മറ്റൊരുത്തിയുടെ കുടുംബം തകര്‍ക്കില്ല, ആ ശാപം എനിക്ക് വേണ്ട; ഹൃത്വിക്കുമായുള്ള പ്രണയത്തെപ്പറ്റി കരീന

സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വന്നവരാണ് കരീന കപൂറും ഹൃത്വിക് റോഷനും. ഇരുവരും ഒരുമിച്ച് അരങ്ങേറാനിരുന്നവരാണ്. കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക്കും കരീനയും അരങ്ങേറാനിരുന്നത്. എന്നാല്‍ പിന്നീട് കരീനയ്ക്ക് പകരം അമീഷ പട്ടേല്‍ ഈ സിനിമയില്‍ നായികയായി. അതേസമയം അഭിഷേക് ബച്ചനൊപ്പം റെഫ്യുജിയിലൂടെയായിരുന്നു കരീനയുടെ എന്‍ട്രി.

കരീനയുടെ അരങ്ങേറ്റം പരാജയപ്പെട്ടപ്പോള്‍ ഹൃത്വിക്കിന്റേത് വന്‍ വിജയമായിരുന്നു. ഒരൊറ്റ വെള്ളിയാഴ്ച കൊണ്ട് തന്നെ അടുത്ത സൂപ്പര്‍ താരമെന്ന് എല്ലാവരും ഹൃത്വിക്കിനെ വിശേഷിപ്പിക്കാന്‍ തുടങ്ങി. അമീഷയുടെയും ആദ്യ സിനിമയായിരുന്നു കഹോ ന പ്യാര്‍ ഹേ. ചിത്രം വന്‍ വിജയം ആയതോടെ അമീഷയ്ക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Hrithik Roshan

ഒരുമിച്ചുള്ള ആദ്യ സിനിമ നടക്കാതെ പോയെങ്കിലും ഒരുപിടി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഹൃത്വിക്കിനും കരീനയ്ക്കും തുടക്കത്തില്‍ തന്നെ സാധിച്ചിരുന്നു. മേം പ്രേം കി ദിവാനി ഹും, യാദേന്‍ തുടങ്ങി കഭി ഖുഷി കഭി ഗം വരെയുള്ള സിനിമകളിള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡിയായി മാറുകയായിരുന്നു ഹൃത്വിക്കും കരീനയും. എന്നാല്‍ പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടേയില്ല.

ഇതിന് പിന്നിലെ കാരണമായി പലരും പറയുന്നത് ചില ഗോസിപ്പുകളാണ്. ഒരേസമയം സിനിമയിലെത്തിയവര്‍, താരകുടുംബത്തില്‍ നിന്നും വരുന്നവര്‍, ഓണ്‍ സ്‌ക്രീനിലെ മികച്ച ജോഡി എന്നതൊക്കെ ഹൃത്വിക്കും കരീനയും അടുപ്പത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കി. ഇതേ തുടര്‍ന്ന് ഹൃത്വിക്കിനെ കരീനയ്ക്ക് ഒപ്പം അഭിനയിക്കുന്നതില്‍ നിന്നും കുടുംബം വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂസെയ്ന്‍ ഖാനും ഹൃത്വിക്കും വിവാഹിതരായിരുന്നു ആ സമയത്ത്.

പിന്നീടൊരിക്കല്‍ താനും ഹൃത്വിക്കും തമ്മിലുള്ള പ്രണയ വാര്‍ത്തകളോട് കരീന കപൂര്‍ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. എല്ലാവരേയും പോലെ തന്നെ താനും വാര്‍ത്ത കണ്ട് ഞെട്ടിപ്പോയെന്നാണ് കരീന പറഞ്ഞത്. ഹൃത്വിക് നല്ല പയ്യനാണ്. സൂസെയ്‌നും താനും നല്ല സുഹൃത്തുക്കളാണെന്നും കരീന പറഞ്ഞിരുന്നു.

''എനിക്ക് എന്തിനാണ് മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവ്? അതും ഞാന്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്ത്രീയുടേത്. അത് മാത്രമല്ല, ഞാനല്‍പ്പം സെല്‍ഫിഷ് ആണ്. എനിക്ക് എന്റെ പുരുഷനെ എനിക്ക് മാത്രമായി വേണം. മറ്റൊരു സ്ത്രീയുമായി എന്റെ പുരുഷനെ പങ്കിടാന്‍ എനിക്കാകില്ല. '' എന്നാണ് കരീന കപൂര്‍ അന്ന് പറഞ്ഞത്. താനൊരു കുടുംബം കലക്കിയല്ലെന്നും ഒരു സ്ത്രീയുടെ ശാപം തന്റെ തലയില്‍ എടുത്ത് വെക്കാനില്ലെന്നും കരീന പറഞ്ഞിരുന്നു.

Hrithik Roshan

''മറ്റുള്ളവരുടെ കുടുംബം തകര്‍ക്കാന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. മറ്റൊരു സ്ത്രീയുടെ ശാപം എന്റെ തലയില്‍ വീഴാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ സ്ത്രീയ്ക്ക് എന്താകും സംഭവിക്കുക എന്ന് എനിക്കറിയാം. പിന്നെ മറ്റൊരു കാര്യം, ഹൃത്വിക് നല്ല പയ്യനാണ്. അവനൊപ്പം അഭിനയിക്കുമ്പോള്‍ മറ്റാര്‍ക്കൊപ്പം അഭിനയിക്കുമ്പോഴുമുള്ളതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചിരുന്നു'' എന്നും കരീന പറയുന്നുണ്ട്. എന്തായാലും അതിന് ശേഷം കരീനയും ഹൃത്വിക്കും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

അതേസമയം സൂസെയ്ന്‍ ഖാനും ഹൃത്വിക് റോഷനും ദീര്‍ഘനാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിയുകയായിരുന്നു. ഹൃത്വിക് ഇപ്പോള്‍ നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ്. ഇരുവരും പൊതുവേദികളില്‍ സ്ഥിരമായി ഒരുമിച്ച് എത്താറുണ്ട്. സൂസെയ്‌നുമായും നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട് ഹൃത്വിക്കും സബയും. രണ്ട് മക്കളുമുണ്ട് ഹൃത്വിക്കിനും സൂസെയ്‌നും. മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയാണ് ഇരുവരും.

More from Filmibeat

Read more about: hrithik roshan kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X