'ബിപാഷ ബസു കരിമ്പൂച്ച, ഞാന്‍ വെള്ളപ്പൂച്ച'; ബിപാഷയുടെ കരണത്തടിച്ചിട്ടും കലി തീരാതെ കരീന
താരങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷ് ബോളിവുഡില്‍ പതിവാണ്. സൂപ്പര്‍ താരങ്ങള്‍ പോലും പരസ്യമായി തല്ലുണ്ടാക്കിയിട്ടുണ്ട്. ബോളിവുഡിലെ മുന്‍നിര നായികയാണ് കരീന കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ഓണ്‍ സ്‌ക്രീനിലെ സൂപ്പര്‍ നായികയായ കരീന തന്റെ ഓഫ് സ്‌ക്രീനിലെ പ്രശ്‌നങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തന്നെ പോലെ കുടുംബ പേരുകളോ ബന്ധങ്ങളോ ഇല്ലാതെ കടന്നു വരുന്നവരോട് കരീന മോശമായി പെരുമാറിയ സംഭവങ്ങള്‍ നിരവധിയുണ്ട്.
കരീനയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് ബിപാഷ ബസുവുമായുള്ളത്. ഇരുവരും ഏതാണ്ട് ഒരേ സമയത്ത് കരിയര്‍ ആരംഭിച്ചതാണ്. കരീനയെ പോലെ കുടുംബ വേരുകളുമൊന്നുമില്ലായിരുന്നു ബിപാഷയ്ക്ക്. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് കരീന. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു അജ്‌നബീ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്.

കോസ്റ്റിയുമിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാക്ക് തര്‍ക്കത്തിനിടെ കരീന ബിപാഷയെ കരിമ്പൂച്ച എന്ന് വിളിച്ച് അധിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ കരീന ബിപാഷയുടെ കരണത്തടിക്കുകയും ചെയ്തു. അക്കാലത്ത് വലിയ വിവാദമായി മാറിയ സംഭവമായിരുന്നു ഇത്. അന്നത്തെ സംഭവത്തിന് ശേഷം കരീനയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ബിപാഷ തീരുമാനിക്കുകയും ചെയ്തു.
ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് കരീന പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തന്റെ വാക്കുകളേയും പ്രവര്‍ത്തിയേയും കരീന നിഷേധിക്കുന്നില്ലെന്നതാണ് വീഡിയോയുടെ പ്രത്യേകത. പ്രശസ്ത ടിവി പരിപാടിയായ ആപ് കി അദാലത്തില്‍ കരീന അതിഥിയായി എത്തിയപ്പോഴായിരുന്നു ബിപാഷയുമായി വഴക്കിട്ട സംഭവത്തെക്കുറിച്ച് ചോദിച്ചത്. ബിപാഷയെ കരിമ്പൂച്ച എന്ന് വിളിച്ചത് നിഷേധിക്കാതിരുന്ന കരീന താന്‍ വെള്ള പൂച്ചയാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായതോടെ നിരവധി പേരാണ് കരീനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ''ഇന്നത്തെ പല നെപ്പോ കിഡ്‌സിനേക്കാളും അഹങ്കാരിയായിരുന്നു കരീന, ഈ ക്രൂരയായ സ്ത്രീയ്ക്ക് വരെ ആരാധകരുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നു. ഒരു സ്ത്രീയെ അപമാനിക്കുക മാത്രമല്ല അവര്‍ ചെയ്ത്. അവളൊരു വംശീയവാദി കൂടിയാണ്,'' എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അതേസമയം ആ വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്ത ബിപാഷെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ.

അജ്‌നബിയില്‍ അഭിനയിക്കുന്ന സമയത്ത് ബിപാഷ പുതുമുഖമായിരുന്നു. താരത്തിന് സ്വന്തമായി കോസ്റ്റിയും ഡിസൈനര്‍ ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ കരീനയുടെ ഡിസൈനറായ വിക്രം ഫഡ്‌നാവീസ് താരത്തെ സഹായിക്കാനെത്തുകയായിരുന്നു. എന്നാല്‍ തന്റെ ഡിസൈനറെ ബിപാഷ തട്ടിയെടുത്തുവെന്ന് ആരോപിച്ച് കരീന പ്രശ്‌നമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്നെ കരിമ്പൂച്ചയെന്ന് വിളിക്കുകയും കരണത്തടിക്കുകയും ചെയ്ത കരീനയുടെ പ്രവര്‍ത്തിയെ ബാലിശം എന്നായിരുന്നു പിന്നീട് ബിപാഷ വിശേഷിപ്പിച്ചത്.
എന്നാല്‍ പിന്നീട് നല്‍കിയൊരു അഭിമുഖത്തിലും കരീന ബിപാഷയ്‌ക്കെതിരെ രംഗത്തെത്തി. ''അവള്‍ക്ക് സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ല. നാല് പേജുള്ള അഭിമുഖത്തില്‍ മൂന്ന് പേജിലും സംസാരിക്കുന്നത് എന്നെക്കുറിച്ചാണ്. സ്വന്തം വര്‍ക്കിനെ പറ്റി സംസാരിച്ചൂടേ? അവളെ പ്രശസ്തയാക്കിയ ഏക കാര്യം അജ്‌നബിയുടെ സമയത്ത് ഡ്രസ് ഡിസൈനര്‍ വിക്രം ഫഡ്‌നാവിസിന്റെ പേരില്‍ എന്നോട് വഴക്കിട്ടതാണെന്ന് തോന്നുന്നു. ഞാന്‍ അവളെ എന്തോ പേര് വിളിച്ചെന്ന് പറയുന്നത് അവളുടെ ഭാവന മാത്രമാണ്'' എന്നായിരുന്നു കരീനയുടെ പ്രതികരണം.


Click it and Unblock the Notifications











