For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാശ് പോരെന്ന് കരീന, സൈഡ് റോളിലേക്കില്ലെന്ന് സല്‍മാന്‍, പിണങ്ങി കരണ്‍; പക്ഷെ ആ സിനിമയ്ക്ക് സംഭവിച്ചത്!

  |

  ബോളിവുഡില്‍ ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ഒരു പഞ്ഞവുമില്ല. എത്രത്തോളം വലിയ താരമാകുന്നോ അത്രത്തോളം പ്രശ്‌നങ്ങളും. ചെറിയ വിഷയങ്ങളില്‍ പോലും ഈഗോയ്ക്ക് മുറിവേറ്റ് നാളുകളോളം വഴക്കിട്ട് നടന്നവര്‍ ഒരുപാടുണ്ട്. ഒരു നിമിഷം കൊണ്ട് അതൊക്കെ അവസാനിച്ച് കട്ട സുഹൃത്തുക്കളായി മാറിയവരും വലിയ സുഹൃത്തക്കളായിരുന്നവര്‍ ഒരു നിമിഷം കൊണ്ട് ശത്രുക്കളായി മാറിയതുമുണ്ട്. ഖാന്‍ ത്രയത്തിന്റെ പിണക്കവും ഇണക്കവും മുതല്‍ യുവതാരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളൊക്കെ ആരാധകര്‍ക്കിടയില്‍ നിരന്തരം ചര്‍ച്ചയായി മാറാറുമുണ്ട്.

  Also Read: 'നീ പെണ്ണല്ലേയെന്ന് ഞാൻ മോളോട് ചോദിച്ചിട്ടുണ്ട്, ‍ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് അതിനെ ചൊല്ലി'; മഞ്ജു പിള്ള

  അത്തരത്തില്‍ ഒരിക്കല്‍ പിണങ്ങിയവ അടുത്ത സുഹൃത്തുക്കളാണ് കരീന കപൂര്‍, സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍. ബോളിവുഡിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് കരീനയും കരണ്‍ ജോഹറും. ബോളിവുഡിലെ പല ഗോസിപ്പും തുടങ്ങുന്നത് ഇവരില്‍ നിന്നാണെന്നാണ് പറയാറുള്ളത്. സല്‍മാനും കരണിന്റെയും കരീനയുടേയും വളരെ അടുത്ത സുഹൃത്താണ്. ഒരുമിച്ച് സിനിമകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

  kareena kapoor

  എന്നാല്‍ ഒരിക്കല്‍ കരണ്‍ ജോഹറുമായി കരീനയും സല്‍മാന്‍ ഖാനം തെറ്റിയിട്ടുണ്ട്. ഒരു സിനിമയിലെ കാസ്റ്റിംഗുമായി ബന്ധപ്പെട്ടായിരുന്നു പിണക്കത്തിന്റെ തുടക്കം. കരണ്‍ ജോഹര്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു കല്‍ ഹോ ന ഹോ. ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, പ്രീതി സിന്റ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നും ഇന്നും പ്രേക്ഷകരുള്ള ഐക്കോണിക് സിനിമയുമായി മാറുകയായിരുന്നു കല്‍ ഹോ ന ഹോ.

  ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍ ചെയ്ത വേഷം കരണ്‍ ജോഹര്‍ ആദ്യം ഓഫര്‍ ചെയ്തിരുന്നത് സത്യത്തില്‍ സല്‍മാന്‍ ഖാനായിരുന്നു. നായക വേഷത്തിലേക്ക് ഷാരൂഖ് ഖാനെ തന്നെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരണ്‍ ജോഹറിനെ ഞെട്ടിച്ചു കൊണ്ട് ആ ഓഫര്‍ സല്‍മാന്‍ ഖാന്‍ നിരസിക്കുകയായിരുന്നു ചെയ്തത്. ഷാരൂഖ് ഖാനെ പോലെ തന്നെ താരമായ തനിക്ക് ഒരു സൈഡ് റോള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്. നേരത്തെ ഇരുവരും കുച്ച് കുച്ച് ഹോത്താ ഹേയില്‍ നായകനും സഹനടനുമായി എത്തിയിട്ടുണ്ടായിരുന്നു.

  Also Read: ശോഭനയ്ക്ക് പോലും ഇല്ലാതിരുന്ന തലക്കനം ആയിരുന്നു ചാർമിളയ്ക്ക്; അനുഭവം പറഞ്ഞ് ബാബു ഷാഹിർ

  കരീന സഹോദരനെ പോലെ കാണുന്നയാളാണ് കരണ്‍ ജോഹര്‍. എന്നാല്‍ ഇതേ കരീന തന്നെ കരണ്‍ ജോഹര്‍ ചിത്രത്തിലെ നായികയായി അഭിനയിക്കാനുള്ള ഓഫര്‍ മുന്നോട്ട് വച്ചപ്പോള്‍ നിരസിക്കുകയായിരുന്നു. തന്റെ കഥാപാത്രത്തെ ചൊല്ലിയായിരുന്നില്ല കരീനയുടെ അനിഷ്ടം. ചിത്രത്തില്‍ അഭിനയിക്കാന്‍ കരണ്‍ ജോഹര്‍ തനിക്ക് വാഗ്ദാനം ചെയ്ത തുകയായിരുന്നു കരീനയെ ചൊടിപ്പിച്ചത്. തന്നോട് കരീന കൂടുതല്‍ പ്രതിഫലം ചോദിച്ചത് കരണിന് തീരെ പിടിച്ചില്ല. ഇതോടെ ഇരുവരും തമ്മില്‍ ശീതയുദ്ധം തന്നെ ആരംഭിക്കുകയായിരുന്നു.

  kareena kapoor

  ഒടുവില്‍ കരീനയുടെ സഹോദരിയും നടിയുമായ കരിഷ്മ കപൂര്‍ ഇടപെട്ടാണ് കരണും കരീനയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത്. ഇന്ന് അതെല്ലാം മറന്ന് പഴയതിലും വലിയ സുഹൃത്തുക്കളായി തുടരുകയാണ് കരീനയും കരണും. സല്‍മാനുമായും വളരെ അടുത്ത ബന്ധം തന്നെയാണ് കരണിനുള്ളത്. ഈയ്യടുത്തായിരുന്നു കല്‍ ഹോ നോ 19 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട കരണ്‍ ജോഹര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പോസ്റ്റ് വൈറലായിരുന്നു. തന്റെ അച്ഛനൊപ്പം അവസാനം ചെയ്ത സിനിമയായിരുന്നുവെന്നും അതിനാല്‍ താന്‍ എന്നും കല്‍ ഹോ നോയോട് കടപ്പെട്ടിരിക്കുമെന്നുമാണ് കരണ്‍ പറഞ്ഞത്.

  സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത കരണ്‍ നിര്‍മ്മാളത്തിലായിരുന്നു കഴിഞ്ഞ കുറേ നാളുകളായി ചിലവിട്ടത്. ഇപ്പോഴിതാ അദ്ദേഹം വീണ്ടും സംവിധാനത്തിലേക്ക് മടങ്ങിയെത്തുകയാണ്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗും ഒരുമിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയെന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും സംവിധായകനാകുന്നത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അരങ്ങേറുന്നുണ്ട്. ധര്‍മ്മേന്ദ്ര, ജയ ബച്ചന്‍, ഷബാന അസ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

  English summary
  When Kareena Kapoor And Salman Khan Rejected A Film Of Karan Johar And Later It Becam An Iconic Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X