'ഞാനവനെ നാലരക്കൊല്ലം പ്രണയിച്ചതാണ്'; ഷാഹിദിനെ വിട്ടത് കരിയറിലെ പരാജയം കാരണമോ? കരീന പറയുന്നു

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാഹിദ് കപൂറും കരീന കപൂറും. ഇരുവരും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരും വിവാഹം കഴിക്കുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് ഇരുവരും പിരിഞ്ഞു. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പിന്നീട് ഒരുമിച്ച് അഭിനയിക്കുകയോ സ്‌ക്രീന്‍ പങ്കിടുകയോ ചെയ്തിട്ടില്ല ഇരുവരും.

2007 ല്‍ പിരിഞ്ഞ ഷാഹിദും കരീനയും പിന്നീടങ്ങോട്ട് പരസ്പരം അകലം പാലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഐഫ അവാര്‍ഡില്‍ വച്ച് ഇരുവരും കണ്ടുമുട്ടി. അടുത്ത സുഹൃത്തുക്കളെപ്പോലെ തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഷാഹിദിന്റേയും കരീനയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

Kareena Kapoor

ഒരിക്കല്‍ താനും ഷാഹിദും പിരിഞ്ഞതിനെക്കുറിച്ച് കരീന സംസാരിക്കുകയുണ്ടായി. ''എനിക്ക് തോന്നുന്നത് ഷാഹിദിന് ജോലിയില്‍ കൂടുതല്‍ സമയം ചെലവിടണം എന്നാണ്. അവന് ഏറ്റവും പ്രധാനം ജോലിയാണ്. ജോലിയുമായി അവന്‍ പ്രണയത്തിലാണ്. അതിനാല്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ക്കിടയിലെ ഡയനാമിക്‌സ് വര്‍ക്കായില്ല'' എന്നാണ് കരീന ഷാഹിദുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് പറഞ്ഞത്.

അതേസമയം പ്രണയതകര്‍ച്ചയോടെ ഷാഹിദ് കപൂര്‍ വിഷാദരോഗിയെ പോലെ ആയെന്ന വാര്‍ത്തയെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട് കരീന കപൂര്‍. ''അവന്‍ അങ്ങനെ ആണെന്ന് തോന്നുന്നത്. നടിമാര്‍ അവന് പിന്നാലെയാണ്. അവന്‍ ഒരു ലേഡീസ്മാന്‍ ആണ്. അതിനാല്‍ അവന്‍ വിഷാദരോഗിയും ഏകാന്തനുമാണെന്ന് എനിക്ക് തോന്നുന്നില്ല'' എന്നാണ് കരീന കപൂര്‍ പറഞ്ഞത്.

അതേസമയം താന്‍ ഷാഹിദ് കപൂറിനെ ഉപേക്ഷിക്കാന്‍ കാരണം ഷാഹിദ് കപൂറിന്റെ കരിയര്‍ പ്രതീക്ഷിച്ചത് പോലെ ഉയരാത്തത് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനെ തള്ളിക്കളയുകയാണ് കരീന ചെയ്തത്. ''അത് തീര്‍ത്തും അസത്യമാണ്. ഞാന്‍ വിജയിച്ച സ്ത്രീയാണ്. എനിക്കൊരു വിജയിച്ച പുരുഷനെ ആവശ്യമില്ല. എന്നെ വേണമെന്നുള്ള, മനസിലാക്കുന്ന, പ്രണയിക്കുന്ന പുരുഷനെ ആണ് എനിക്ക് വേണ്ടത്. ഷാഹിദിന് മുകളിലേക്ക് എത്താനാകും. ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ആളുകള്‍ അങ്ങനെ ചിന്തിക്കുന്നത് ശരിയല്ല. ഞാന്‍ അവനെ നാലരക്കൊല്ലം പ്രണയിച്ചതാണ്'' എന്നാണ് കരീന പറഞ്ഞത്.

ഷാഹിദ് കപൂറുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷമാണ് കരീന കപൂര്‍ നടന്‍ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാകുന്നത്. ടഷന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും അടുക്കുന്നത്. സിനിമ പരാജയപ്പെട്ടുവെങ്കിലും കരീനയും സെയ്ഫും ജീവിതത്തില്‍ ഒന്നായി. ഏറെനാളത്തെ ലിവിംഗ് ടുഗദറിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സെയ്ഫ് നേരത്തെ നടി അമൃത സിംഗിനെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ടായിരുന്നു.

Kareena Kapoor

പ്രായത്തെക്കുറിച്ചുള്ള പൊതുബോധത്തെ തള്ളിക്കളഞ്ഞാണ് സെയ്ഫും കരീനയും ഒന്നായത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. അതേസമയം സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളുമായി നല്ല അടുപ്പമാണ് കരീനയ്ക്കുള്ളത്. അച്ഛനേയും അമ്മയേയും പോലെ സെയ്ഫിന്റേയും അമൃതയുടേയും മക്കളായ സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും സിനിമയിലെത്തുകയും ചെയ്തു. കരീനയുമായുളള പ്രണയതകര്‍ച്ചയ്ക്ക് ശേഷമാണ് ഷാഹിദ് കപൂര്‍ മീര രാജ്പുത്തിനെ വിവാഹം കഴിക്കുന്നത്.

പൊതുവെ വിവാഹം കഴിക്കുകയും അമ്മയാവുകയുമൊക്കെ ചെയ്യുന്നതോടെ നടിമാര്‍ക്ക് താരമൂല്യം കുറയുന്നതാണ് കാണാറുള്ളത്. എന്നാല്‍ രണ്ട് മക്കളുടെ അമ്മയായ ശേഷവും കരീന നായികയായി നിറഞ്ഞു നില്‍ക്കുകയാണ്. കരീനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ സിംഗം എഗെയ്ന്‍ ആണ്. ചിത്രം ബോക്‌സ് ഓഫീസില്‍ പക്ഷെ പരാജയപ്പെട്ടു. നിരവധി സിനിമകളാണ് കരീനയുടേതായി അണിയറയിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X