അച്ഛനെ തല്ലുന്ന ക്രൂരനായ അമിതാഭ് ബച്ചന്‍! കരീനയുടെ കാല് കഴുകേണ്ടി വന്നതിനെക്കുറിച്ച് ബിഗ് ബി

ബോളിവുഡില്‍ അമിതാഭ് ബച്ചനോളം വലിയൊരു താരമില്ല. ഇനിയൊരു താരം ഉണ്ടാവുകയുമില്ല. ബോളിവുഡ് എന്നതിന് തുല്യമാണ് ബിഗ് ബി എന്ന താരം. ആംഗ്രി യങ് മാന്‍ ആരാധകരുടെ പ്രിയതാരമായി മാറിയ അമിതാഭ് ബച്ചന്‍ യുവാക്കള്‍ക്ക് പോലും കടുത്ത മത്സരം നല്‍കി കൊണ്ട് ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ കരിയറിലെ വീഴ്ചകളില്‍ നിന്നും ബച്ചന്‍ നടത്തിയ തിരിച്ചുവരവുകള്‍ പോലും ബച്ചന്‍ സിനിമകളിലേത് പോലെ തന്നെ ഹിറോയിക് ആണ്. ഇന്നും ബച്ചനെ ഒരു നോക്ക് കാണാനായി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടാറുണ്ട്.

എന്നാല്‍ ഒരു കാലത്ത് കരീന കപൂര്‍ അമിതാഭ് ബച്ചനെ കുറിച്ച് കരുതിയിരുന്നത് അദ്ദേഹം ഒരു ദുഷ്ടനാണെന്നായിരുന്നു. രസകരമായ ആ സംഭവത്തെക്കുറിച്ച് ബച്ചന്‍ തന്നെയാണ് തുറന്ന് പറഞ്ഞത്. 2013 ല്‍ തന്റെ ബ്ലോഗിലൂടെയാണ് ആ കഥ ബച്ചന്‍ പറഞ്ഞത്. 1983ല്‍ പുക്കാര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തില്‍ ബച്ചനൊപ്പം അഭിനയിച്ചിരുന്നത് കരീനയുടെ പിതാവും നടനുമായ രണ്‍ദീര്‍ കപൂര്‍ ആയിരുന്നു. ചിത്രത്തിലെ ഒരു രംഗത്തില്‍ ബച്ചന്‍ രണ്‍ദീറിനെ തല്ലുന്നുണ്ട്. അത് കണ്ട് കരീനയ്ക്ക് ബച്ചനോട് പേടിയും ദേഷ്യവുമൊക്കെ തോന്നുകയായിരുന്നു. തന്റെ അച്ഛനെ രക്ഷിക്കാനായി മകള്‍ ഓടിയെത്തുകയും ചെയ്തിരുന്നു.

ഗോവയില്‍

''ഞങ്ങള്‍ ഗോവയില്‍ പുക്കാറിന്റെ ചിത്രീകരണത്തിലായിരുന്നു. കുഞ്ഞ് കരീന പിങ്ക് നിറത്തിലുള്ള, പൂക്കളുള്ള തൊപ്പിയണിഞ്ഞ് സുന്ദരിയായിട്ടായിരുന്നു എത്തിയത്. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തില്‍ ഞാന്‍ അവളുടെ അച്ഛനെ തല്ലുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് പേടിയായി. നിഷ്‌കളങ്കയായ അവള്‍ ഓടി വന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. ഈ ക്രൂരനില്‍ നിന്നും തന്റെ അച്ഛനെ രക്ഷിക്കാനായിരുന്നു അവള്‍ നോക്കിയത്.'' എന്നായിരുന്നു ബച്ചന്‍ എഴുതിയത്. പിന്നീട് എങ്ങനെയാണ് താന്‍ കരീനയുടെ മനസിലെ ഇമേജ് മാറ്റിയതെന്നും ബച്ചന്‍ എഴുതുന്നുണ്ട്.

അവള്‍ കരഞ്ഞു

''അവള്‍ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ആകെ പേടിച്ചരണ്ടത് പോലെ. നിലത്തെ മണല്‍ കാലില്‍ പറ്റിപ്പിടിച്ചിരുന്നു. അതിനാല്‍ അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ കുറച്ച് വെള്ളം വരുത്തിപ്പിച്ചു. എന്നാല്‍ അവളുടെ കൊച്ചു കാലുകള്‍ കഴുകി കൊടുത്തു. നേരത്തേ കണ്ടത് വെറും അഭിനയം മാത്രമാണെന്നും യഥാര്‍ത്ഥ്യമല്ലെന്നും അവളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കാല് കഴുകി കൊടുത്തതോടെ എന്നെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് കുറച്ചൊക്കെ മാറി. ഇയാള്‍ അത്രയും ക്രൂരന്‍ അല്ലെന്ന് തോന്നിക്കാണും. അവള്‍ക്ക് ഇപ്പോഴും ആ സംഭവം ഓര്‍മ്മയുണ്ട്'' എന്നായിരുന്നു ബച്ചന്‍ എഴുതിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം

എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനെ പോലെ കരീനയും നടിയായി മാറുകയായിരുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുകയും ചെയ്തു. അതേസമയം രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു കരീന. ഇപ്പോള്‍ താരം സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ചേഹരേയാണ് അമിതാഭ് ബച്ചന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.

Read more about: kareena kapoor amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X