For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാംലീലയിൽ ദീപികയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് കരീന; ഒഴിവായതിന് കാരണമിതാണ്

  |

  സഞ്ജയ് ലീല ബൻസാലി എന്ന സംവിധായകന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് രാംലീല. ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 200 കൊടിയിലധികമാണ് വാരിക്കൂട്ടിയത്. റാം ആയി രൺവീർ സിങും ലീലയായി ദീപിക പദുക്കോണുമാണ് തകർത്ത് അഭിനയിച്ചത്. ഇരുവരുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ലഭിച്ചത്.

  അജയും കങ്കണയും അതിരുകടന്ന അടുപ്പം, കുടുംബം തകർച്ചയിലേക്ക്; വീടുവിട്ടിറങ്ങുമെന്ന് കജോളിന്റെ ഭീഷണി

  ബോളിവുഡിൽ തുടർച്ചയായി സിനിമകൾ പരാജയം നേരിടുന്ന ഘട്ടത്തിൽ എത്തിയ രാംലീല ഇന്ത്യയൊട്ടാകെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ചിത്രത്തിലെ നായികയായ ദീപികയുടെ കരിയർ ഗ്രാഫ് ഉയർത്തിയതും ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി ദീപികയെ മാറ്റിയതും ഈ ചിത്രമായിരുന്നു.

  എന്നാൽ ആ കഥാപാത്രത്തിനായി സഞ്ജയ് ലീല ബൻസാലി ആദ്യം മനസ്സിൽ കണ്ടത് ദീപിക ആയിരുന്നില്ല. രണ്ടാം ഓപ്‌ഷനായി ആ കഥാപാത്രത്തിലേക്ക് എത്തിയതായിരുന്നു ദീപിക. സംവിധായകന്റെ മനസ്സിൽ ആദ്യമുണ്ടായിരുന്നത് ബോളിവുഡിലെ മറ്റൊരു മുൻനിര താരമായിരുന്ന കരീന കപൂർ ആയിരുന്നു.

  സഞ്ജയ് ലീല ബൻസാലി കഥാപാത്രവുമായി കരീനയെ സമീപിച്ചപ്പോൾ നടി വിനയപൂർവ്വം ഈ ഓഫർ നിരസിക്കുകയായിരുന്നു. കരീന ചിത്രത്തിൽ നിന്ന് പിന്മാറിയത് അന്ന് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. പക്ഷെ കരാറിൽ ഗർഭധാരണം പാടില്ലെന്ന നിബന്ധന മൂലമാണ് കരീന രാംലീല ഉപേക്ഷിച്ചത് എന്നായിരുന്നു വാർത്തകൾ. പിൽക്കാലത്ത് ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് നടി പിന്നീട് താൻ ആ സിനിമ ഉപേക്ഷിക്കാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്.

  അവളുടെ മുന്നിൽ അവൻ ചെറിയൊരു പയ്യൻ; പ്രിയങ്കയ്ക്കും നിക്കിനുമെതിരെ വിവാദ പരാമർശം

  സഞ്ജയ് ലീല ബൻസാലിയെ പോലൊരു സംവിധായകന്റെ സിനിമ നിരസിച്ചതിനുള്ള യഥാർത്ഥ കാരണം ചോദിച്ചപ്പോൾ, ആ വേഷത്തിൽ തനിക്ക് ഒരു താൽപര്യം തോന്നിയില്ലെന്നായിരുന്നു കരീനയുടെ ഉടനുള്ള മറുപടി. എല്ലാവർക്കുമായി എന്തെങ്കിലും ഒക്കെ ഉണ്ടെന്നും അങ്ങനെ ഒരു സിനിമ നഷ്ടപ്പെട്ടതിന്റെ പേരിൽ തന്റെ സൂപ്പർ നായിക ടാഗ് പോകില്ലെന്നും കരീന ഉറച്ചു വിശ്വസിച്ചിരുന്നു.

  അന്ന് ചിത്രം വേണ്ടന്ന് വെച്ചതിൽ തനിക്ക് ഒരിക്കലും ഖേദം തോന്നിയിട്ടില്ലെന്നും കരീന പറഞ്ഞു. നമുക്ക് താൽപര്യം തോന്നാത്ത കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നതിന് പകരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും യാത്രകൾ ചെയ്യാനും താൻ ഇഷ്ടപ്പെടുന്നു എന്നാണ് കരീന പറഞ്ഞത്.

  മക്കൾ വിവാഹം കഴിച്ചു സന്തോഷത്തോടെ കഴിയണം എന്നായിരുന്നു, അത് തെറ്റായിരുന്നു; ശ്രീദേവി അന്ന് പറഞ്ഞത്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം, കരീനയുടെ ഏറ്റവും പുതിയ ചിത്രമായ ലാൽസിങ് ഛദ്ദ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. ആമിര്‍ ഖാൻ ആണ് ചിത്രത്തിലെ നായകൻ. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമിര്‍ ഖാൻ തന്നെയാണ്ചിത്രത്തിന്റെ നിർമ്മാണം. ഓസ്കാർ ഉൾപ്പടെ നേടിയ ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിങ് ഛദ്ദ'. 1994ല്‍ റിലീസ് ചെയ്‌ത 'ഫോറസ്റ്റ് ഗംപ്' വമ്പൻ വിജയമായിരുന്നു.

  Read more about: kareena kapoor
  English summary
  When Kareena Kapoor Opens Up The Reason Behind Rejecting Bhansali's Ramleela Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X