ഒരു വീട്ടമ്മയായാണ് സൊനാക്ഷിയെ കാണുന്നതെന്ന് കരീന! മറുപടി നൽകി ഷാഹിദ്; ബേബോയ്ക്ക് വിമർശനം!

അഭിനയ വൈദഗ്ധ്യത്തിന്റെയും ഫാഷൻ സെൻസിന്റെയും പേരിൽ പേരുകേട്ട നടിയാണ് കരീന കപൂർ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുകയാണ് താരം. ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളായി വിലസുമ്പോൾ തന്നെ നിരവധി വിവാദങ്ങളിലും ചെന്ന് ചാടിയിട്ടുണ്ട് കരീന. തന്റെ മനസിലുള്ളതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലമാണ് കരീനയെ വിവാദങ്ങളിൽ ചാടിച്ചിട്ടുള്ളത്. വിവാദങ്ങളുടെ പേരിൽ നിരന്തരം വാർത്തകളിലും നിറഞ്ഞിരുന്നു താരം.

തന്റെ സമകാലികരായ നടിമാരെ കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ കരീന നിരവധി വിമർശനങ്ങൾ കേട്ടിട്ടുണ്ട്. ബിപാഷ ബസു, പ്രിയങ്ക ചോപ്ര, വിദ്യ ബാലൻ തുടങ്ങിയവരെക്കുറിച്ച് കരീന നടത്തിയ പരാമര്‍ശങ്ങളാണ് മുൻപ് വലിയ വിവാദങ്ങളായി മാറിയത്. വിദ്യ ബാലന്റെ ശരീരത്തെ കുറിച്ചും മറ്റും നടത്തിയ പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായത്. അടുത്തിടെ പോലും അത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

sonakshi kareena

ഇപ്പോഴിതാ കരീന സോനാക്ഷി സിൻഹയെ കുറിച്ച് നടത്തിയ ഒരു പരാമർശവും വിമർശനങ്ങൾ ഏറ്റു വാങ്ങുകയാണ്. കോഫി വിത്ത് കരണിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. രൺബീർ കപൂറിനൊപ്പം ഷോയിൽ എത്തിയതായിരുന്നു കരീന. എപ്പിസോഡിനിടെ കരൺ കരീനയോട് അഭിനയമല്ലെങ്കിൽ സൊനാക്ഷി സിൻഹയുടെ ബദൽ കരിയർ എന്താകുമെന്ന് അഭിപ്രായം ചോദിച്ചു. ഒരു വീട്ടമ്മയായാണ് താൻ സൊനാക്ഷിയെ കാണുന്നതെന്ന് കരീന പറഞ്ഞു. പിന്നാലെ സൊനാക്ഷിയിൽ കരീന ഒരു കരിയറും കാണുന്നില്ല എന്നല്ലേ ഉദ്ദേശിച്ചതെന്ന് കരൺ ചോദിക്കുന്നുണ്ട്.

പിന്നീട് ഷാഹിദ് കപൂറും സോനാക്ഷി സിൻഹയും കോഫി വിത്ത് കരണിൽ എത്തിയപ്പോൾ കരൺ ജോഹർ ഇതേ വിഷയം വീണ്ടും എടുത്തിട്ടു. സൊനാക്ഷിയെ നായികാ അല്ലായിരുന്നെങ്കിൽ ഒരു വീട്ടമ്മ ആയിട്ടാണ് കാണുന്നത് എന്നാണ് കരീന പറഞ്ഞത്. ഈ പ്രസ്താവനയോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. എന്നാൽ ഷാഹിദ് ആയിരുന്നു അതിന് മറുപടി നൽകിയത്. ഒരു വീട്ടമ്മ എന്നതിലുപരി സോനാക്ഷിക്ക് പലതും ചെയ്യാൻ കഴിയുമെന്ന് ഷാഹിദ് പറഞ്ഞു. സോനാക്ഷി അതിന് തലയാട്ടി. ഷാഹിദിന്റെ പെട്ടെന്നുള്ള മറുപടിയിൽ കരണും ഞെട്ടി.

sonakshi kareena

വീഡിയോ വൈറലായതോടെയാണ് പ്രേക്ഷകർ കരീനയ്‌ക്കെതിരെ വിമർശനവുമായി എത്തുന്നത്. വീട്ടമ്മയാകുക എന്നതിനെ വിലകുറച്ചു കണ്ടു എന്നാണ് കരീനയ്ക്ക് എതിരായ വിമർശനം. വീട്ടമ്മയാവുക എന്ന് പറയുന്നതും വളരെ വലിയ ജോലിയാണ്. അതിനും അതിന്റെതായ മഹത്വമുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ് വീട്ടമ്മമാരുടേത്. പുതിയ തലമുറ അതിനെ വിലകുറച്ചു കാണുന്നു. കരീനയ്ക്ക് മനുഷ്യത്വമില്ല. കരീന അത് ഒരു പോസിറ്റീവ് രീതിയിലല്ല പറഞ്ഞത് അതാണ് എല്ലാവരും വിമർശിക്കുന്നത് എന്നൊക്കെയാണ് കമന്റുകൾ.

ഇത് കരീനയാണ്, അവർക്ക് ഇതിൽ കൂടുതൽ ബോധമുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് ഒരു ആരാധകന്റെ കമന്റ്. അതേസമയം ഇത്തരമൊരു ചോദ്യം ചോദിച്ച കരണിനെയും ആരാധകർ വിമർശിക്കുന്നുണ്ട്. കൂടാതെ സൊനാക്ഷിയെ പുകഴ്ത്തിയുള്ള കമന്റുകളും കാണാം. ഒരു ഇന്ത്യൻ നായികയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള നടിയായിരുന്നു സൊനാക്ഷി എന്നാൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെപോയി എന്നാണ് വീഡിയോക്ക് താഴെ ഒരാൾ കുറിച്ചത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X