പറയാതെ സിനിമയില്‍ നിന്നും മാറ്റി, ബന്‍സാലിയെ വെറുതെ വിടില്ലെന്ന് കരീന; പ്രതികാരം ഇങ്ങനെ!

ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. താരകുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തിയത്. പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു കരീന. ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമെല്ലാം ഒരുപാടുണ്ട് കരീനയുടെ കരിയറില്‍. അതുപോലെ തന്നെ നഷ്ടങ്ങളും കരീനയുടെ കൂടെത്തന്നെയുള്ളതാണ്. കഹോ ന പ്യാര്‍ ഹേയില്‍ അരങ്ങേറാനുള്ള അവസരം വേണ്ടെന്ന് വച്ചത് മുതല്‍ പിന്നീട് ഹിറ്റുകളായി മാറിയ ഒരുപാട് ചിത്രങ്ങളോട് കരീന നോ പറഞ്ഞിട്ടുണ്ട്.

കല്‍ ഹോ ന ഹോ, രാം ലീല, ദില്‍ ദഡക്ക്‌നെ ദോ, തുടങ്ങി കരീന വേണ്ടെന്ന് പറഞ്ഞ് മാറ്റി വച്ച അനവധി ചിത്രങ്ങളുടെ കൂട്ടത്തില്‍ കരീനയ്ക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് ദേവ്ദാസ്. പക്ഷെ ഇത്തവണ കരീനയല്ല നോ പറഞ്ഞത് എന്നതാണ് വ്യത്യാസം. പിന്നീട് ഷാരൂഖ് ഖാനും ഐശ്വര്യ റായ് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ദേവ്ദാസ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു കരീനയ്ക്ക്. പക്ഷെ ചിത്രം കരീനയ്ക്ക് നഷ്ടമാവുകയായിരുന്നു.

കരീനയെ അറിയാക്കാതെ

സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക് കരീനയെ ക്ഷണിക്കുന്നത്. ഇതിനായി കരീനയുടെ സ്‌ക്രീന്‍ ടെസ്റ്റും കഴിഞ്ഞു. എന്നാല്‍ കരീനയെ അറിയാക്കാതെ തന്നെ താരത്തെ ബന്‍സാലി മാറ്റുകയായിരുന്നു. പകരം ഐശ്വര്യ ചിത്രത്തിലെ നായികയായി മാറുകയും ചെയ്തു. ഈ സംഭവം ഇരുവര്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കുകയായിരുന്നു. എന്തായാലും ആ പ്രശ്‌നം പിന്നീട് പരിഹരിക്കപ്പെട്ടു. ഇതേക്കുറിച്ച് ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ കരീന മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

ഞാന്‍ വെറുതെ വിടില്ല

''എന്നെ വച്ച് മറ്റൊരു ഹം ദില്‍ ദേ ചുക്കേ സനം ചെയ്യണം സഞ്ജയ് ലീലാ ബന്‍സാലി. അത് ചെയ്യുന്നത് വരെ അദ്ദേഹത്തെ ഞാന്‍ വെറുതെ വിടില്ല. അയാളത് അര്‍ഹിക്കുന്നുണ്ട്, അദ്ദേഹത്തിന് അതറിയാം. ഞാന്‍ സിക്കന്ദര്‍ ഖേറിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോള്‍ ബന്‍സാലിയുടെ ദേവ്ദാസില്‍ അഭിനയിച്ചിരുന്ന കിരണ്‍ ഖേര്‍ ഞാന്‍ ബന്‍സാലിയെ കണ്ടേ പറ്റൂവെന്ന് പറഞ്ഞു. അവരെന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വലിച്ച് കൊണ്ടു പോവുകയായിരുന്നു. ഞങ്ങള്‍ കെട്ടിപ്പിടിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു'' എന്നാണ് കരീന പറഞ്ഞത്.

എന്നെ വച്ചൊരു സോളോ ഹീറോയിന്‍ സിനിമ

''ദേവ്ദാസിന് വേണ്ടി എന്റെ സ്‌ക്രീന്‍ ടെസ്റ്റ് വരെ നടത്തിയിട്ടും എന്നെ മാറ്റി മറ്റൊരാളെ കൊണ്ടു വന്നതിന് എനിക്ക് വിഷമമുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ അദ്ദേഹമൊരു മോശം സംവിധായകനാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഞാന്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കില്ലെന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് ഞങ്ങള്‍ക്കിടയിലെ ഭിന്നതയെക്കുറിച്ച് പെരുപ്പിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കുട്ടിക്കാലം മുതലേ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ വിളിച്ച ഏക സംവിധായകന്‍ അദ്ദേഹമാണ്. എന്തായാലും അദ്ദേഹത്തിന്റെ അവസാന സിനിമയല്ല ദേവ്ദാസ്, ഒരുനാള്‍ എന്നെ വച്ചൊരു സോളോ ഹീറോയിന്‍ സിനിമ അദ്ദേഹം ചെയ്യേണ്ടി വരും'' എന്നും കരീന പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കല്‍ ഹോ ന ഹോ

സമാനമായ രീതിയില്‍ കരീനയ്ക്ക് നഷ്ടമായ സിനിമയായിരുന്നു കല്‍ ഹോ ന ഹോ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി അഭിനയിക്കാനിരുന്നത് കരീനയായിരുന്നു. എന്നാല്‍ കരീനയോട് പറയാതെ തന്നെ കരണ്‍ പ്രീതി സിന്റയെ നായികയാക്കുകയായിരുന്നു. അതേതുടര്‍ന്ന് കരീനയ്ക്കും പ്രീതിയ്ക്കുമിടയിലും കരീനയും കരണിനും ഇടയിലും പിണക്കം ഉടലെടുക്കുകയായിരുന്നു. താന്‍ ഒരിക്കലും കരണിനെ വിളിക്കില്ലെന്നും തന്നെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും കരീന പറഞ്ഞിരുന്നു. ഈ പിണക്കവും പിന്നീട് പരിഹരിക്കപ്പെട്ടു. അന്ന് കരീനയ്ക്കും പ്രീതിയ്ക്കുമിടയില്‍ ഉടലെടുത്ത ഭിന്നതയും നാളുകള്‍ കൊണ്ടാണ് മാറിയത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X