ലിഫ്റ്റിന്റെ അടുത്ത മുറി കിട്ടിയില്ല, ഒന്നര മണിക്കൂര്‍ ഹോട്ടലില്‍ ബഹളമുണ്ടാക്കി കരീന; ഒടുവില്‍ സംഭവിച്ചത്...
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ താരസുന്ദരി. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കരീനയ്ക്ക് സാധിച്ചു. നിരവധി ഹിറ്റുകളുണ്ട് കരീനയുടെ കരിയറില്‍. വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്ന പതിവ് തെറ്റിച്ച് ഇപ്പോഴും നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കരീന കപൂര്‍.
ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടുന്ന, എല്ലാവരുടേയും പ്രിയങ്കരിയാണ് കരീന കപൂര്‍. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ വിവാദങ്ങളുടെ പ്രിയ തോഴിയാണ് കരീന. തന്റെ ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ പലപ്പോഴും കരീന വെട്ടിലായിട്ടുണ്ട്. സഹതാരങ്ങളോട് പരുഷമായി പെരുമാറിയും മറ്റും കരീന പലപ്പോഴും വിവാദങ്ങളില്‍ ചെന്നു ചാടിയിട്ടുണ്ട്. കരീനയുടെ പിടിവാശിയും കുപ്രസിദ്ധമാണ്.

ഇപ്പോഴിതാ കരീനയുടെ വാശിയെക്കുറിച്ച് ഒരാള്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ലിഫ്റ്റിന്റെ അടുത്ത സ്യൂട്ട് റൂം വേണമെന്ന് പറഞ്ഞ ് കരീന വാശി പിടിച്ച് ബഹളമുണ്ടാക്കിയ സംഭവമാണ് ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം സംഭവത്തിന്റെ ആധികാരിത ഉറപ്പു വരുത്താന്‍ സാധിച്ചിട്ടില്ല.
''കരീന കപൂറിന് എപ്പോഴും തന്റെ സ്യൂട്ട് റൂം ലിഫ്റ്റില്‍ നിന്നും 10-20 ചുവട് അടുത്തായിരിക്കണം. അവര്‍ക്ക് അധിക ദൂരം നടക്കാന്‍ ഇഷ്ടമല്ല. എല്ലാ റൂമും സ്യൂട്ടുകളായ ഹോട്ടലുകളില്‍ ഇത് നടക്കും. പക്ഷെ മിക്ക ഹോട്ടലുകളിലും സ്യൂട്ടുകള്‍ ഹാളിന്റെ അവസാനത്തിലായിരിക്കും. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ദുബായില്‍ വച്ച് കരീനയെ കണ്ടിരുന്നു. അവര്‍ പ്രധാന ലോബിയ്ക്ക് പകരം സൈഡ് എന്‍ട്രന്‍സിലൂടെയാണ് അകത്തേക്ക് വന്നത്. ആളുകള്‍ അധികം ശ്രദ്ധിക്കാതിരിക്കാനായിരുന്നു'' എന്നാണ് കുറിപ്പില്‍ പറയുന്നത്.
എന്നാല്‍ തന്റെ സ്യൂട്ട് അറ്റത്താണെന്നും അടുത്തെങ്ങും ലിഫ്റ്റ് ഇല്ലെന്നും അറിഞ്ഞതോടെ അവരുടെ ഭാവം മാറി. അവര്‍ ഹോട്ടലുകാരോട് ദേഷ്യപ്പെട്ടു. തനിക്ക് ലിഫ്റ്റിന്റെ അടുത്തുള്ള സ്യൂട്ട് റൂം തന്നെ തരണമെന്ന് വാശി പിടിച്ചു. അവളുടെ ടീം ആകെ പേടിച്ചു പോയി. അവള്‍ ദേഷ്യത്തില്‍ ഹോട്ടലിന്റെ ലോഞ്ചിലേക്ക് പോയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അവരുടെ ടീം കരീന ആവശ്യപ്പെടുന്നത് പോലെ ലിഫ്റ്റിന്റെ അടുത്ത് തന്നെയുള്ള സ്യൂട്ട് റൂം കിട്ടാന്‍ വേണ്ടി ഹോട്ടലുകള്‍ അന്വേഷിച്ചു തുടങ്ങി. എന്നാല്‍ നല്ല തിരക്കുള്ള സമയമായിരുന്നു അത്. അതിനാല്‍ എവിടേയും ഒഴിവുണ്ടായിരുന്നില്ല. ഇപ്പോഴത്തിനേക്കാള്‍ ചെറിയ ഹോട്ടലിലേക്ക് മാറാനും അവര്‍ ഒരുക്കമായിരുന്നില്ല. ഒന്നര മണിക്കൂറോളം കരീന ബഹളമുണ്ടാക്കി. ഒടുവില്‍ അവര്‍ കോമ്പ്രമൈസിന് തയ്യാറായി.
അവരുടെ ടീം താഴത്തെ നിലയില്‍ ലിഫ്റ്റിന് അഭിമുഖമായുള്ള റൂമിലായിരുന്നു താമസിച്ചിരുന്നത്. ആ മുറിയില്‍ അവര്‍ താമസിച്ചു. പകരം രണ്ട് ബെഡ് റൂമുള്ള, ബാല്‍ക്കണിയില്‍ നിന്നും കടല്‍ കാണുന്ന തരത്തിലുള്ള ഗംഭീര വ്യൂ ഉള്ള മുറിയില്‍ അവരുടെ ടീമും. റൂമില്‍ നിന്നും ലിഫ്റ്റിലേക്ക് നടക്കാന്‍ പറ്റാത്തത് കൊണ്ട് മാത്രമാണ് കരീന അന്ന് അത്രയും വാശി പിടിച്ചതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications