ഞാനാണ് ഷാഹിദിന്റെ പിന്നാലെ നടന്ന് വളച്ചതെന്ന് കരീന കപൂര്‍; വെറുതയല്ല ഇട്ടിട്ട് പോയതെന്ന് ആരാധകര്‍
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് കരീന കപൂറും ഷാഹിദ് കപൂറും. ഒരുകാലത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. ആരാധകരുടെ പ്രിയപ്പട്ട ജോഡിയായിരുന്നു ഷാഹിദും കരീനയും. തങ്ങളുടെ പ്രണയം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നോ മറച്ചുവച്ചിരുന്നില്ല ഷാഹിദും കരീനയും. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2007 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന പ്രണയ തകര്‍ച്ചയാണ് ഷാഹിദിന്റേയും കരീനയുടേയും.
ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് കരീന സംസാരിച്ചിരുന്നു. താന്‍ തന്നെയായിരുന്നു ഷാഹിദിന് പിന്നാലെ പോയതെന്നാണ് കരീന അന്ന് പറഞ്ഞത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. എങ്ങനെയായിരുന്നു നിങ്ങളുടെ പ്രണയത്തിന്റെ തുടക്കം എന്ന കരണ്‍ ജോഹറുടെ ചോദ്യത്തിനാ്ണ് കരീന മറുപടി നല്‍കിയത്.

''അവന്‍ ഗൗനിക്കുക പോലും ചെയ്തിരുന്നില്ല. ഞാന്‍ രണ്ട് മാസം അവന്റെ പിന്നാലെ നടന്നു. അതെ ഞാനാണ് മുന്‍കൈ എടുത്തതും മെസേജ് അയച്ചതുമൊക്കെ. പിന്നെ ഞങ്ങള്‍ കണ്ടു. അങ്ങനെ എല്ലാം തുടങ്ങി'' എന്നാണ് കരീന പറഞ്ഞത്. പിന്നാലെ തന്റെ ജീവിതത്തില്‍ ഷാഹിദിനുള്ള സ്ഥാനത്തെക്കുറിച്ചും കരീന സംസാരിക്കുന്നുണ്ട്. '' അവന്‍ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ്. എന്നെ കണ്ടാല്‍ മനസിലാകും. അവന്‍ എന്റെ മുഖത്തൊരു ചിരി കൊണ്ടു വരും. എന്റെ കണ്ണുകള്‍ തിളങ്ങുകയാണ്. അവന്‍ എനിക്ക് വളരെ സ്‌പെഷ്യല്‍ ആണ്'' എന്നായിരുന്നു കരീന പറഞ്ഞത്.
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. ജബ് വീ മെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പിരിയുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായി മാറിയെങ്കിലും കത്രീനയുടേയും ഷാഹിദിന്റേയും പ്രണയ തകര്‍ച്ചയും ആരാധകര്‍ ഇന്നും ഈ ചിത്രത്തോടൊപ്പം ഓര്‍ത്തിരിക്കുന്നുണ്ട്. അതേസമയം കോഫി വിത്ത് കരണില്‍ നിന്നുമുള്ള വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഷാഹിദില്‍ നിന്നും നല്ലൊരു വൈബല്ല കിട്ടുന്നത്, കരീന വളരെ നിഷ്‌കളങ്കയാണ് എന്നായിരുന്നു ഒരു കമന്റ്. അവനൊരു ചതിയനാണ്. മിസോജനിസ്റ്റാണ്. തനിക്കൊപ്പമുള്ള പെണ്ണിനെ നിയന്ത്രിക്കുന്നവനാണെന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം കരീനയുടെ കുടുംബം കാരണമാണ് ഷാഹിദുമായുള്ള പ്രണയം അവസാനിപ്പിക്കേണ്ടി വന്നതെന്നും ചിലര്‍ കമന്റിലൂടെ അഭിപ്രായപ്പെടുന്നുണ്ട്. കരീനയുടെ കുടുംബത്തിലെ അന്തരീക്ഷം വളരെ ടോക്‌സിക്കാണെന്നും കപൂര്‍ കുടുംബത്തിലുള്ളവര്‍ വളരെ അഹങ്കാരികളാണെന്നുമൊക്കെ ആരാധകര്‍ പറയുന്നു.

ഇഷ്ഖ് വിഷ്ഖ് എന്ന ചിത്രത്തിലെ ഷാഹിദിന്റെ പ്രകടനം കണ്ടാണ് കരീന താരവുമായി പ്രണയത്തിലാകുന്നത്. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പരസ്പരം അവഗണിക്കുകയാണ് ഷാഹിദും കരീനയും. ഇരുവരും തങ്ങളുടെ ജീവിത പങ്കാൡമാരെ കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തില്‍ ഷാഹിദും കരീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ഇരുവര്‍ക്കും ഒരുമിച്ച് രംഗങ്ങളുണ്ടായിരുന്നില്ല.
കരീന പിന്നീട് നടന്‍ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. ഏറെനാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളാണ് സെയ്ഫ്-കരീന ദമ്പതിമാര്‍ക്കുള്ളത്. അതേസമയം മീര രജ്പുത്തിനെയാണ് ഷാഹിദ് കപൂര്‍ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.


Click it and Unblock the Notifications