ഹണിമൂണിനിടെ ഭര്‍ത്താവ് ലേലത്തിന് വച്ചു, സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ പറഞ്ഞു; കരിഷ്മയുടെ ദുരിത ജീവിതകഥ

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ബോളിവുഡിന് ഒരുപാട് സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തില്‍ നിന്നും പെണ്‍കുട്ടികള്‍ അഭിനേതാക്കളായി മാറുന്ന പതിവുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നത് കരിഷ്മയായിരുന്നു.

തന്റെ പതിനേഴാം വയസിലാണ് കരിഷ്മ സിനിമയിലെത്തുന്നത്. കരിഷ്മ നേടിയ വിജയമാണ് പിന്നീട് സഹോദരി കരീന കപൂറിന്റെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് കരിഷ്മ. മികച്ച നര്‍ത്തകിയായ കരിഷ്മയുടെ കോമഡി കൈകാര്യം ചെയ്യാനുള്ള മിടുക്കും കയ്യടി നേടിയിരുന്നു. ഓണ്‍ സ്‌ക്രീനില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കരിഷ്മയുടെ വ്യക്തിജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

വിവാഹം

ഒരിക്കല്‍ വിവാഹത്തിന്റെ അടുത്തത്തെത്തിയ ശേഷമാണ് കരിഷ്മയും അഭിഷേക് ബച്ചനും പിരിയുന്നത്. ഇതിന് ശേഷമാണ് കരിഷ്മ വിവാഹം കഴിക്കുന്നത്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. 2003 ലായിരുന്നു താരത്തിന്റെ വിവാഹം. എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഈ വിവാഹ മോചനം.

കോടതിയില്‍ സഞ്ജയ്‌ക്കെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരേയും സിനിമാലോകത്തേയും ഞെട്ടിക്കുന്നതായിരുന്നു. സഞ്ജയ് തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സഞ്ജയുടെ അമ്മയും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. 2012 ല്‍ കോടതി മക്കളുടെ ഉത്തരവാദിത്തം കരിഷ്മയ്ക്ക് നല്‍കി കൊണ്ട് വിവാഹ മോചനം അനുവദിക്കുകയായിരുന്നു.

വിവാഹ മോചനം

തങ്ങളുടെ വിവാഹത്തിന് തൊട്ട് പിന്നാലെ മുതല്‍ സഞ്ജയ് തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് കരിഷ്മ വെളിപ്പെടുത്തിയത്. ഹണിമൂണിനിടെ പോലും സഞ്ജയ് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. തന്നെ ലേലം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി തല്ലിയെന്നും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു.

ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സഞ്ജയ് തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നും ഒരിക്കല്‍ തന്റെ അമ്മയോട് തന്നെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുക വരെ ചെയ്തുവെന്നും കരിഷ്മ പറയുന്നുണ്ട്. ഗര്‍ഭിണിയായിരിക്കെ അമ്മായിയമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിക്കുകയായിരുന്നു. എന്നാല്‍ വസ്ത്രം പാകമാകുന്നുണ്ടായിരുന്നില്ല. ഇതോടെ തന്നെ മര്‍ദ്ദിക്കുവാന്‍ അമ്മയോട് സഞ്ജയ് ആവശ്യപ്പെട്ടുവെന്നാണ് കരിഷ്മ പറയുന്നത്.

 ആദ്യ ഭാര്യയുമായി ബന്ധം


സഞ്ജയുടെ രണ്ടാമത്തെ വിവാഹമായിരുന്നു കരിഷ്മയുമായുള്ളത്. കരിഷ്മയുമായുള്ള വിവാഹ ശേഷവും സഞ്ജയ് ആദ്യ ഭാര്യയുമായി ബന്ധം നിലനിര്‍ത്തിയിരുന്നുവെന്നും ഇരുവരും ലിവിംഗ് ടുഗദര്‍ ആയിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. അതേക്കുറിച്ച് ചോദിച്ച തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും കരിഷ്മ പറയുന്നുണ്ട്.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
 മടങ്ങിയെത്തി

സഞ്ജയുമായുള്ള വിവാഹമോചനത്തിന് ശേഷം കരിഷ്മ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. അതേസമയം ഈയ്യടുത്ത് കരിഷ്മ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. മെന്റല്‍ഹുഡ് എന്ന സീരീസിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ടിവി ഷോകളിലെ വിധികര്‍ത്താവായും കരിഷ്മ എത്തിയിരുന്നു. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഡേഞ്ചറസ് ഇഷ്ഖ് ആണ് കരിഷ്മയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X