പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; കരീനയുടെ മറുപടിയില്‍ വായടച്ചു!

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. ബോളിവുഡിന് സൂപ്പര്‍താരങ്ങളെ സമ്മാനിച്ച കപൂർ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാത തന്നെ തന്റെ പ്രകടനത്തിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു കരീന. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, മുന്‍നിര നായികമാരില്‍ ഒരാളാണ് കരീന. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ കരീനയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന ശീലമുള്ള കരീന തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും കയ്യടി നേടാറുണ്ട്.

നടിമാര്‍ എന്നും നേരിടുന്ന പ്രശ്‌നമാണ് സദാചാര വാദികളുടെ വിമര്‍ശനം. സാധാരണ സോഷ്യല്‍ മീഡിയ കമന്റ് മുതല്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും വരെ നടിമാര്‍ ഇത്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ ഒരിക്കല്‍ കരീനയ്‌ക്കെതിരെ രംഗത്ത് എത്തിയത് ശിവ സേനയായിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെ തുടര്‍ന്നായിരുന്നു കരീനയ്‌ക്കെതിരെ ശിവ സേന രംഗത്ത് എത്തിയത്. വിശദമായി വായിക്കാം.

കുര്‍ബാന്‍

കരീന കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കുര്‍ബാന്‍. ചിത്രത്തിന്റെ പോസ്റ്ററില്‍ കരീന ടോപ് ലെസ് ആയാണ് എത്തുന്നത്. പുറം തിരിഞ്ഞു നില്‍ക്കുന്ന കരീനയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. സെയ്ഫ് അലി ഖാനും പോസ്റ്ററിലുണ്ട്. ഷര്‍ട്ടിടാതെയാണ് സെയ്ഫും നില്‍ക്കുന്നത്. പോസ്റ്റര്‍ സിനിമാേ്രപമികള്‍ പോസ്റ്റര്‍ ഏറ്റെടുത്തപ്പോള്‍ ശിവ സേന വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു. ശിവ സേന നേതാവായ ജിതേന്ദ്ര ജാനാവാലെയാണ് വിമര്‍ശനവുമായി എത്തിയത്. ഉടനെ തന്നെ ഞങ്ങള്‍ കരീനയുടെ വീട്ടില്‍ പോകുന്നുണ്ടെന്നും കരീനയ്‌ക്കൊരു സാരി സമ്മാനിക്കുമെന്നുമായിരുന്നു ഇയാളുടെ പരിഹാസം.

വിമര്‍ശനത്തിനെതിരെ കരീന

എന്നാല്‍ ആള് കരീനയാണ്. തനിക്കെതിരെയുള്ള സാദാചാര വിമര്‍ശനത്തിനെതിരെ കരീന രംഗത്ത് എത്തി. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കരീനയുടെ പ്രതികരണം. തനിക്ക് താരമെന്ന് പറഞ്ഞ സാരി ഇതുവരെ കിട്ടിയില്ലെന്നും നല്ലത് തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞ് ശിവ സേനയെ പരിഹസിക്കുകയായിരുന്നു കരീന ചെയ്തത്. ''എനിക്കിതുവരേയും ഒരു സാരിയും സമ്മാനമായി കിട്ടിയില്ല. പക്ഷെ മനോഹരമായ സാരിയായിരിക്കുമെന്നാണ് കരുതുതന്നത്'' എന്നായിരുന്നു കരീനയുടെ മറുപടി. അതേസമയം പോസ്റ്ററില്‍ അശ്ലീലമായി ഒന്നും തന്നെയില്ലെന്നും വളരെ മനോഹരമായാണ് തനിക്ക് തോന്നിയതെന്നും വ്യക്തമാക്കുകയും ചെയ്തു കരീന.

രണ്ടാമത്തെ കുട്ടി

റെന്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്ത സിനിമയാണ് കുര്‍ബാന്‍. ചിത്രത്തില്‍ അവന്തിക എന്ന പ്രൊഫസറുടെ വേഷമാണ് കരീന അവതരിപ്പിച്ചത്. 2009 നവംബര്‍ 20 നായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തില്‍ സെയ്ഫിനും കീരനയ്ക്കുമൊപ്പം ഓം പുരി, വിവേക് ഒബ്‌റോയ്, ദിയ മിര്‍സ, തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. സെയ്ഫും കരീനയും പ്രണയത്തിലായിരുന്നു ഈ സമയത്ത്. അതേസമയം രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷം തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് കരീന.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ലാല്‍ സിംഗ് ഛദ്ദ

അംഗ്രേസി മീഡിയ എന്ന സിനിമയിലാണ് കരീന കപൂര്‍ അവസാനമായി ആരാധകരുടെ മുന്നിലെത്തിയയത്. രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയിലൂടെയാണ് കരീനയുടെ തിരിച്ചുവരവ്. അദ്വൈത് ചന്ദന്‍ ആണ് സിനിമയുടെ സംവിധാനം. ഏപ്രില്‍ 14നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ താരനിര അണിനരക്കുന്ന സിനിമ ഹോളിവുഡ് ചിത്രം ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X