Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
അമ്മയെ അപമാനിച്ചു, ഞാന്‍ തിരിച്ചു കൊടുത്തു, ഒടുവില്‍ ഞാന്‍ അഹങ്കാരി; തുറന്നടിച്ച് കരിഷ്മ
ബോൡവുഡിലെ സൂപ്പര്‍നായികയാണ് കരിഷ്മ കപൂര്‍. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും അഭിനേത്രിയാകാന്‍ തീരുമാനിച്ച ആദ്യത്തെ പെണ്‍കുട്ടിയാണ് കരിഷ്മ. ചേച്ചിയുടെ ഈ പാതയിലൂടെയാണ് സഹോദരി കരീന കപൂറും ബോളിവുഡിലെത്തുന്നത്. നടന് രണ്‍ദീര്‍ കപൂറിന്റെ മക്കളാണ് കരിഷ്മയും കരീനയും. താരകുടുംബത്തില്‍ നിന്നുമെത്തിയ കരിഷ്മ വളരെ പെട്ടെന്നു തന്നെ ബോളിവുഡിലെ തിരക്കേറിയ താരമായി മാറുകയായിരുന്നു.
സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ
നിരവധി ഹിറ്റുകളിലെ നായികയായി വേഷമിട്ട കരിഷ്മയെ തേടി ദേശീയ പുരസ്കാരം അടക്കം എത്തി. ഓണ്‍ സ്ക്രീനിലെ വലിയ വിജയങ്ങള്‍ പോലെ തന്നെ ഓഫ് സ്ക്രീനിലെ കരിഷ്മയുടെ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന ശീലമുണ്ടായിരുന്നു കരിഷ്മയ്ക്ക്. അങ്ങനെ തന്റെ കാലത്തെ നായികമാരായ പൂജ ഭട്ട്, മനിഷ കെയ്രാള, രവീണ ടണ്ടന് എന്നിവര്‍ക്കെതിരെ കരിഷ്മ തുറന്നടിച്ചിട്ടുണ്ട്. വലിയ വിവാദങ്ങളായിരുന്നു ഇതോടെ ഉടലെടുത്തത്.

കരിഷ്മയും മഹേഷ് ഭട്ടിന്റെ മകളും നടിയുമായ പൂജ ഭട്ടുമായി പരസ്യമായി തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. അതേക്കുറിച്ച് കരിഷ്മ ഒരിക്കല്‍ പറഞ്ഞത് നിങ്ങള്‍ പറയൂ, എന്താണ് എന്റെ ഭാഗത്ത തെറ്റ്? പൂജ ഭട്ട് എന്റെ അമ്മയെ അപകീര്‍ത്തിപെടുത്തി സംസാരിക്കുകയായിരുന്നു. സ്വാഭാവികമായും ഞാന്‍ ശക്തമായി തന്നെ തിരിച്ചടിച്ചു. എന്റെ അമ്മയെക്കുറിച്ച് പറയാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലെന്നായിരുന്നു. കരിഷ്മയെ പോലെ തന്നെ ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു മനീഷ കെയ് രാള. മനീഷയ്ക്കെതിരേയും കരിഷ്മ രംഗത്ത് എത്തിയിട്ടുണ്ട്.

യാതൊരു കാരണവുമില്ലാതെ തന്നെ പരിഭ്രാന്തയായ പെണ്‍കുട്ടിയെന്ന് വിളിച്ചു. അതുകൊണ്ട് ഞാന്‍ അവള്‍ക്ക് തിരിച്ചു കൊടുത്തുവെന്നായിരുന്നു അതേക്കുറിച്ച് കരിഷ്മ പറഞ്ഞത്. പക്ഷെ കരിഷ്മയും രവീണയു തമ്മിലുണ്ടായിരുന്ന പ്രശ്നമായിരുന്ന ഏറ്റവും ഗുരുതരമായത്. ഇരുവരും തമ്മില്‍ കയ്യാങ്കളി വരെയുണ്ടായിട്ടുണ്ട്. ''രവീണയെക്കുറിച്ചാണെങ്കില്, അവള് തന്നെ പറഞ്ഞത് ഞങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാകും എന്നാണ്. അവളെന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഞാന്‍ എന്നും പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്'' എന്നായിരുന്നു രവീണയെക്കുറിച്ച് കരിഷ്മ പറഞ്ഞത്.

എന്നിട്ട് അവസാനം എന്തുണ്ടായി? ഞാന്‍ അഹങ്കാരിയായി വിലയിരുത്തപ്പെട്ടു എന്നും കരിഷ്മ പറയുന്നുണ്ട്. രവീണയും അജയ് ദേവ്ഗണും പ്രണയത്തിലായിരുന്നു. പിന്നീട് അജയ് കരിഷ്മയുമായി പ്രണയത്തിലായൈന്നും ഇതാണ് രവീണയും കരിഷ്മയും തമ്മിലുള്ള പ്രശ്നത്തിന്റെ കാരണമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ പേരില്‍ കരിഷ്മയും രവീണയും തമ്മില്‍ ഒരു പാര്‍ട്ടിയില്‍ വച്ച് വാക് പോരുണ്ടായെന്നും പിന്നീടത് കയ്യാങ്കളിയായി മാറിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താനും അജയ് ദേവ്ഗണും തമ്മില്‍ പ്രണയത്തിലായിരുന്നില്ലെന്നാണ് കരിഷ്മ പറയുന്നത്.

' എന്നെ വിശ്വസിക്കൂ. ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്നെക്കുറിച്ച് അവനും അത് തന്നെയാണ് കരുതുന്നത് എന്നു കരുതുന്നു. അവന് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ആളുകള്‍ ഇത് ആണ് സ്വാഭാവികമായ കാര്യം എന്ന് കരുതി വിധികളിലേക്ക് എത്തുകയാണ്. എന്റെ ജീവിതം രക്ഷിച്ചയാളാണ് അവന്. ഞങ്ങള്‍ ഒരുപാട് സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ചില വിഡ്ഢികള്‍ ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് വരെ എഴുതിയിട്ടുണ്ട്. ഞാന്‍ ഒരു കുട്ടിയാണ്. ഈ പ്രായത്തില്‍ ഞാന്‍ എങ്ങനെയാണ് വിവാഹം കഴിക്കുക?'' എന്നായിരുന്നു കരിഷ്മയുടെ പ്രതികരണം.
Recommended Video

''നിങ്ങള്‍ക്കറിയുമോ ജേഹ് വാഡിയ ലണ്ടനില്‍ നിന്നും വിളിച്ചിരുന്നു. ദേഷ്യപ്പെട്ടു കൊണ്ട് എന്നോട് ചോദിച്ചു നിന്നെ പറ്റി എന്തൊക്കെയാണ് വായിക്കുന്നത്? ഇതിനാണോ നീ സിനിമയില്‍ വന്നത്? അദ്ദേഹം ഉടനെ നാട്ടിലേക്ക് വരികയാണ്. എനിക്കറിയില്ല അദ്ദേഹത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്നത്. എന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് ഇതൊക്കെ ഞാന്‍ അനുഭവിക്കേണ്ടി വരുന്നത്'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അറിഞ്ഞ കാലം മുതല്‍ അവളെന്നെ അപമാനിക്കുന്നു, അതാണവളുടെ കഴിവ്; ട്വിങ്കിള്‍ ഖന്നയെക്കുറിച്ച് ആമിര്‍
ആളുകള്‍ എനിക്കെതിരെ സംസാരിക്കട്ടെ, എന്നെ അപമാനിക്കട്ടെ. ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് പൊരുതും. മുമ്പും അവരുടെ വായടപ്പിച്ചിട്ടുണ്ട്. ഇനിയും ചെയ്യും. എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണയും അനുഗ്രഹവും മാത്രം മതി എനിക്ക്. എന്നും കരിഷ്മ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.