കാമുകനുള്ളപ്പോള്‍ തന്നെ കരിഷ്മ അജയ് ദേവ്ഗണുമായും അടുപ്പത്തില്‍; വാര്‍ത്തയറിഞ്ഞ് ലണ്ടനില്‍ നിന്നും കാമുകനെത്തി!

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. നന്നേ ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ കരിഷ്മ തന്റെ പ്രകടനത്തിലൂടെ വളരെ പെട്ടെന്ന് തന്നെ താരമായി മാറുകയായിരുന്നു. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളെ സമ്മാനിച്ച കുടുംബമാണ് കപൂര്‍ കുടുംബം. എന്നാല്‍ കപൂര്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ നടിമാരാകുന്ന പതിവുണ്ടായിരുന്നില്ല.

കപൂര്‍ കുടുംബത്തില്‍ നിന്നും ആദ്യമായി സിനിമാ നടിയായി മാറിയ പെണ്‍കുട്ടി കരിഷ്മ കപൂറാണ്. കരിഷ്മ തുറന്നിട്ട പാതയിലൂടെയാണ് പിന്നീട് കരീന കപൂറും സിനിമയിലെത്തുന്നത്. ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കരിഷ്മയ്ക്ക് അധികനാള്‍ വേണ്ടി വന്നില്ല. വളരെ പെട്ടെന്നു തന്നെ ഏറ്റവും തിരക്കുള്ള നായികയായി കരിഷ്മ വളര്‍ന്നു. അഭിനയിത്തിനൊപ്പം ഡാന്‍സിലും കരിഷ്മ മികവ് പുലര്‍ത്തിയിരുന്നു.

Karishma Kapoor

കോമഡി കൈകാര്യം ചെയ്യുന്നതില്‍ കരിഷ്മയ്ക്കുള്ള കഴിവും ഏറെ പ്രശംസിക്കപ്പെട്ടതാണ്. കരിഷ്മ-ഗോവിന്ദ അക്കാലത്തെ ഹിറ്റ് ജോഡിയാണ്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് ഡാന്‍സ് നമ്പറുകളും കോമഡി രംഗങ്ങളും ഇരുവരും ചേര്‍ന്ന് സമ്മാനിച്ചിട്ടുണ്ട്. ആമിര്‍ ഖാനൊപ്പവും ഷാരൂഖ് ഖാനൊപ്പവും സല്‍മാന്‍ ഖാനൊപ്പവും കരിഷ്മ ഹിറ്റുകള്‍ തീര്‍ത്തു. ഇന്നും കരിഷ്മയ്‌ക്കൊരു പകരക്കാരിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സിനിമ പോലെ തന്നെ കരിഷ്മയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും ഒരുകാലത്ത് ഗോസിപ്പ് കോളങ്ങള്‍ ഭരിച്ച വാര്‍ത്തകളാണ്. കരിഷ്മ കപൂറിന്റെ പ്രണയങ്ങളില്‍ ജനശ്രദ്ധ നേടിയ ഒന്നാണ് ബിസിനസുകാരന്‍ ജേഹ് വാഡിയയുമായുള്ളത്. അതേസമയം തന്നെ നടന്‍ അജയ് ദേവ്ഗണുമായും കരിഷ്മ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജിഗര്‍, സുഹാഗ്, സങ്ക്രം തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് കയ്യടി നേടിയ ജോഡിയാണ് കരിഷ്മ കപൂറും അജയ് ദേവ്ഗണും. ഇതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഒരേസമയം രണ്ടു പേരുമായി കരിഷ്മ പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ഇതോടെ സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ കരിഷ്മ കപൂര്‍ പ്രണയ വാര്‍ത്തകളോട് പ്രതികരിക്കുന്നുണ്ട്.

''എന്നെ വിശ്വസിക്കൂ, ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണ്. അവന്‍ എന്നെക്കുറിച്ച് അങ്ങന തന്നെയാണോ ചിന്തിക്കുന്നത് എന്നെനിക്ക് അറിയില്ല. കാരണം അവന്‍ എന്നോടൊന്നും പറഞ്ഞിട്ടില്ല. അത് സാധ്യമാണെന്നും എനിക്ക് തോന്നുന്നില്ല. അവന്‍ എന്റെ ജീവന്‍ രക്ഷിച്ചു, ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തു എന്നതൊക്കെ കണക്കിലെടുത്ത് ആളുകള്‍ ഓരോന്ന് മെനയുകയാണ്'' എന്നായിരുന്നു കരിഷ്മയുടെ പ്രതികരണം.

''ചില മണ്ടന്മാര്‍ എഴുതിയത് ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നുവെന്നാണ്. നോക്കൂ, ഞാനൊരു കുട്ടിയാണ്. ഈ പ്രായത്തില്‍ ഞാന്‍ വിവാഹം കഴിക്കുമെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് തോന്നുന്നത്. ഇതൊക്കെ വലിയ തമാശയായിട്ടാണ് തോന്നുന്നത്.'' എന്നും കരിഷ്മ പറയുന്നു. കൂടാതെ തന്റെ കാമുകന്‍ ജേഹ് വാഡിയ വാര്‍ത്തകളോട് പ്രതികരിച്ചത് എങ്ങനെയെന്നും കരിഷ്മ സംസാരിക്കുന്നുണ്ട്.

Karishma Kapoor

''നിങ്ങള്‍ക്കറിയുമോ, ജേഹ് എന്നെ ലണ്ടനില്‍ നിന്നും വിളിച്ചിരുന്നു. നിന്നെ പറ്റി എന്തൊക്കെയാണ് വായിക്കുന്നത്? നീ ഇതിനാണോ സിനിമയില്‍ വന്നത്? എന്നൊക്കെ എന്നോട് ദേഷ്യപ്പെട്ട് അലറി ചോദിച്ചു. അവന്‍ അടുത്ത ആഴ്ച വരുന്നുണ്ട്. ഞാന്‍ അവനെ എങ്ങനെയാണ് നേരിടുക എന്ന ആശങ്കയിലാണ്. ഒരു തെറ്റും ചെയ്യാതെയാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വരുന്നത്'' എന്നാണ് കരിഷ്മ പറഞ്ഞത്. എന്തായാലും ആ രണ്ട് ബന്ധങ്ങളും അധികനാള്‍ നീണ്ടു നിന്നില്ല.

കരിഷ്മ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലായി. എന്നാല്‍ ആ ബന്ധം വിവാഹ നിശ്ചയത്തിന് ശേഷം പിരിഞ്ഞു. തുടര്‍ന്നാണ് കരിഷ്മ വിവാഹിതയാകുന്നത്. ബിസിനസുകരാനായ സഞ്ജയ് കപൂറിനെയാണ് കരിഷ്മ വിവാഹം കഴിച്ചത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഈ ബന്ധത്തില്‍ നിന്നും കരിഷ്മ പിന്നീട് ഇറങ്ങിപ്പോരുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X