ്രിയങ്ക ചോപ്രയടക്കമുള്ളവര്‍ തങ്ങളുടെ കരിയറില്‍ നേരിട്ട പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ മാത്രമല്ല, സ്വന്തമായി ഒരിടം കണ്ടെത്താന്‍ സാധിച്ചാല്‍ പോലും ഔട്ട് സൈഡര്‍ എന്നും ഔട്ട് സൈഡര്‍ ആണെന്നാണ് പലരും പറയുന്നത്.

ഈ സാഹചര്യത്തില്‍ ബോളിവുഡിലെ മുന്‍നിര നായികയാവുകയും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ എത്തുകയും ചെയ്ത നടിയാണ് കൃതി സനോണ്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് കൃതി കരിയര്‍ ആരംഭിക്കുന്നത്. മോഡലിംഗിലൂടെ ആരംഭിച്ച കൃതിയുടെ അരങ്ങേറ്റം തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. പിന്നീടാണ് ബോളിവൂഡിലേക്ക് എത്തുന്നത്.

തന്റേതായൊരു ഇടം കണ്ടെത്താന്‍ കൃതി വളരെയധികം കഷ്ടപ്പെടേണ്ടി വന്നിരുന്നു. അവസരങ്ങള്‍ നഷ്ടമായ അനുഭവവും കൃതിയ്ക്ക് പറയാനുണ്ട്. അത്തരത്തില്‍ കൃതിയ്ക്ക് നഷ്ടമായ വലിയൊരു അവസരമാണ് ലസ്റ്റ് സ്റ്റോറിസീലേത്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയാണ് ലസ്റ്റ് സ്‌റ്റോറീസ്. ഇതിന്റെ ആദ്യ സീസണിലെ ഒരു സിനിമ സംവിധാനം ചെയ്തത് കരണ്‍ ജോഹര്‍ ആയിരുന്നു.

Kriti Sanon

കിയാര അദ്വാനിയും വിക്കി കൗശലുമായിരുന്നു കരണിന്റെ സിനിമയിലെ നായികയും നായകനും. കിയാരയുടെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സീരീസാണിത്. ഇതിലെ ഒരു രംഗത്തില്‍ കിയാര സ്വയംഭോഗം ചെയ്യുന്നതായി കാണിക്കുന്നുണ്ട്. വലിയ ചര്‍ച്ചയായി മാറിയ സീരീസാണിത്. കിയാര അവതരിപ്പിച്ച ആ കഥാപാത്രം ആദ്യം കരണ്‍ വാഗ്ദാനം ചെയ്തത് കൃതിയ്ക്കായിരുന്നു. എന്നാല്‍ കൃതിയുടെ അമ്മയുടെ എതിര്‍പ്പുമൂലം ആ വേഷം അവര്‍ക്ക് നഷ്ടമായി.

''കഥ വന്നു, ഞാന്‍ എഴുതി. പക്ഷെ ഇതിലേക്ക് ആളെ കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്നുറപ്പായിരുന്നു. പരസ്യമായി ഓര്‍ഗാസമുണ്ടാകുന്ന നായികയെ അവതരിപ്പിക്കാന്‍ ആളെ കണ്ടെത്തണം. ഞാന്‍ കൃതി സനോണിന് ഈ വേഷം ഓഫര്‍ ചെയ്തിരുന്നതാണ്. പക്ഷെ അവളുടെ അമ്മ സമ്മതിച്ചില്ല. സത്യത്തില്‍ നല്ല സിനിമയാണ്. സ്ത്രീപക്ഷ കഥയാണ്. പ്ലെഷര്‍ കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശത്തെക്കുറിച്ചായിരുന്നു ആ സിനിമ പറഞ്ഞത്''എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

അതേസമയം തന്റെ മകളുടെ കാര്യത്തില്‍ തനിക്ക് തീരെ പ്രതീക്ഷയും ആത്മവിശ്വാസും ഉണ്ടായിരുന്നില്ലെന്നാണ് കൃതിയുടെ അമ്മ പറയുന്നത്. ''ഞാന്‍ ഒരിക്കലും അവളില്‍ വിശ്വാസിച്ചിരുന്നില്ല. അവള്‍ എന്നും നാണക്കാരിയായ കുട്ടിയായിരുന്നു. നിനക്ക് തീരെ ആത്മവിശ്വാസമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അവള്‍ക്ക് അവളെ വിശ്വാസമായിരുന്നു'' എന്നായിരുന്നു കൃതിയെക്കുറിച്ച് അമ്മ പറഞ്ഞത്.

ഡല്‍ഹിക്കാരിയാണ് കൃതി സനോണ്‍. മോഡലിംഗിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ താരത്തെ തേടി സിനിമയെത്തി. മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രം 1 നെനോക്കണ്ടിനെയായിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടി. പിന്നാലെ ഹീറോപന്തിയിലൂടെ ബോളിവുഡിലെത്തി. പിന്നീട് ദില്‍വാലെ, ബറേലി കി ബര്‍ഫി, ലുക്കാ ചുപ്പി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മിമിയിലെ പ്രകടനത്തിലൂടെയാണ് കൃതിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്.

Kriti Sanon

ഇരട്ട വേഷത്തിലെത്തിയ ജോ പത്തിയാണ് കൃതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ദോ പത്തിയില്‍ കജോളും പ്രധാന വേഷത്തിലെത്തിയിരുന്നു. തേരെ ഇഷ്ഖ് മേം ആണ് കൃതിയുടേതായി അണിയറയിലുള്ള പുതിയ സിനിമ. നിരവധി സിനിമകളാണ് കൃതിയുടേതായി അണിയറയിലുള്ളത്. ഇതിനിടെ കൃതിയുടെ പാതയിലൂടെ സഹോദരി നുപൂര്‍ സനോണും സിനിമയിലെത്തിയിരുന്നു.

അതേസമയം അന്നത്തെ അവസരം മുതലെടുക്കാന്‍ കിയാര അദ്വാനിയ്ക്കും സാധിച്ചു. അധികം വെെകാതെ ബോളിവുഡിലെ മുന്‍നിര നായികയായി മാറി. തെന്നിന്ത്യയിലും കിയാര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കിയാര. ഈയ്യടുത്താണ് കിയാരയും ഭർത്താവ് സിദ്ധാർത്ഥ് മല്‍ഹോത്രയും തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോവുകയാണെന്ന് അറിയുന്നത്. താരങ്ങളുടെ കുഞ്ഞിനെ കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്.

More from Filmibeat

Read more about: kriti sanon kiara advani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X