അശ്ലീല രംഗം ചെയ്യുന്നവള്‍ക്ക് കുട്ടിയുടുപ്പ് ഇടാന്‍ മടിയോ? കരിഷ്മയോട് കയര്‍ത്ത സംവിധായകന്‍!

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും ക്യാമറയ്ക്ക് മുന്നിലെത്തിയ ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു കരിഷ്മ. ആ പാതയിലൂടെയാണ് പിന്നീട് സഹോദരി കരീന കപൂറും അഭിനയത്തിലേക്ക് കടന്നു വന്നത്. അഭിനയത്തിലൂടെ മാത്രമല്ല തന്റെ ഡാന്‍സിലൂടേയും കരിഷ്മ ആരാധകരെ നേടിയെടുത്തിരുന്നു. കോമഡി കൈകാര്യം ചെയ്യുന്നതിലും കരിഷ്മ മിടുക്കിയായിരുന്നു.

തൊണ്ണൂറുകളിലെ ഏറ്റവും ഹിറ്റ് ജോഡിയായിരുന്നു കരിഷ്മ കപൂറും ഗോവിന്ദയും. രണ്ടു പേരും അസാധ്യ നര്‍ത്തകരായിരുന്നു. അതിനൊപ്പം ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രിയും വളരെ നല്ലതായിരുന്നു. രാജ ബാബു, കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1, ഹസീന മാന്‍ ജായേഗി, സാജന്‍ ഛലെ സസുറാല്‍, തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താര ജോഡിയാണ് കരിഷ്മയും ഗോവിന്ദയും. ഗോവിന്ദയും കരിഷ്മയും വരുമ്പോഴെല്ലാം ലഭിച്ചിരുന്നത് എന്നെന്നും ഓര്‍ത്തിരിക്കാനുള്ള നിമിഷങ്ങളാണ്.

Karishma Kapoor

അതേസമയം ഒരിക്കല്‍ മിനിസ്‌കേര്‍ട്ട് ധരിക്കാന്‍ പറ്റില്ലെന്ന് കരിഷ്മ പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. രാജാ ബാബു എന്ന സിനിമയുടെ റിലീസിന് ശേഷമായിരുന്നു സംഭവം. ഗോവിന്ദയേയും കരിഷ്മ കപൂറിനേയും നായകനും നായികയുമാക്കി ഡേവിഡ് ധവാന്‍ ഒരുക്കിയ ചിത്രമായിരുന്നു രാജ ബാബു. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി. ചിത്രത്തിലെ കരിഷ്മയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.

ചിത്രത്തിലെ സര്‍ക്കായെ ലോ ഘട്ടിയ എന്ന പാട്ട് വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഈ പാട്ടിലെ വരികളിലെ ലൈംഗിക ചുവ അന്ന് കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഈ സിനിമയ്ക്ക് ശേഷം കരിഷ്മ അഭിനയിച്ച ചിത്രം ആതിഷ് ആയിരുന്നു. സഞ്ജയ് ഗുപ്തയായിരുന്നു ചിത്രത്തിന്റെ സംവിദാനം. അമിതാഭ് ബച്ചന്റെ ദീവാറിന്റെ റീമേക്കായിരുന്നു ആതിഷ്. സഞ്ജയ് ദത്ത്, ആദിത്യ പഞ്ചോലി, അതുല്‍ അഗ്‌നിഹോത്രി, രവീണ ടണ്ടന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രാണ് ആതിഷ്.

ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരിഷ്മയും സംവിധായകനും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. ചിത്രത്തിലെ ഒരു പാട്ടില്‍ അഭിനയിക്കുന്നതിനിടെയാണ് മിനി സ്‌കേര്‍ട്ട് ധരിക്കില്ലെന്ന് കരിഷ്മ പറയുന്നത്. എന്നാല്‍ കരിഷ്മയുടെ ആ തീരുമാനം സംവിധായകനായ സഞ്ജയ് ഗുപ്തയെ കുപിതനാക്കി. രാജാ ബാബുവില്‍ അശ്ലീല പാട്ടില്‍ അഭിനയിച്ച കരിഷ്മയ്ക്ക് മിനി സ്‌കേര്‍ട്ട് ധരിക്കാന്‍ പറ്റില്ലേ? എന്ന് സംവിധായകന്‍ പൊട്ടിത്തെറിച്ചു.

Karishma Kapoor

ആ വിവാദം അധികം വൈകാതെ കെട്ടടങ്ങി. കരിഷ്മയെ തേടി വീണ്ടും വിജയങ്ങളെത്തി ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കാനും കരിഷ്മ കപൂറിന് സാധിച്ചു. ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ദില്‍ ദോ പാഗല്‍ ഹേയിലെ പ്രകടനത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. തുടര്‍ന്ന് പ്രേം സഖി, ദുലാര, കുദ് കര്‍സ്, അന്ദാസ് അപ്പ്നാ അപ്പ്നാ, യേ ദില്ലഗിം, സുഹാഗ് തുടങ്ങിയ സിനിമകളിലും കരിഷ്മ അഭിനയിച്ചു.

അതേസമയം കരിഷ്മ ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് ഷാരൂഖ് ഖാന്‍ നായകനായ സീറോയില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ മെന്റല്‍ഹുഡ് എന്ന സീരീസിലാണ് കരിഷ്മ ഒടുവിലായി അഭിനയിച്ചത്. അധികം വൈകാതെ കരിഷ്മ തിരിച്ചുവരും. സാറ അലി ഖാന്‍, വിജയ് വര്‍മ എന്നിവര്‍ക്കൊപ്പം മര്‍ഡര്‍ മുബാറക്കിലൂടെയാണ് തിരിച്ചുവരവ്. കരിഷ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X