ജീവിതത്തില്‍ ഇവന്റെ കൂടെ അഭിനയിക്കില്ലെന്ന് കരീന; എല്ലാത്തിനും കാരണം ആ നടന്റെ കാമുകിയും!
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് കരീന കപൂര്‍. അതിന്റെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് കരീന കപൂര്‍. വിവാദങ്ങളിലും ചെന്നു പെടുന്നത് കരീനയ്ക്ക് പുത്തരിയല്ല. ബോളിവുഡിലെ ഏറ്റവും കരുത്തരായ താരകുടുംബങ്ങളില്‍ ഒന്നായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ഇന്ന് കരീനയ്ക്ക് ബോളിവുഡില്‍ സ്വന്തമായൊരു അഡ്രസുണ്ട്.
തന്റെ അഭിപ്രായങ്ങള്‍ മറയില്ലാതെ തുറന്ന് പറയുന്നതാണ് കരീനയുടെ രീതി. താരങ്ങളോടുളള ഇഷ്ടക്കുറവ് പോലും ഒട്ടും മടിക്കാതെ കരീന തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ കരീന തന്റെ അനിഷ്ടം അറിയിച്ച താരമാണ് ജോണ്‍ എബ്രഹാം. ഇന്നും ജോണുമായുള്ള കരീനയുടെ പ്രശ്‌നം അവസാനിച്ചിട്ടില്ല. ജോണിനൊപ്പം ഇതുവരേയും കരീന അഭിനയിച്ചിട്ടുമില്ല.

പ്രശ്‌നങ്ങളുടെ തുടക്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണ്‍ എബ്രഹാമും ബിപാഷ ബസുവും പ്രണയത്തിലായിരുന്ന കാലത്താണ്. ബിപാഷയുമായി വളരെ വലിയ വഴക്കാണ് കരീനയ്ക്കുണ്ടായിരുന്നത്. പരസ്യമായി തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. അന്നാണ് താന്‍ ഇനിയൊരിക്കലും ജോണ്‍ എബ്രഹാമിന്റെ കൂടെ അഭിനയിക്കില്ലെന്ന് കരീന തീരുമാനിച്ചത്. ഇന്നും കരീന ആ വാക്കില്‍ നിന്നും പിന്നോട്ട് മാറിയിട്ടില്ല.
ഒരിക്കല്‍ കോഫി വിത്ത് കരണില്‍ തന്റെ അക്കാലത്തെ കാമുകനായിരുന്ന ഷാഹിദ് കപൂറിനൊപ്പം കരീന എത്തിയിരുന്നു. പരിപാടിക്കിടെ കരീന ഒരിക്കലും കൂടെ അഭിനയിക്കില്ല എന്നുറപ്പുള്ള ഒരു നായകന്‍ ആരെന്ന് കരണ്‍ ഷാഹിദിനോട് ചോദിച്ചു. ജോണ്‍ എബ്രഹാം എന്നായിരുന്നു ഷാഹിദ് നല്‍കിയ മറുപടി. പിന്നാലെ കരീന അത് സമ്മതിക്കുകയും ചെയ്തു. കരീന എതിരാളിയായി കാണുന്ന നടി ആരെന്ന് ചോദിച്ചപ്പോള്‍ ആരേയും എതിരാളിയായി കാണുന്നില്ല എന്നാണ് ഷാഹിദും കരീനയും നല്‍കിയ മറുപടി.
ജോണുമായുള്ള കരീനയുടെ പിണക്കത്തിന്റെ കാരണം ബിപാഷയാണ്. ബിപാഷയും കരീനയും തമ്മില്‍ വാക് പോര് മാത്രമല്ല കയ്യാങ്കളിയും ഉണ്ടായിരുന്നു. ബിപാഷയുടെ കരിയറിന്റെ തുടക്കകാലത്താണ് കരീനയുമായി വഴക്കുണ്ടാകുന്നത്. കരീനയുടെ ഡിസൈനര്‍ ബിപാഷയെ സഹായിച്ചത് കരീനയ്ക്ക് ഇഷ്ടപ്പെടാതെ വരികയും തുടര്‍ന്ന് നടന്ന വാഗ്വാദം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ഈ ദേഷ്യമാണ് ബിപാഷയുടെ കാമുകനായിരുന്ന ജോണിനോട് കരീനയ്ക്കുണ്ടായത്.

കാലങ്ങള്‍ക്കിപ്പുറം ജോണും ബിപാഷയും കരീനയും ഷാഹിദുമൊക്കെ തങ്ങളുടെ ജീവിതത്തില്‍ മറ്റൊരാളെ കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ്. നാല് പേരും നാല് വഴികളിലൂടെ സഞ്ചരിക്കുന്നു. എന്നാല്‍ അന്ന് പറഞ്ഞത് പോലെ ഒരിക്കലും ജോണ്‍ എബ്രഹാമിനൊപ്പം അഭിനയിച്ചിട്ടില്ല കരീന. മറ്റൊരു രസകരമായ വസ്തുത, അന്ന് തനിക്കൊപ്പം കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയ ഷാഹിദിനൊപ്പം അഭിനയിക്കുന്നതും കരീന നിര്‍ത്തി.
ഷാഹിദുമായുള്ള പ്രണയ തകര്‍ച്ചയോടെയാണ് കരീന അത്തരത്തിലൊരു തീരുമാനമെടുക്കുന്നത്. മേലാല്‍ താന്‍ ഷാഹിദിന്റെ കൂടെ അഭിനയിക്കില്ല. പക്ഷെ കാലങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു സിനിമയില്‍ അഭിനയിച്ചു. ഉഡ്താ പഞ്ചാബിലാണ് ഇരുവരും അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ കരീനയ്ക്കും ഷാഹിദിനും ഒരുമിച്ച് സീനുകളൊന്നുമില്ലായിരുന്നു.


Click it and Unblock the Notifications