For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക്കിനൊപ്പം ജീവിക്കാന്‍ ഞരമ്പ് മുറിച്ചു, കരിയര്‍ വേണ്ടെന്ന് വച്ചു; ഒടുവില്‍ തുറന്നടിച്ച് കരീന കപൂര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഹൃത്വിക് റോഷനും കരീന കപൂറും. കഭി ഖുഷി കഭി ഖം എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറുകയായിരുന്നു ഹൃത്വിക് റോഷനും കരീന കപൂറും. നേരത്തെ ഹൃത്വിക്കിന്റെ അരങ്ങേറ്റ സിനിമയായ കഹോ ന പ്യാർ ഹേയില്‍ കരീനയായിരുന്നു നായികയാകാനിരുന്നത്. എന്നാല്‍ തന്റെ കഥാപാത്രം ചെറുതാണെന്ന കാരണത്തില്‍ ഈ ചിത്രം കരീന നിരസിക്കുകയായിരുന്നു. പിന്നീട് റെഫ്യുജിയില്‍ അഭിഷേകിനൊപ്പം കരീന ബോളിവുഡില്‍ അരങ്ങേറി.

  പാവടയിൽ സ്റ്റൈലൻ ലുക്കിൽ നിരഞ്ജന, ചിത്രം കാണൂ

  പിന്നീടാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകരുടെ ശ്രദ്ധ നേടി. പൂജ എന്ന പൂവായി കരീന ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇന്നും ഒരുപാട് ആരാധകരുളള കഥാപാത്രമാണ് ചിത്രത്തിലേത്. പിന്നീട് ഇരുവരും ഒരുമിച്ച് യാദേന്‍, മേം പ്രേം കി ദിവാനി ഹൂന്‍ തുടങ്ങിയ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതോടെ കരീനയും ഹൃത്വിക്കും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു.

  എന്നാല്‍ ഈ സമയം ഹൃത്വിക് വിവാഹിതനായിരുന്നു. കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തായ സുസെയ്ന്‍ ഖാനെയായിരുന്നു ഹൃത്വിക് റോഷന്‍ വിവാഹം കഴിച്ചിരുന്നത്. ഹൃത്വിക്കും കരീനയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പുറത്ത് വന്നതോടെ ഹൃത്വിക്കിന്റെ കുടുംബം ഇടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൃത്വിക്കും കരീനയും ഒരുമിച്ച് അഭിനയിക്കുന്നതിനേയും കരീനയും ഹൃത്വിക്കുമായി അടുക്കുന്നതിനേയും കുടുംബം എതിര്‍ത്തുവെന്നും അവര്‍ തങ്ങളുടെ അതൃപ്തി കരീനയോട് തന്നെ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  അതേസമയം ഒരിക്കല്‍ ഹൃത്വിക്കിനൊപ്പം ജീവിക്കാനായി കരീന തന്റെ കരിയര്‍ തന്നെ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നുവെന്നും ഹൃത്വിക്കിന് വേണ്ടി കരീന തന്റെ ഞരമ്പ് മുറിച്ചുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാദങ്ങളും ഗോസിപ്പുകളും സജീവമായതോടെ 2002 ല്‍ എല്ലാ റിപ്പോര്‍ട്ടുകളേയും തള്ളിക്കളഞ്ഞു തന്നെ കരീന രംഗത്ത് വരികെയായിരുന്നു. ഗോസിപ്പുകള്‍ കരീന തള്ളിക്കളഞ്ഞു. അതേസമയം ഈ ഗോസിപ്പുകള്‍ ഹൃത്വിക്കിന്റെ വിവാഹ ജീവിതത്തെ ബാധിച്ചേക്കാമെന്ന് തനിക്ക് ഭയമുണ്ടെന്നും കരീന പറയുകയുണ്ടായി.

  അതോടൊപ്പം തന്നെ ഹൃത്വിക്കിനൊപ്പം ജീവിക്കാനായി താന്‍ കരിയര്‍ ഉപേക്ഷിക്കുമെന്ന റിപ്പോര്‍ട്ടുകളും കരീന തള്ളിക്കളഞ്ഞു. ഒരു പുരുഷന് വേണ്ടിയും താനത് ചെയ്യില്ലെന്നായിരുന്നു കരീനയുടെ നിലപാട്. ഭാവിയില്‍ തന്റെ പങ്കാളി തന്നോട് അഭിനയം നിര്‍ത്താന്‍ പറയുകയാണെങ്കില്‍ അയാളെ ചവിട്ടിപ്പുറത്താക്കുമെന്നും കരീന തുറന്നടിച്ചു. ഇതോടെയാണ് ഗോസിപ്പുകള്‍ കെട്ടടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് കരീനയും ഹൃത്വിക്കും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടില്ല.

  അന്ന് പറഞ്ഞ വാക്ക് കരീന പാലിക്കുന്നതാണ് പിന്നീട് കണ്ടത്. വിവാഹ ശേഷവും തന്റെ അഭിനയജീവിതം പഴയത് പോലെ തന്നെ മുന്നോട്ട് കൊണ്ടു പോവുകയാണ് കരീന. സൂപ്പര്‍ താരം സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം കഴിച്ചത്. വിവാഹ ശേഷവും കരീന അഭിനയ രംഗത്ത് സജീവമാണ്. രണ്ട് മക്കളുടെ അമ്മയുമാണ് കരീന. തൈമുര്‍ അലി ഖാന്‍ ആണ് മൂത്ത മകന്‍. രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ അലി ഖാന്‍ ഈയ്യടുത്തായിരുന്നു ജനിച്ചത്. ഗര്‍ഭകാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ആമിര്‍ ഖാനൊപ്പം വീണ്ടും അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ദയുടെ സെറ്റിലാണ് കരീന ഇപ്പോള്‍.

  Also Read: 'കുച്ച് കുച്ച് ഹോതാ ഹേ കണ്ട് ഷബാന ആസ്മി ദേഷ്യപ്പെട്ടു, അവസാനം മാപ്പ് പറഞ്ഞു'-കരൺ ജോഹർ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ലോക്ക്ഡൗണിന് മുമ്പ് തീയേറ്ററുകള്‍ സജീവമായിരുന്ന സമയം ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായി മാറിയ വാര്‍ അടക്കം നിരവധി ഹിറ്റുകളാണ് ഹൃത്വിക് ഒന്നിന് പിറകെ ഒന്നായി സമ്മാനിച്ചത്. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴില്‍ വിജയ് സേതുപതിയും മാധവനുമായിരുന്നു പ്രധാന വേഷത്തിലെത്തുന്നത്. വിജയ് സേതുപതി ചെയ്ത വേഷത്തിലാണ് ഹൃത്വിക് എത്തുന്നത്. അതേസമയം മാധവന്റെ വേഷം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ.

  Read more about: kareena kapoor hrithik roshan
  English summary
  When Kareena Kapoor Refused Gossips About She And Hrithik Roshan Having An Affair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X