For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് ഒന്നും നടക്കില്ലെന്ന് അവർ പറഞ്ഞു; അവരെ വെല്ലുവിളിക്കാനായതിൽ സന്തോഷം: കരീന പറഞ്ഞത്

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ചേച്ചി കരിഷ്മയുടെ പാത പിന്തുടര്‍ന്നാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കരീനയ്ക്ക് സാധിച്ചു. ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുളള നായികമാരില്‍ ഒരാളാണ് കരീന കപൂര്‍.

  തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന ശീലക്കാരി കൂടിയാണ് കരീന കപൂര്‍. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും എന്നും ആരാധകരെ നിരാശപ്പെടുത്താത്ത താരമാണ് കരീന. വിവാഹ ശേഷമോ കുട്ടികളുണ്ടായ ശേഷമോ ഒക്കെ നടിമാര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പതിവ് തെറ്റിച്ചു കൊണ്ട് വിവാഹ ശേഷവും അമ്മയായ ശേഷവുമെല്ലാം അഭിനയത്തില്‍ തന്നെ തുടരുകയാണ് കരീന.

  Also Read: 'ഇന്ന് വരെ ടച്ച് വിട്ടു പോയി എന്ന് പറഞ്ഞ് കേട്ടിട്ടില്ല; അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ'

  സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്‍ ആണ് കരീനയുടെ ജീവിത പങ്കാളി. ഈയ്യടുത്തായിരുന്നു കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. 2012 ലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. സെയ്‌ഫിന്റെ രണ്ടാം വിവാഹമായിരുന്നു കരീനയുമായി.

  അതേസമയം, വിവാഹത്തോടെ കരീനയുടെ കരിയർ അവസാനിച്ചെന്ന് പലരും വിധി എഴുതിയിരുന്നു. കരീന ഇനി സിനിമയിൽ ഉണ്ടാവില്ലെന്ന് വരെ ചിലർ പറഞ്ഞു. എന്നാൽ അവരോടെല്ലാം നിങ്ങൾക്ക് തെറ്റിപ്പോയി എന്ന് ഉറക്കെ പറഞ്ഞു കൊണ്ടാണ് കരീന ഇന്ന് ഇവിടെ വരെ എത്തിയത്. കല്യാണം കഴിയുന്നതോടെ ഒരു സ്ത്രീയുടെ കരിയർ അവസാനിച്ചു എന്ന് കരുതുന്നവർക്ക് തന്റെ ജീവിതം കൊണ്ട് തന്നെ കരീന മറുപടി കൊടുക്കുന്നതാണ് കണ്ടത്.

  Also Read: മഞ്ജുവിന് ഇങ്ങനെ ഒരു പേര് കൂടി ഉണ്ടായിരുന്നു!, ഷൂട്ടിങ് സെറ്റിൽ ഒരിക്കെ വിളിച്ചിരുന്ന പേരിനെ കുറിച്ച്‌ താരം

  ഒരിക്കൽ വാട്ട് വുമൺ വാണ്ട് എന്നൊരു റേഡിയോ ഷോയിൽ കരീന വിവാഹശേഷം തന്നോട് ആളുകൾ പറഞ്ഞതിനെ കുറിച്ച് പറഞ്ഞിരുന്നു. 'എന്റെ ജോലിയോട് ഞാൻ അങ്ങേയറ്റം അർപ്പണബോധമുള്ള ആളാണ്. ഒരു സ്ത്രീയെന്ന നിലയിൽ, എന്റെ എല്ലാ കാര്യങ്ങളും ഒരു പരിധിവരെ ഉയർന്നതാണ് അത് നമ്മുടെ അഭിനിവേശമോ വികാരമോ എന്തും. അത് തന്നെയാണ് സംഭവിച്ചത്,'

  'പലരും പറഞ്ഞു, "വിവാഹ ശേഷം ഒന്നും നടക്കില്ല", പിന്നെ അവർ പറഞ്ഞു, "ഒരു കുഞ്ഞ് ആയാൽ ഒന്നും നടക്കില്ല," എന്നൊക്കെ. എന്നാൽ ഞങ്ങൾ സ്ത്രീകൾ പോരാളികളാണ് എന്ന് ഞാൻ കരുതുന്നു, ഞങ്ങൾ ഇതിലൊക്കെ സാധാരണ രീതികൾക്ക് വിരുദ്ധമായി പോകാൻ ആഗ്രഹിക്കുന്നു, അത്തരം ചിന്തകളെ തകർക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് അതിന് കഴിയില്ല ഇതിന് കഴിയില്ല എന്നൊക്കെ പറയുമ്പോൾ അത്തരം കാഴ്ചപ്പാടുകളെ വെല്ലുവിളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,' എന്നാണ് കരീന അന്ന് പറഞ്ഞത്.

  Also Read: ഞാൻ വളരെ ക്ഷമാശീലയാണ് എന്നാണ് കരുതിയിരുന്നത്, അജിത് സാറിനെ കണ്ടപ്പോൾ അത് മാറി; മഞ്ജു വാര്യർ പറയുന്നു

  തന്നെ സെയ്‌ഫ് എങ്ങനെയാണ് പിന്തുണയ്ക്കുന്നതെന്നും കരീന അന്ന് പറഞ്ഞിരുന്നു. 'നിശബ്ദനായി എപ്പോഴും എന്നെക്കുറിച്ച് അഭിമാനിക്കുന്ന ആളാണ് സെയ്ഫ്. ഞാൻ എല്ലാം നേടിയെടുക്കണമെന്നും ആഗ്രഹിക്കുന്നതെല്ലാം ഞാൻ ചെയ്യണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് നിശബ്ദനായാണ് അദ്ദേഹത്തെ കാണുക,' എന്നാണ് കരീന പറഞ്ഞത്.

  ആമിർ ഖാൻ നായകനായ ലാൽ സിങ് ഛദ്ദയിലാണ് കരീന കപൂർ അവസാനമായി അഭിനയിച്ചത്. സെയ്‌ഫ് അലി ഖാന്റെ ഏറ്റവും പുതിയ ചിത്രം വിക്രം വേദ റിലീസിന് ഒരുങ്ങുകയാണ്. തമിഴിൽ മാധവനും വിജയ് സേതുപതിയും അഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്. ഹൃതിക് റോഷൻ ആണ് സെയ്‌ഫിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത്.

  Read more about: kareena kapoor
  English summary
  When Kareena Kapoor Khan Opens Up People's Concern Over Her After The Marriage With Saif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X