For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയുടെ പേരിൽ ടാറ്റൂ; സെയ്ഫ് മായ്ച്ച് കളഞ്ഞോയെന്ന് ചോദ്യം; നടി നൽകിയ മറുപടി ഇങ്ങനെ

  |

  ബോളിവുഡിൽ രണ്ട് പതിറ്റാണ്ടിലേറെയായി വിജയകരമായി കരിയർ നയിക്കുന്ന നായിക നടിയാണ് കരീന കപൂർ. 2000 ത്തിൽ റെഫ്യൂജി എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നു വന്ന കരീന വളരെ പെട്ടെന്ന് തന്നെ മുൻ‌നിര നായികയായി. കരിയറിൽ വിജയവും പരാജയവും ഒരുപോലെ കണ്ടെങ്കിലും നടിയുടെ താരപ്രഭയെ ഇത് ബാധിച്ചില്ല. അന്നും ഇന്നും സൂപ്പർ സ്റ്റാർ ചിത്രങ്ങളിലെ നായികയാണ് കരീന.

  തുടക്ക കാലത്ത് അഭിനയ പ്രാധാന്യമുള്ള വേഷം തെരഞ്ഞെടുത്ത കരീന സിനിമാ ലോകം മാറിയതിനുസരിച്ച് ഈ രീതിയും മാറ്റി. കൊമേഴ്ഷ്യൽ സിനിമകൾ മാത്രം തെരഞ്ഞെടുത്ത കരീന അക്കാലത്ത് ഒരുപിടി ഹിറ്റ് ചിത്രങ്ങളിൽ നായികമായി. അതേസമയം തലാശ്, കഭി ഖുശി കഭി ​ഗം തുടങ്ങിയ സിനിമകളിൽ കരീന തന്റെ അഭിനയ മികവും തെളിയിച്ചു. ഐക്കണിക് കഥാപാത്രങ്ങളിൽ ഒന്നായാണ് കരീനയുടെ പൂ എന്ന കഥാപാത്രത്തെ ഇപ്പോഴും സിനിമാ ലോകം കാണുന്നത്. ഈ കഥാപാത്രത്തിന് പ്രത്യേക ആരാധക വൃന്ദവും ഉണ്ട്.

  Also Read: 'സാമന്തയ്ക്ക് ​ഗുരുതരമായ ചർമ്മ രോ​ഗമോ'; പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി മാനേജർ!

  മറ്റ് നായികമാരെ അപേക്ഷിച്ച് കരീനയുടെ കരിയർ ​ഗ്രോത്തിലും വ്യത്യാസമുണ്ടായിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും നടിമാർ പിൻമാറുന്ന പതിവ് കരീന തെറ്റിച്ചു, വിവാഹ ശേഷവും നടി കരിയർ ഉപേക്ഷിച്ചില്ല. രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും അതേ താരമൂല്യത്തോടെ ബോളിവുഡിൽ പിടിച്ചു നിന്ന അപൂർവം നായികമാരിൽ ഒരാളാണ് കരീന.

  2012 ഒക്ടോബറിൽ ആയിരുന്നു കരീന കപൂറിന്റെ വിവാഹം. നടൻ സെയ്ഫ് അലി ഖാൻ ആണ് കരീനയുടെ ഭർത്താവ്. തഷാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. അന്ന് കരീന-സെയ്ഫ് പ്രണയം വലിയ വാർത്തയായിരുന്നു.

  Also Read: 'എന്റെ മനസ് കൈവിട്ട് പോയിട്ടുണ്ട്, ആര്‍ക്കും പങ്കാളിയെ നഷ്ടമാകരുത്'; ഭാര്യയെ കുറിച്ച് രാഹുല്‍ ദേവ്!

  കടുത്ത പ്രണയത്തിലായ സെയ്ഫ് അലി ഖാൻ കരീനയുടെ പേര് കൈയിൽ ടാറ്റൂ ചെയ്യുകയും ചെയ്തിരുന്നു. ഇതേപറ്റി ഒരിക്കൽ മാധ്യമങ്ങൾ ചോദിച്ചപ്പോൾ കരീന പറഞ്ഞ മറുപടി അന്ന് ശ്രദ്ധ നേടിയിരുന്നു. സെയ്ഫ് തന്റെ കൈയിലെ ടാറ്റൂ ലേസർ സർജറിയിലൂടെ നീക്കം ചെയ്തോ എന്നായിരുന്നു ഒരു പ്രസ്മീറ്റിൽ കരീനയ്ക്ക് നേരെ വന്ന ചോദ്യം. ഇന്നലെ രാത്രി വരെ ചെയ്തിട്ടില്ല. കഴിഞ്ഞ നാല് മണിക്കൂറിനുള്ളിൽ മായ്ച്ചു കളഞ്ഞോ എന്നറിയില്ല. പരിശോധിക്കണം എന്നായിരുന്നു കരീനയുടെ മറുപടി.

  Also Read: പത്തൊമ്പതാം നൂറ്റാണ്ട് പരാജയമെന്ന് റിവ്യൂ; ഇതിന് പിന്നില്‍ നിര്‍മാതാക്കളല്ല, വ്യാജനെ കണ്ടെത്തണമെന്ന് വിനയന്‍

  ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെയ്ഫ് തന്റെ പങ്കാളിയുടെ പേര് കൈയിൽ പച്ച കുത്തിയത്.
  തൈമൂർ അലി ഖാൻ, ജെ​​ഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളാണ് കരീനയ്ക്കും സെയ്ഫിനുമുള്ളത്. ആമിർ ഖാനൊപ്പം അഭിനയിച്ച ലാൽ സിം​ഗ് ഛദ്ദയാണ് കരീനയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

  Read more about: kareena kapoor saif ali khan
  English summary
  When Kareena Gives A Befitting Reply To A Reporter Who Asked About Her Name Inked On Saif Forearm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X