നീ വന്ന വഴി മറക്കരുത്! പ്രിയങ്ക ചോപ്രയോട് കരീന; വിട്ടു കൊടുക്കാതെ പ്രിയങ്കയും

ബോളിവുഡിലെ സൂപ്പര്‍നായികമാരാണ് കരീന കപൂറും പ്രിയങ്ക ചോപ്രയും. ഇരുവരും വര്‍ഷങ്ങളോളമായി മുന്‍നിരയില്‍ തന്നെയുണ്ട്. കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തിയത് എങ്കില്‍ സിനിമ കുടുംബത്തിന്റെ പാരമ്പര്യമില്ലാതെയായിരുന്നു പ്രിയങ്കയുടെ കടന്നു വരവ്. പ്രിയങ്ക ഇന്ന് ഹോളിവുഡിലേയും നിറസാന്നിധ്യമായി മാറിയ ഗ്ലോബല്‍ താരമാണ്. ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന പ്രിയങ്കയും കരീനയും പിന്നീട് പിണങ്ങുകയും ചെയ്തു. പലപ്പോഴായി പരസ്പരം ഒളിയമ്പുകള്‍ എയ്തിട്ടുണ്ട് പ്രിയങ്കയും കരീനയും. ഇപ്പോള്‍ പിണക്കങ്ങളൊക്കെ പ്രിയങ്കയും കരീനയും മറന്ന് സ്വന്തം കരിയറില്‍ മുന്നോട്ട് പോവുകയാണ്.

ഒരിക്കല്‍ പ്രിയങ്കയും കരീന കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയിരുന്നു. തങ്ങള്‍ക്കിടയിലെ ശീതയുദ്ധം വെളിവാകുന്ന തരത്തിലായിരുന്നു പരിപാടിക്കിടയില്‍ പലപ്പോഴും കരീനയും പ്രിയങ്കയും നടത്തിയ പ്രസ്താവനകള്‍. പരിപാടിയ്ക്കിടെ ഒരു ഘട്ടത്തില്‍ പ്രിയങ്കയോട് വന്ന വഴികള്‍ മറക്കരുതെന്ന് കരീന തമാശ രൂപേണ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

Kareena Kapoor

പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹര്‍ പ്രിയങ്കയോട് ചോദിച്ചൊരു ചോദ്യത്തില്‍ നിന്നുമായിരുന്നു സംഭവത്തിന്റെ തുടക്കം. ആരെയാണ് വരുണ്‍ ധവാന്‍ ഇപ്പോള്‍ പ്രണയിക്കുന്നത് എന്ന് അറിയാമോ എന്നായിരുന്നു കരണിന്റെ ചോദ്യം. എന്നാല്‍ തനിക്കറിയില്ലെന്നായിരുന്നു ഇതിന് പ്രിയങ്ക നല്‍കിയ മറുപടി. പക്ഷെ പ്രിയങ്കയുടെ മറുപടി കരീനയ്ക്ക് മതിയായില്ല. അതെങ്ങനെയാണ് നിനക്ക് അറിയാതിരിക്കുന്നതെന്നായിരുന്നു കരീനയുടെ പ്രതികരണം. ഇപ്പോള്‍ നീ ഹോളിവുഡ് നടി മാത്രമാണോ എന്ന് ചോദിച്ച കരീന പ്രിയങ്കയോട് വന്ന വഴി മറക്കരുതെന്നും പറയുന്നുണ്ട്. കരീന തമാശയായി പറഞ്ഞതാണെങ്കിലും അതിനുള്ളിലെ അര്‍ത്ഥം കണ്ടെത്തിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.

മറ്റൊരു ഘട്ടത്തില്‍ പ്രിയങ്കയോടും കരീനയോടും കരണ്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. സെയ്ഫിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം തന്നെ കരീന കൃത്യമായി മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ നിക്കിനെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും പ്രിയങ്കയ്ക്ക് മറുപടി നല്‍കാനായില്ല. താന്‍ പരിചയപ്പെടും മുമ്പുള്ള നിക്കിന്റെ കരിയറിനെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ പ്രിയങ്കയെ പരിഹസിച്ചു കൊണ്ട് കരീന എത്തുകയായിരുന്നു. പ്രിയങ്ക നിനക്ക് നിക്കിനെക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു കരീനയുടെ പരിഹാസം.

പക്ഷെ കരീനയുടെ ഈ പരോക്ഷമായ കളിയാക്കല്‍ കേട്ട് വെറുതെയിരിക്കാന്‍ പ്രിയങ്ക ചോപ്ര കൂട്ടാക്കിയില്ല. ഞാന്‍ വിവാഹം കഴിച്ചത് ആ മനുഷ്യനെയാണ് അല്ലാതെ അയാളുടെ കരിയറിനെ അല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കൂടാതെ താന്‍ എല്ലാ ദിവസം നിക്കിനെക്കുറിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നോക്കാറില്ലെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയുടെ ഈ പ്രതികരണം കരീനയ്ക്കുള്ള ശക്തമായ മറുപടിയായിട്ടായിരുന്നു ആരാധകരും സോഷ്യല്‍ മീഡിയയും വിലയിരുത്തിയത്.

മട്രിക്സ് ഫോര്‍ ആണ് പ്രിയങ്കയുടെ പുതിയ ചിത്രം. നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് പ്രിയങ്കയുടേതായി ഒരുങ്ങുന്നത്. പിന്നാലെ താരം ബോളിവുഡിലേക്കും തിരിച്ചെത്തും. സൂപ്പര്‍ നായികമാരായ കത്രീന കൈഫും ആലിയ ഭട്ടും ഒരുമിക്കുന്ന ജീ ലേ സരയാണ് പ്രിയങ്കയുടെ അടുത്ത ഹിന്ദി ചിത്രം. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു കരീന. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് വേണ്ടിയായിരുന്നു താരം വിട്ടു നിന്നത്. ഇപ്പോള്‍ താരം സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ.

Read more about: kareena kapoor priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X