എനിക്കിഷ്ടം ഷാരൂഖിനെ, സല്‍മാന്‍ മോശം നടന്‍, ആമിര്‍ ഇങ്ങനെ...; ഖാന്മാരെക്കുറിച്ച് കരീന
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. ബോളിവൂഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കരീനയ്ക്ക് സാധിക്കുകയായിരുന്നു. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് മുന്നേറുകയായിരുന്നു കരീന. വിവാഹ ശേഷവും അഭിനയ ജീവിതത്തില്‍് നിന്നും വിട്ടുനില്‍ക്കാതെ തുടര്‍ന്ന കരീന അമ്മയായ ശേഷവും നായികയായി അഭിനയിച്ചു കൊണ്ട് ബോളിവുഡിലെ വാര്‍പ്പ് മാതൃകകളെ തിരുത്തുകയാണ്.
2000ല്‍ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ വെട്ടിത്തുറന്നുള്ള സംസാരം കൊണ്ടും കരീന ഒരുപാട് പേരുടെ കയ്യടികള്‍ നേടാറുണ്ട്. ഇതിന്റെ പേരില്‍ വിവാദങ്ങളിലും കരീന ചെന്നു പെട്ടിട്ടുണ്ട്. ബോളിവുഡില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടുള്ള താരമാണ് കരീന. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ മൂന്ന് ഖാന്മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള നായിക കൂടിയാണ് കരീന. ഷാരൂഖിനൊപ്പം അശോക, റാ വണ്‍ എന്നീ ചിത്രങ്ങളിലും ആമിറിനൊപ്പം ത്രീ ഇഡിയറ്റ്‌സ്, തലാശ് എന്നീ ചിത്രങ്ങളിലും സല്‍മാനൊപ്പം ബോഡി ഗാര്‍ഡ്, ബജ്‌രംഗി ഭായ്ജാന്‍ എന്നീ ചിത്രങ്ങളിലുമാണ് കരീന അഭിനയിച്ചിട്ടുള്ളത്.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഖാന്‍ ത്രയങ്ങള്‍. അതുകൊണ്ട് തന്നെ മൂന്ന് പേരേയും കുറിച്ച് മോശമായൊരു അഭിപ്രായം പറയാന്‍ പൊതുവെ മറ്റ് താരങ്ങള്‍ ശ്രമിക്കാറില്ല. പക്ഷെ ഒരിക്കല്‍ സല്‍മാന്‍ ഖാനെ മോശം നടനെന്ന് വിളിച്ചിട്ടുണ്ട് കരീന. ഖാന്മാരില്‍ തനിക്കേറ്റവും ഇഷ്ടം ഷാരൂഖ് ഖാനെയാണെന്നും സല്‍മാനെ തീരെ ഇഷ്ടമല്ലെന്നുമായിരുന്നു കരീന പറഞ്ഞത്. ''ഞാന്‍ ഒട്ടും തന്നെ ഒരു സല്‍മാന്‍ ഖാന്‍ ഫാന്‍ അല്ല. എനിക്കവനെ ഇഷ്ടമല്ല. അദ്ദേഹമൊരു മോശം നടനാണ്. ഞാനത് എപ്പോഴും അദ്ദേഹത്തോട് പറയാറുണ്ട്. ആമിര്‍ ഖാന്‍ നല്ല നടനാണ്. പക്ഷെ മൂന്ന് ഖാന്മാരില്‍ ഞാന്‍ തീര്‍ത്തും ഷാരൂഖ് ഖാന്‍ ഫാന്‍ ആണ്'' എന്നായിരുന്നു കരീന പറഞ്ഞത്.

''ഞാന്‍ ഷാരൂഖിന്റെ അഭിനയത്തെയാണ് പ്രണയിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്. സംസാരിക്കാന്‍ തുടങ്ങിയാല്‍ മണിക്കൂറുകളോളം ഞാന്‍ നിര്‍ത്താതെ സംസാരിക്കും. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനുമാണ് ഞാന്‍ ആരാധിക്കുന്ന രണ്ടേ രണ്ട് നടന്മാര്‍. ഷാരൂഖ്് ഖാന് എന്തോ ഒരു പ്രത്യേകതയുണ്ട്. അടുത്ത വീട്ടിലെ പയ്യന്‍ എന്നൊരു തോന്നലുണ്ടാക്കുന്നുണ്ട് ഷാരൂഖ്. ഏതൊരു പെണ്‍കുട്ടിയും ഷാരൂഖിനെ കൂട്ടി തങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോകും. അദ്ദേഹത്തിന്റെ പ്രകടനം എന്നെ സ്പര്‍ശിക്കാറുണ്ട്'' എന്നും കരീന പറഞ്ഞു.
Recommended Video

എന്നാല്‍ അന്ന് ഇത് പറയുമ്പോള്‍ കരീനയും സല്‍മാനും തമ്മില്‍ പിണക്കത്തിലായിരുന്നു. ഇന്ന് ്ഇരവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. അതേസമയം ആമിര്‍ ഖാനൊപ്പം വീണ്ടും ഒരുമിക്കുകയാണ് കരീന കപൂര്‍. ആമിര്‍ നായകനായി എത്തുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ഹോളിവുഡ് ചിത്രമായ ദ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണിത്. പിന്നാലെ ഹന്‍സല്‍ മെഹ്തയുടെ സിനിമയുടേയും കരീനയുടേതായി അണിയറയിലുണ്ട്. ഈയ്യടുത്തായിരുന്നു കരീന തന്റെ രണ്ടാം കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് കരീനയും സെയ്്ഫും തങ്ങളുടെ രണ്ടാമത്തെ കുട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്. കുട്ടിയുടെ ജനനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന അധികം വൈകാതെ തന്നെ ലാല്‍ സിംഗ് ഛദ്ദയുടെ സെറ്റിലേക്ക്് മടങ്ങിയെത്തിയിരിക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications