For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തടിച്ചിരിക്കുന്നത് അത്ര സെക്സി ഒന്നുമല്ല'; വിദ്യ ബാലനെ പരിഹസിച്ച കരീന, നടി നൽകിയ മറുപടി!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് നടി കരീന കപൂര്‍. ചേച്ചി കരിഷ്മ കപൂറിന്റെ പാത പിന്തുടർന്നാണ് കരീന സിനിമയിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താര കുടുംബങ്ങളിൽ ഒന്നായ കപൂർ കുടുംബത്തിൽ നിന്നെത്തിയ കരീന അധികം വൈകാതെ തന്നെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇന്ന് സൂപ്പര്‍ നായികയായി തിളങ്ങുകയാണ് നടി.

  വിവാഹ ശേഷം സാധാരണ നടിമാര്‍ അഭിനയം നിര്‍ത്തുകയോ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങുകയോ ചെയ്യാറുണ്ട്. എന്നാല്‍ ആ പതിവ് തെറ്റിച്ച് സൂപ്പര്‍ നായികയായി തിളങ്ങുകയാണ് കരീന ഇപ്പോഴും. രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും കരീനയുടെ സൂപ്പര്‍ നായിക പദവിയ്ക്ക് ഇതുവരെ ഒരു അനക്കവും സംഭവിച്ചിട്ടില്ല.

  Also Read: ഐറ്റം നമ്പറിന് വാങ്ങുന്നത് 1.5 കോടി, 14 കോടിയുടെ വീട്, ആഡംബര കാറുകളുടെ ശേഖരം വേറെയും; മലൈക ചില്ലറക്കാരിയല്ല!

  ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ പലപ്പോഴും ഓഫ് സ്‌ക്രീന്‍ വ്യക്തിത്വം കൊണ്ടും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് കരീന. തന്റെ മനസിലുള്ളത് എന്തും യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്നതാണ് കരീനയുടെ ശീലം. കരീനയുടെ തുറന്നു പറച്ചിലുകളും അഭിപ്രായ പ്രകടനങ്ങളുമൊക്കെ ഇടയ്ക്ക് കരീനയെ വിവാദങ്ങളിൽ ചാടിക്കുകയും ആരാധകരെ നിരാശരാക്കുകയും ചെയ്തിട്ടുണ്ട്.

  ഒരിക്കൽ വിദ്യ ബാലനെ കുറിച്ച് കരീന നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിദ്യ ബാലൻ അതിന് ഒരു ഘട്ടത്തിൽ പരോക്ഷമായ മറുപടി നൽകുകയും ചെയ്തിരുന്നു.

  തടിച്ചിരിക്കുന്നത് സെക്സിയല്ല എന്നാണ് വിദ്യ ബാലന്റെ പേര് പറയാതെ കരീന ഒരിക്കൽ പറഞ്ഞത്. വിദ്യ ബാലൻ അഭിനയിച്ച ഡേർട്ടി പിക്ച്ചർ വലിയ ഹിറ്റായതിന് പിന്നാലെ ആയിരുന്നു നടിയുടെ പരാമർശം. സംഭവത്തെ കുറിച്ച് വിശദമായി വായിക്കാം തുടർന്ന്.

  കരീന കപൂർ തന്റെ സീറോ സൈസ് ഫിഗറിലൂടെ വാർത്തകളിൽ ഇടം നേടിയ സമയമായിരുന്നു അത്. അതിനിടെയാണ് ഡേർട്ടി പിക്ച്ചർ എന്ന സിനിമ വലിയ വിജയമാകുന്നതും വിദ്യ ബാലൻ വലിയ പ്രശസ്തിയിലേക്ക് ഉയരുന്നതും.

  'വണ്ണം വയ്ക്കുകയും അത്തരം വേഷങ്ങൾ ചെയ്ത് അതിൽ താൻ കംഫർട്ടബിൾ ആണെന്നും പറയുന്ന നടിമാർ വിഡ്ഢിത്തമാണ് വിളമ്പുന്നത്. തടിച്ചിരിക്കുന്നത് ഒരിക്കലും സെക്‌സി അല്ല! അങ്ങനെ പറയുന്നവൻ കള്ളം പറയുകയാണ്. ആകാര വടിവുള്ള ശരീരം സെക്സിയാണ്. പക്ഷെ കൊഴുപ്പുള്ള ശരീരം അങ്ങനെയല്ല.

  'ചില നടിമാരിൽ ഇത് ഇപ്പോൾ ഒരു ട്രെൻഡായിരിക്കാം, പക്ഷേ ഞാൻ തീർച്ചയായും എന്നെ തടിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു കരീനയുടെ വാക്കുകൾ.

  ഒരാളെ ശരീരത്തിന്റെ പേരിൽ കളിയാക്കുന്നത് കുഴപ്പമില്ലെന്ന ധാരണ ആയിരുന്നു കരീനയ്ക്ക് ഉണ്ടായിരുന്നതെങ്കിൽ വിദ്യ ബാലന് അങ്ങനെ ആയിരുന്നില്ല. പിന്നീട്, ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ, 'ഇതിന് ഡേർട്ടി പിക്ചറിനേക്കാൾ മോശമാകാൻ കഴിയില്ലെന്ന്' വിദ്യ പറഞ്ഞിരുന്നു. അവർക്ക് ഒരു നായികയാകാൻ കഴിയും, പക്ഷേ ആർക്കും ദി ഡേർട്ടി പിക്ചർ നിർമ്മിക്കാൻ കഴിയില്ല,' എന്നും വിദ്യ ബാലൻ പറഞ്ഞു.

  Also Read: എന്റെ മാനസിക പ്രശ്‌നങ്ങള്‍ ഭര്‍ത്താവിന് മനസിലാകുമായിരുന്നു; അബീഷുമായിട്ടുള്ള ബന്ധം തകര്‍ന്നതിനെ പറ്റി അര്‍ച്ചന

  ഇത് കൂടാതെ, ഒരിക്കൽ കരീന കപൂറിനോട് ഒരു ദിവസം രാവിലെ നിങ്ങൾ വിദ്യാ ബാലൻ ആയി ഉണർന്നാൽ എന്തുചെയ്യുമെന്ന് കരൺ ജോഹർ ചോദിച്ചിരുന്നു. അതിന്, 'എനിക്ക് ഡെർട്ടിയായി തോന്നും' എന്നായിരുന്നു കരീന കപൂർ നൽകിയ മറുപടി.

  അതേസമയം, ഒരുകാലത്ത് ഷാഹിദ് കപൂറുമായി പ്രണയത്തിലായവരാണ് ഇരുവരും. അങ്ങനെ ഒരു സാമ്യം ഇരുവർക്കുമിടയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇവർക്കിടയിലെ ഈ നേരിട്ടല്ലാത്ത വാക്ക് പോര് ആരാധകർക്കിടയിൽ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

  Read more about: vidya balan
  English summary
  When Kareena Kapoor Takes A Jibe Against Vidya Balan Over Her Weight Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X