ഷാഹിദിനോട് നന്ദി പറഞ്ഞ് കരീന; മുന്‍കാമുകിയുടെ മുഖത്ത് പോലും നോക്കാതെ ഷാഹിദ്; പരസ്യമായി അപമാനിച്ചു!

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നായിരുന്നു ഷാഹിദ് കപൂറും കരീന കപൂറും. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്ന ഇരുവരും അധികം വൈകാതെ തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. ഷാഹിദിന് വേണ്ടി കരീന വെജിറ്റേറിയനായി മാറിയിരുന്നു. എന്നാല്‍ അധികനാള്‍ ഈ ബന്ധം നീണ്ടു നിന്നില്ല. ഇരുവരും ഒരുമിച്ച് അഭിനയിച്ച ജബ് വീ മെറ്റിന്റെ ചിത്രീകരണത്തിനിടെ പിരിയാന്‍ തീരുമാനിച്ചു.

തങ്ങള്‍ പിരിയാനുണ്ടായ കാരണം ഷാഹിദും കരീനയും എവിടേയും പരസ്യമായി സംസാരിച്ചിട്ടില്ല. പരസ്പരം അപമാനിക്കുന്ന രീതിയിലും ഇതുവരേയും സംസാരിച്ചിട്ടില്ല. പിന്നീട് ഒരുമിച്ച് അഭിനയിക്കുന്നതും ഒരുമിച്ച് എതെങ്കിലും തരത്തിലും സ്‌ക്രീന്‍ പങ്കിടേണ്ടി വരുന്നതുമൊക്കെ ഇരുവരും അവഗണിക്കുകയാണ് പതിവ്. രണ്ടു പേരും വളരെ അപൂര്‍വ്വമായി മാത്രമേ പിന്നീട് ഒരുമിച്ചൊരു വേദിയിലെത്തിയിട്ടുള്ളൂ.

Kareena Kapoor

അത്തരത്തില്‍ കരീനയും ഷാഹിദും ഒരുമിച്ച് വേദി പങ്കിടേണ്ടി വന്നൊരു സംഭവമുണ്ട്. ഒരിക്കല്‍ ഐഫെ അവാര്‍ഡ് ഷാഹിദ് ഹോസ്റ്റ് ചെയ്തിരുന്നു. അന്ന് അവാര്‍ഡ് നല്‍കാന്‍ കരീന വന്നു. അന്ന് തന്റെ കാമുകനായിരുന്ന സെയ്ഫ് അലി ഖാനും കരീനയോടൊപ്പം ഉണ്ടായിരുന്നു. കരീനയും ഷാഹിദും സെയ്ഫും ഒരേ വേദിയില്‍ നില്‍ക്കുന്ന കാഴ്ച ആരാധകരെ പല ഓര്‍മ്മകളിലേക്കും കൊണ്ടു പോകുന്നതായിരുന്നു.

സ്‌റ്റേജിലേക്ക് വന്നുടനെ തന്നെ കരീന അവതാരകരായ ഷാഹിദ് കപൂറിനേയും ഫര്‍ഹാന്‍ അക്തറേയും അഭിനന്ദിച്ചു. എന്നാല്‍ കരീനയുടെ മുഖത്ത് പോലും നോക്കാന്‍ ഷാഹിദ് കൂട്ടാക്കിയില്ല. ഫര്‍ഹാനാണ് സംസാരിച്ചതത്രയും. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. കരീന നന്ദി പറഞ്ഞപ്പോള്‍ ഷാഹിദ് നോക്കിയതു പോലുമില്ലെന്നതാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പെട്ട കാര്യം. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാഹിദും കരീനയും തമ്മിലുള്ള ബന്ധം അവസാനിക്കാന്‍ കാരണം കരീനയുടെ അമ്മ ബബിതയും സഹോദരി കരിഷ്മയുമാണ്. ഇരുവരും ആ ബന്ധം ഇഷ്ടപ്പെട്ടിരുന്നില്ല. ഷാഹിദും താര കുടുംബത്തില്‍ നിന്നുമാണ് വരുന്നതെങ്കിലും കപൂര്‍ കുടുംബത്തോളം വലിയ താര കുടുംബമല്ല ഷാഹിദിന്റേത് എന്നതാണ് അവരുടെ അനിഷ്ടത്തിന് കാരണമായി പറയുന്നത്. അതേസമയം കരീനയാകട്ടെ താന്‍ അഭിനയിക്കുന്ന സിനിമകളിലെല്ലാം ഷാഹിദ് തന്നെ നായകനായി വേണമെന്ന് വാശി പിടിക്കുകയും ചെയ്തിരുന്നു.

Kareena Kapoor

എന്തായാലും ഷാഹിദും കരീനയും പിരിയുകയും ജീവിതത്തില്‍ വീണ്ടും പ്രണയം കണ്ടെത്തുകയും ചെയ്തു. കരീന പിന്നീട് നടന്‍ സെയ്ഫ് അലി ഖാനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളുമുണ്ട് ദമ്പതികള്‍ക്ക്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് സെയ്ഫും കരീനയും. ഷാഹിദും പിന്നീട് വിവാഹിതനായി. മീര രജ്പുതിനെയാണ് ഷാഹിദ് വിവാഹം കഴിച്ചത്. ഇവര്‍ക്കും രണ്ട് മക്കളാണുള്ളത്.

ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ആമിർ ഖാന്‍ നായകനായ സിനിമ പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. ബ്ലഡി ഡാഡിയാണ് ഷാഹിദിന്റെ ഒടുവിലിറങ്ങിയ സിനിമ. ഇതിനിടെ ഫർസിയിലൂടെ ഷാഹിദ് ഒടിടിയിലുമെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ഫർസി നേടിയത്. കരീനയും തന്റെ ഒടിടി എന്‍ട്രിയ്ക്കായി തയ്യാറെടുക്കുകയാണ്.

Read more about: kareena kapoor shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X