ഹോളിവുഡില്‍ പോയി വന്നാല്‍ ഇവിടെ പ്രതിഫലം കൂടുമോ? ദീപികയേയും പ്രിയങ്കയേയും കളിയാക്കി കരീന
ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് താരങ്ങള്‍ പോകുന്നതും സാന്നിധ്യം അറിയിക്കുന്നതുമൊക്കെ ഇന്ന് വളരെ സാധാരണമാണ്. ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ നായികമാര്‍ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രിയങ്ക ഇന്ന് ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ സജീവമായ ഗ്ലോബല്‍ ഐക്കണ്‍ ആണ്. എന്നാല്‍ ഹോളിവുഡിലേക്കുള്ള ക്ഷണം തന്നെ മോഹിപ്പില്ലെന്ന് പറയുന്ന താരമാണ് കരീന കപൂര്‍.
ഹോളിവുഡിലേക്കുള്ള ക്ഷണം വന്നാല്‍ താന്‍ സ്വീകരിക്കില്ലെന്നാണ് കരീന പറയുന്നത്. പ്രിയങ്ക ഹോളിവുഡില്‍ നേടിയ നേട്ടങ്ങളെ അഭിനന്ദിക്കുന്നുണ്ടെങ്കിലും താന്‍ അതിനില്ലെന്നാണ് കരീന പറയുന്നത്. എന്നാല്‍ ഒരിക്കല്‍ പ്രിയങ്കയുടേയും ദീപികയുടേയും ചുവടുമാറ്റത്തെ പരിഹസിക്കാനും കരീന ശ്രമിച്ചിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

''വിദേശത്ത് അഭിനയിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. വിദേശത്ത് പോയിട്ട് തിരികെ വന്നാല്‍ പ്രതിഫലം കൂടുമോ എന്നെനിക്കറിയില്ല. ഹോളിവുഡിലാണോ ബോളിവുഡിലാണോ വര്‍ക്ക് ചെയ്യുന്നത് എന്നതിലൊന്നും കാര്യമില്ല. നിങ്ങളുടെ പ്രകടനം ആണ് നിങ്ങളുടെ ബ്രാന്റ് വാല്യു നിശ്ചയിക്കുന്നത്. അത് നിങ്ങളുടെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയിരിക്കും. ബ്രാന്റ് എന്നാല്‍ വ്യക്തിത്വമാണ്'' എന്നായിരുന്നു കരീന പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കരീന പ്രിയങ്കയേയും ദീപികയേയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ കരീനയുടെ വാക്കുകള്‍ തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് പ്രിയങ്ക ചോപ്ര ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ്. ഹോളിവുഡിലെ സജീവ സാന്നിധ്യമാണ് പ്രിയങ്ക. നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. സീരീസുകളുടേയും ഭാഗമായി. ദീപികയും ഹോളിവുഡില്‍ സാന്നിധ്യം അറിയിച്ചു. ബോളിവുഡിലെ സൂപ്പര്‍ താരമായി മാറിയ ദീപിക ഇപ്പോള്‍ വീണ്ടും ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്.
അതേസമയം രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത കരീന വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ഹോളിവുഡ് ചിത്രമായ ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ഈയ്യടുത്തായിരുന്നു കരീനയ്ക്കും സെയ്ഫിനും രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് കുട്ടിയ്ക്ക് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത്. വിവാഹ ശേഷം നടിമാര്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുന്നിടത്താണ് കരീന നിറ സാന്നിധ്യമായി തുടരുന്നതും തന്റെ താരപദവി നിലനിര്‍ത്തുന്നതും.


Click it and Unblock the Notifications