ഗര്‍ഭിണിയായിരിക്കെ അമ്മായിയമ്മയെ കൊണ്ട് തല്ലിച്ചു; മുന്‍ ഭര്‍ത്താവിനെതിരെ തുറന്നടിച്ച് കരിഷ്മ

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ആരാധകര്‍ക്ക് കരിഷ്മയോടുള്ള സ്‌നേഹത്തിന് യാതൊരു കുറവും വന്നിട്ടില്ല. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് കടന്നുവന്ന ആദ്യത്തെ പെണ്‍കുട്ടിയായ കരിഷ്മയുടെ അഭിനയവും ഡാന്‍സുമെല്ലാം ഒരുപാട് ആരാധകരെ നേടിയെടുക്കുന്നതായിരുന്നു. ദേശീയ പുരസ്‌കാരം അടക്കം നേടിയ താരമാണ് കരിഷ്മ. ബോളിവുഡിലെ ഡാന്‍സ് ഐക്കണുകളില്‍ ഒരാളാണ് കരിഷ്മ. ഓണ്‍ സ്‌ക്രീനിലെ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ചു കൊണ്ട് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിക്കുമ്പോഴും കരിഷ്മയുടെ വ്യക്തജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

സഞ്ജയ് കപൂര്‍ ആയിരുന്നു കരിഷ്മയുടെ ഭര്‍ത്താവ്. ബോളിവുഡിനെയാകെ ഇളക്കി മറിച്ച വിവാഹ മോചനമായിരുന്നു കരിഷ്മയുടേത്. ഭര്‍ത്താവിനെതിരെ കോടതിയില്‍ കരിഷ്മ ഉന്നയിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. തന്റെ അമ്മയെ കൊണ്ട് കരിഷ്മയെ മര്‍ദ്ദിപ്പിക്കുമായിരുന്നുവെന്ന ആരോപണവും താരം ഉയര്‍ത്തിയിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ആ സംഭവം. ഇതേക്കുറിച്ച്് വിശദമായി വായിക്കാം തുടര്‍ന്ന്.

വിവാഹം

കരിഷ്മ കപൂറും അഭിഷേക് ബച്ചനും തമ്മിലുള്ള പ്രണയം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും വിവാഹത്തിനായി തയ്യാറെടുക്കുകയും ചെയ്യിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിലേക്ക് എത്തിയില്ല. അതിന് മുമ്പ് ഇരുവരും പിരിയുകയായിരുന്നു. എന്നാല്‍ എന്താണ് ഇരുവരും പിരിയാനുണ്ടായ കാരണമെന്നത് താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. സമൈറയും കിയാനും. 2003 ലായിരുന്നു വിവാഹം. 2014 ലാണ് ഇരുവരും പിരിയുന്നത്.

ഭര്‍ത്താവിനെതിരെ കോടതിയില്‍

തന്റെ മുന്‍ ഭര്‍ത്താവിനെതിരെ കോടതിയില്‍ കരിഷ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഒരിക്കല്‍ സഞ്ജയുടെ അമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിച്ചിരുന്നുവെന്നും എന്നാല്‍ ഗര്‍ഭിണിയായിരുന്നതിനാല്‍ അത് തനിക്ക് ഫിറ്റാകാതെ വന്നുവെന്നും കരിഷ്മ പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സഞ്ജയ് കൂട്ടാക്കിയില്ല. അമ്മയോട് കരിഷ്മയെ തല്ലാന്‍ സഞ്ജയ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കരീഷ്മ വെളിപ്പെടുത്തിയത്. ''നിങ്ങള്‍ അവളുടെ കരണത്തടിക്കാത്തത് എന്താണ്?'' എന്നായിരുന്നു സഞ്ജയ് അമ്മയോട് ചോദിച്ചത്.

കരിഷ്മയുടെ ആരോപണം

അത് മാത്രമായിരുന്നില്ല കരിഷ്മയുടെ ആരോപണം. സഞ്ജയ് തന്നെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടി മാത്രമായിരുന്നുവെന്നും അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് കരിഷ്മ വെളിപ്പെടുത്തിയത്. അവിഹിത ബന്ധങ്ങള്‍ക്ക് സഞ്ജയ് കപൂറിന് അമ്മയുടെ പിന്തുണയുണ്ടായിരുന്നുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. രണ്ടാമത്തെ വിവാഹമായിരുന്നു സഞ്ജയുടേത്. താനുമായുള്ള വിവാഹ ശേഷവും സഞ്ജയ് ആദ്യ ഭാര്യയുമായുള്ള ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് കരിഷ്മ ആരോപിച്ചത്. വിവാഹ മോചനത്തിന് ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.

Recommended Video

Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam
കരിഷ്മ ഇപ്പോള്‍

തന്റെ മക്കളോടൊപ്പമാണ് കരിഷ്മ ഇപ്പോള്‍ കഴിയുന്നത്. താരം പിന്നീട് വിവാഹം കഴിച്ചില്ല. ഇതിനിടെ കരിഷ്മ അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തിരുന്നു. ഡെയ്ഞ്ചറസ് ഇഷ്ഖ് ആയിരുന്നു കരിഷ്മയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. എന്നാല്‍ മെന്റല്‍ഹുഡ് എന്ന വെബ് സീരീസിലൂടെ താരം ഈയ്യടുത്ത് ഡിജിറ്റല്‍ രംഗത്ത് അരങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലുമെല്ലാം സജീവമാണ് കരിഷ്മ. റിയാലിറ്റി ഷോകളില്‍ അതിഥിയായി എത്താറുണ്ട് കരിഷ്മ. സഹോദരി കരീനയോടൊപ്പമുള്ള കരിഷ്മയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കരിഷ്മയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യ റായിയുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ആരാധ്യയാണ് താരദമ്പതികളുടെ മകള്‍. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം അഭിഷേകും കരിഷ്മയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X