രാത്രി പന്ത്രണ്ടരയ്ക്കും ഷാഹിദിനെ വിളിച്ച് സംസാരിക്കാം! മുന്‍ കാമുകനെക്കുറിച്ച് കരീനയുടെ വാക്കുകള്‍

താരങ്ങളുടെ ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ആരാധകര്‍ക്ക് ഇഷ്ടമുള്ള ചര്‍ച്ചാ വിഷയങ്ങളാണ് താരങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതം. താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയമാണ്. ഒരിക്കല്‍ ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയം. ഇരുവരും തങ്ങളുടെ കരിയറിന്റെ തുടക്കകാലത്താണ് കണ്ടു മുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. ഒരാഴ്ചയ്ക്കകം തന്നെ ഇരുവരും തമ്മിലുള്ള ബന്ധം ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു.

23 വയസായിരുന്നു അന്ന് ഷാഹിദിന്. കുറച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. കരീനയും തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു. 2004ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ താനും ഷാഹിദും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കരീന മനസ് തുറന്നിരുന്നു. എന്നാല്‍ പ്രണയമാണെന്ന് തുറന്ന് സമ്മതിക്കാന്‍ കരീന തയ്യാറായിരുന്നില്ല. ''ഞങ്ങളുടെ ബന്ധത്തിന് ഒരു പേര് ഇടുക എന്നത് ഇപ്പോള്‍ കുറച്ച് നേരത്തെയാകും. പക്ഷെ ഷാഹിദുമായുള്ള എന്റെ സൗഹൃദം ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നതായിരിക്കും'' എന്നായിരുന്നു സൗഹൃദത്തെക്കുറിച്ച് കരീന അന്ന് പറഞ്ഞത്.

കരീന

ഷാഹിദുമായുള്ള തന്റെ അടുപ്പത്തിന്റെ ആഴത്തെക്കുറിച്ചും കരീന അന്ന് വാചാലയായിരുന്നു. ''ഞാന്‍ വിഷമത്തിലാണെങ്കില്‍ എനിക്ക് അവനെ രാത്രി പന്ത്രണ്ടരയ്ക്ക് പോലും വിളിക്കാം. ഇന്നൊരു മോശം ദിവസമായിരുന്നുവെന്നും ഇന്നത്തെ സീന്‍ മോശമായിരുന്നുവെന്നും പറയാം. അങ്ങനെ എന്തും. അവനും ഒരു നടന്‍ ആയത് കൊണ്ട് എനിക്കവനോട് സംസാരിക്കാം. എന്നെ മനസിലാക്കാന്‍ അവന് സാധിക്കും'' എന്നായിരുന്നു കരീന പറഞ്ഞത്. ''ഷാഹിദ് ഒരു കോളേജ് വിദ്യാര്‍ത്ഥിയെ പോലെയാണ്. എന്റെ മറ്റ് മുതിര്‍ന്ന നായകന്മാരില്‍ നിന്നും വ്യത്യസ്തമാണത്. അവന്റെ പ്രായമാകാം കാരണം. അവന് 23 വയസാണ്. മറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് എനിക്ക് അവനോട് എളുപ്പത്തില്‍ സംസാരിക്കാനാകും. അവനെ കാണുക എനിക്ക് ഇഷ്ടമാണ്. കാരണം എനിക്ക് നോര്‍മല്‍ ആയി പെരുമാറാനാകും'' എന്നും കരീന റഞ്ഞിരുന്നു.

കരീനയും ഷാഹിദും

എന്നാല്‍ പതിയ കരീനയും ഷാഹിദും തങ്ങളുടെ ബന്ധത്തെ പരസ്യമായി തന്നെ അഡ്രസ് ചെയ്യാന്‍ തുടങ്ങുകയായിരുന്നു. കരീനയ്ക്ക് താന്‍ എത്തരത്തിലുള്ള കാമുകനാണെന്ന് ഒരിക്കല്‍ ഷാഹിദ് സംസാരിച്ചിരുന്നു. ''ഞാന്‍ വളരെ മൂഡിയാണ്. ചിലപ്പോള്‍ ഞാന്‍ വളരെ റൊമാന്റിക് ആവുകയും ലോങ് ഡ്രൈവിന് പോവുകയും ചെയ്യു. മറ്റ് ചിലപ്പോള്‍ ഞാന്‍ അവളെ ജെറ്റ് സ്‌കൈയിംഗിനാകും കൊണ്ടു പോവുക. എല്ലാത്തിലും ഏറ്റവും മികച്ചതാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഏറ്റവും മികച്ച കാമുകന്‍, ഏറ്റവും മികച്ച മകന്‍, ഏറ്റവും മികച്ച സഹോദരന്‍, ഏറ്റവും മികച്ച നടന്‍'' ഷാഹിദ് പറയുന്നു.

പിരിഞ്ഞ ശേഷം

തങ്ങളുടെ ബന്ധത്തിന്റെ പ്രത്യേകത എന്താണെന്നും ഷാഹിദ് പറഞ്ഞിരുന്നു. ''ഞങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ വ്യക്തിത്വമുള്ളവരാണ്. അവള്‍ തുറന്ന് സംസാരിക്കുന്നവളും ഇംപള്‍സീവുമാണ്. ഞാന്‍ നേരെ വിപരീതമാണ്. ഞങ്ങള്‍ രണ്ടു പേരും പരസ്പരം ബാലന്‍്‌സ് ചെയ്യുകയാണ്. അതാണ് ഞങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നത്'' എന്നായിരുന്നു ഷാഹിദ് പറഞ്ഞത്. എന്നാല്‍ ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഷാഹിദും കരീനയും പിരിയുകയായിരുന്നു. പിരിഞ്ഞ ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പൊതുവേദികളിലും മറ്റും പരസ്പരം അവഗണിക്കുകയാണ് ഇരുവരും. അതേസമയം രണ്ടു പേരും ഇന്ന് വിവാഹിതരാണ്. ഷാഹിദുമായുള്ള പ്രണയതകര്‍ച്ചയ്ക്ക് ശേഷം കരീന സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
പുതിയ സിനിമ

ഷാഹിദും വിവാഹിതനായി. മിര രജ്പുത്തിനെയായിരുന്നു ഷാഹിദ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. അഭിനയത്തിലും തിളങ്ങി നില്‍ക്കുകയാണ് ഷാഹിദും കരീനയും. തെലുങ്ക് ചിത്രമായ ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണ് ഷാഹിദിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ റിലീസ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീണ്ടു പോവുകയാണ്. അതേസമയം രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് കരീന കപൂര്‍. ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ.

Read more about: kareena kapoor shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X