ഡിസൈനറെ തട്ടിയെടുത്തു, കരിമ്പൂച്ചയെന്ന് വിളിച്ച് ബിപാഷയുടെ കരണത്തടിച്ച് കരീന; നാണംകെട്ട് ബിപാഷ

താരങ്ങള്‍ക്കിടയില്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് ബോളിവുഡില്‍ പതിവ് സംഭവമാണ്. താരങ്ങളുടെ ഈഗോയ്ക്ക് മുറിവേല്‍ക്കുമ്പോള്‍ പലപ്പോഴും കയ്യാങ്കളിയിലേക്ക് വരെ എത്താറുണ്ട്. അത്തരത്തില്‍ വലിയൊരു അടിയുണ്ടാക്കിയവരാണ് ബിപാഷ ബസുവും കരീന കപൂറും. ഇരുവരും തമ്മില്‍ സെറ്റില്‍ വച്ച് വഴക്കുണ്ടാവുകയും തല്ലുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങള്‍.

മോഡലിംഗിലൂടെയാണ് ബിപാഷ സിനിമയിലെത്തുന്നത്. 2001 ല്‍ പുറത്തിറങ്ങിയ അജ്‌നബീ ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രത്തില്‍ കരീന കപൂറും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് കരീനയും ബിപാഷയും തമ്മില്‍ പ്രശ്‌നമുണ്ടാവുകയായിരുന്നു. കരീന ബിപാഷയുടെ കരണത്തടിക്കുകയും ചെയ്തു.

Kareena Kapoor

വസ്ത്രത്തിന്റെ പേരില്‍ തുടങ്ങിയ പ്രശ്‌നമാണ് വലിയ വഴക്കിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കക്കാരിയായ ബിപാഷയെ സഹായിക്കാന്‍ കരീനയുടെ ഡിസൈനര്‍ മുന്നോട്ട് വന്നതായിരുന്നു കരീനയെ ചൊടിപ്പിച്ചത്. കരീനയുടെ സമ്മതമില്ലാതെ ആയിരുന്നു ഡിസൈനര്‍ സഹായം വാഗ്ദാനം ചെയ്തത്. ഇതോടെ കരീനയും ബിപാഷയും തമ്മില്‍ വഴക്കായി. തന്റെ ഡിസൈനറെ ബിപാഷ തട്ടിയെടുത്തുവെന്നാണ് കരീന പറഞ്ഞത്.

ഒരു ഘട്ടത്തില്‍ കരീന ബിപാഷയെ കറുത്ത പൂച്ചയെന്ന് വിളിച്ചുവെന്നും മുഖത്ത് അടിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടന്ന സംഭവങ്ങളെക്കുറിച്ച് പിന്നീടൊരിക്കല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ബിപാഷ തുറന്നു പറഞ്ഞിരുന്നു.
''ചെറിയ കാര്യം പര്‍വതീകരിക്കുകയാണെന്ന് തോന്നുന്നു. ഞാനുമായി യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അവള്‍ക്ക് ഡിസൈനറുമായാണ് പ്രശ്നമുണ്ടായിരുന്നത്. എന്തുകൊണ്ടാണ് എന്നെ വലിച്ചിട്ടതെന്ന് അറിയില്ല. തീര്‍ത്തും ബാലിശമായ കാര്യമായിരുന്നു'' എന്നാണ് ബിപാഷയുടെ പ്രതികരണം.

ഈ സംഭവത്തോ കരീനയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് ബിപാഷ തീരുമാനിക്കുകയും ചെയ്തു. പിന്നീട് അന്ന് നടന്നതിനെക്കുറിച്ച് കരീനയും പ്രതികരിക്കുകയുണ്ടായി. ബിപാഷയ്‌ക്കെതിരെ തുറന്നടിച്ചായിരുന്നു കരീന പ്രതികരിച്ചത്. ''അവള്‍ക്ക് സ്വന്തം കഴിവില്‍ യാതൊരു ആത്മവിശ്വാസവുമില്ല. നാല് പേജുള്ളൊരു അഭിമുഖത്തില്‍ മൂന്ന് പേജും സംസാരിച്ചത് എന്നെക്കുറിച്ചായിരുന്നു. എന്തുകൊണ്ട് സ്വന്തം ജോലിയെക്കുറിച്ച് സംസാരിച്ചുകൂട??' എന്നായിരുന്നു കരീനയുടെ പ്രതികരണം.

അവള്‍ പ്രശസ്തയാകുന്നത് അജ്നബിയുടെ ചിത്രീകരണത്തിനിടെ ഡിസൈനര്‍ വിക്രം ഫഡ്നിസിന്റെ പേരില്‍ ഞാനുമായി വഴക്കിട്ടുവെന്നതിന്റെ പേരില്‍ മാത്രമാണ് എന്നാണ് കരീന പറഞ്ഞത്. ഞാനവളെ മോശം പേരുകള്‍ വിളിച്ചുവെന്ന് അവള്‍ പറയുന്നുണ്ട്. അവളുടെ തന്നെ ഭാവനയുടെ സൃഷ്ടിയാണ് അതെല്ലാം എന്നും കരീന പറഞ്ഞിരുന്നു.

Kareena Kapoor

എന്തായാലും കാലാന്തരത്തില്‍ കരീനയ്ക്കും ബിപാഷയ്ക്കും ഇടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. അന്ന് അപക്വമായി വിവാദത്തെ നേരിട്ടവര്‍ പിന്നീട് വളരെ പക്വതയോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 2008 ല്‍ തന്റെ അന്നത്തെ കാമുകനും ഇപ്പോഴത്തെ ഭര്‍ത്താവുമായ സെയ്ഫ് അലി ഖാന്റെ പിറന്നാളാഘോഷത്തിന് ബിപാഷയെ കരീന ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച് ബിപാഷയും എത്തി. ഇതോടെ പ്രശ്നങ്ങള്‍ അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവരും സുഹൃത്തുക്കളാണ്.

അതേസമയം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ബിപാഷ ബസു. അമ്മയായതോടെ താരം കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം കരീന അഭിനയത്തില്‍ ഇപ്പോഴും സജീവമാണ്. ബക്കിംഗ്ഹാം മര്‍ഡേഴ്‌സ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X