'സുന്ദരിയായ പെൺകുട്ടികൾ സെയ്‌ഫിനോട് സംസാരിക്കുമ്പോൾ അസൂയ തോന്നാറുണ്ട്'; കരീന പറഞ്ഞത്

ബോളിവുഡിന്റെ സൂപ്പർ താരദമ്പതികളാണ് സെയ്‌ഫ് അലി ഖാനും കരീന കപൂറും. താരകുടുംബങ്ങളിൽ നിന്ന് സിനിമയിൽ എത്തിയവരാണ് രണ്ടുപേരും. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ വലിയ താരങ്ങളായി ഇരുവരും മാറിയിരുന്നു. ബോളിവുഡിലെ പകരകാരില്ലാത്ത താരങ്ങളായി മാറിയ ശേഷമായിരുന്നു കരീനയും സെയ്‌ഫും പ്രണയിച്ചതും വിവാഹിതരായതും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു.

ഇന്ന് രണ്ടു കുട്ടികളുടെ മാതാപിതാക്കൾ കൂടിയാണിവർ. കുടുംബ ഉത്തരവാദിത്തങ്ങൾക്ക് ഒപ്പം സിനിമയിൽ സജീവമായി നിൽക്കാനും രണ്ടുപേരും ശ്രമിക്കുന്നുണ്ട്. മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയായി വിവാഹ ശേഷവും അമ്മയായ ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട് കരീന. കരീനയുടെ ഏറ്റവും പുതിയ ചിത്രം 'ലാൽ സിങ് ഛദ്ദ' റിലീസിന് തയ്യാറായി നിൽക്കുകയാണ്.

'ടഷൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു സെയ്‌ഫും കരീനയും പ്രണയത്തിലായത്

'ടഷൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു സെയ്‌ഫും കരീനയും പ്രണയത്തിലായത്. ഷാഹിദ് കപൂറുമായി കരീന പിരിഞ്ഞതിന് ശേഷമായിരുന്നു ഇത്. പ്രണയത്തിലായ ഇരുവരും ഏകദേശം അഞ്ച് വർഷത്തോളം ലീവിങ് ടുഗതറിൽ ആയിരുന്നു. പിന്നീട് 2012ൽ ഇരുവരും വിവാഹിതരായി. ഇപ്പോൾ ദാമ്പത്യ ജീവിതത്തിൽ പത്ത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് സെയ്‌ഫും കരീനയും.

മറ്റെല്ലാ പ്രണയങ്ങളും പോലെ അൽപം അസൂയയൊക്കെ നിറഞ്ഞതായിരുന്നു കരീനയുടെയും സെയ്‌ഫിന്റെയും പ്രണയം. പണ്ട് ഒരു അഭിമുഖത്തിൽ കരീനയും സെയ്‌ഫും ഇത് തുടർന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്റെ വീഡിയോ ഇന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2009ൽ പുറത്തിറങ്ങിയ 'കുർബാൻ' എന്ന ചിത്രത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ഇത്.

സുന്ദരിയായ പെൺകുട്ടികൾ സെയ്‌ഫിനോട് സംസാരിക്കുമ്പോൾ തനിക്ക് അസൂയ തോന്നാറുണ്ടെന്ന് സമ്മതിക്കുകയായിരുന്നു കരീന

ആരാണ് കൂടുതൽ പൊസസീവ് എന്ന ചോദ്യത്തിന്,സുന്ദരിയായ പെൺകുട്ടികൾ സെയ്‌ഫിനോട് സംസാരിക്കുമ്പോൾ തനിക്ക് അസൂയ തോന്നാറുണ്ടെന്ന് സമ്മതിക്കുകയായിരുന്നു കരീന. രണ്ടുപേരും പൊസസീവ് ആണെന്ന് സെയ്‌ഫ് പറഞ്ഞതിന് ശേഷമാണു കരീന തനിക്ക് അസൂയ തോന്നാറുണ്ട് എന്ന് സമ്മതിക്കുന്നത്. രണ്ടുപേരും പ്രണയത്തിലായിരുന്ന സമയത്താണ് കുർബാനിൽ അഭിനയിച്ചത്.

2016ലാണ് കരീനയ്ക്കും സെയ്‌ഫിനും മൂത്ത മകന്‍ തൈമുര്‍ അലി ഖാന്‍ ജനിച്ചത്

2016ലാണ് കരീനയ്ക്കും സെയ്‌ഫിനും മൂത്ത മകന്‍ തൈമുര്‍ അലി ഖാന്‍ ജനിച്ചത്. 2021 ലായിരുന്നു രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ അലി ഖാന്റെ ജനനം. ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരീന ഗര്‍ഭിണിയായത്. പ്രസവ ശേഷം കരീന സിനിമയിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം താൻ വീണ്ടും ഗർഭിണിയാണെന്ന വാർത്തകൾക്കെതിരെ കരീന രംഗത്തെത്തിയിരുന്നു. താൻ ഗർഭിണിയല്ലെന്നും കഴിച്ച പാസ്തയും വൈനുമാണ് വയറ്റിലെന്നുമാണ് കരീന സോഷ്യൽ മീഡിയയിൽ കുറിച്ചത്. രാജ്യത്തെ ജനസംഖ്യയിലേക്ക് താന്‍ ഇപ്പോള്‍ തന്നെ വളരെക്കൂടുതല്‍ സംഭാവന നല്‍കിയെന്നാണ് സെയ്ഫ് പറയുന്നത് എന്നും കരീന കുറിച്ചിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിക്രംവേധയാണ് സെയ്‌ഫിന്റെ പുതിയ സിനിമ

ഓഗസ്റ്റ് 11നാണ് കരീനയുടെ 'ലാൽ സിങ് ഛദ്ദ' തിയേറ്ററുകളിൽ എത്തുന്നത്. ആമിർ ഖാനാണ് ചിത്രത്തിലെ നായകൻ. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ദ'. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും അരങ്ങേറാനിരിക്കുകയാണ് കരീന. ജപ്പാനീസ് നോവല്‍ ദ ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സിനെ ആധാരമാക്കി ഒരുക്കുന്ന പ്രൊജക്ടിലാണ് നടി എത്തുന്നത്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സുജോയ് ഘോഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അതേസമയം വിക്രംവേധയാണ് സെയ്‌ഫിന്റെ പുതിയ സിനിമ. തമിഴിൽ മാധവൻ അവതരിപ്പിച്ച വേഷമാണ് സെയ്‌ഫ് അവതരിപ്പിക്കുന്നത്. ഇതുകൂടാതെ പ്രഭാസ് ചിത്രമായ ആദിപുരുഷനിലൂടെ തെലുങ്കിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സെയ്‌ഫ്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X