ഹണിമൂണിനിടെ ഭര്‍ത്താവ് ലേലത്തിന് വച്ചു, സുഹൃത്തിനൊപ്പം കിടക്കാനും പറഞ്ഞു! കരിഷ്മയുടെ ദുരിത ജീവിതം

ബോളിവുഡിലെ ഐക്കോണിക് നായികയാണ് കരിഷ്മ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും ക്യാമറയ്ക്ക് മുന്നിലെത്തിയ ആദ്യത്തെ പെണ്‍കുട്ടി. അതിന് മുമ്പ് കപൂര്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ അഭിനയിക്കുന്ന പതിവുണ്ടായിരുന്നില്ല. തന്റെ പതിനേഴാം വയസിലാണ് കരിഷ്മ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറാനും കരിഷ്മയ്ക്ക് സാധിച്ചു. കരിഷ്മ നേടിയ വിജയമാണ് പിന്നീട് സഹോദരി കരീന കപൂറിന്റെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്.

അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയായ കരിഷ്മയുടെ കോമഡി കൈകാര്യം ചെയ്യാനുള്ള മിടുക്കും കയ്യടി നേടിയിരുന്നു. എന്നാല്‍ ഓണ്‍ സ്‌ക്രീനില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കരിഷ്മയുടെ വ്യക്തിജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അഭിഷേക് ബച്ചനുമായുള്ള കരിഷ്മയുടെ പ്രണയം വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് വേണ്ടെന്ന് വെക്കുന്നത്. പരസ്യമായി തന്നെ കരിഷ്മയെ ബച്ചന്‍ കുടുംബം മരുമകളായി അഭിസംബോധന ചെയ്തിരുന്നു.

Karishma Kapoor

ഇതിന് ശേഷമാണ് കരിഷ്മ വിവാഹം കഴിക്കുന്നത്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. 2003 ലായിരുന്നു താരത്തിന്റെ വിവാഹം. പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ദാമ്പത്യ ജീവിതം കരിഷ്മയ്ക്ക് നല്ല ഓര്‍മ്മകളൊന്നും നല്‍കിയിരുന്നില്ല. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു കരിഷ്മയുടെ വിവാഹ മോചനം.

കോടതിയില്‍ സഞ്ജയ്ക്കെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. സഞ്ജയ് തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് കരിഷ്മ പറഞ്ഞത്. കൂടാതെ സഞ്ജയുടെ അമ്മയും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. തുടര്‍ന്ന്, 2012 ല്‍ കോടതി മക്കളുടെ ഉത്തരവാദിത്തം കരിഷ്മയ്ക്ക് നല്‍കി കൊണ്ട് വിവാഹ മോചനം അനുവദിക്കുകയായിരുന്നു.

വിവാഹത്തിന് തൊട്ട് പിന്നാലെ മുതല്‍ സഞ്ജയ് തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് നേരത്തെ കരിഷ്മ തുറന്നു പറഞ്ഞത്. ഹണിമൂണിനിടെ പോലും സഞ്ജയ് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. മര്‍ദ്ദനം മാത്രമായിരുന്നില്ല കരിഷ്മയ്ക്ക് നേരിടേണ്ടി വന്നത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. തന്നെ ലേലം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി തല്ലിയെന്നും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡ് ഞെട്ടിയതായിരുന്നു കരിഷ്മയുടെ തുറന്നു പറച്ചില്‍.

Karishma Kapoor

സഞ്ജയ് തന്റെ അമ്മയെക്കൊണ്ടും തന്നെ മര്‍ദ്ദിപ്പിക്കുമായിരുന്നുവെന്നാണ് കരിഷ്മ പറയുന്നത്. ഗര്‍ഭിണിയായിരിക്കെ അമ്മായിയമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിച്ചു. എന്നാല്‍ വസ്ത്രം പാകമാകുന്നുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ തന്നെ മര്‍ദ്ദിക്കുവാന്‍ അമ്മയോട് സഞ്ജയ് ആവശ്യപ്പെട്ടുവെന്നാണ് കരിഷ്മ വെളിപ്പെടുത്തിയത്. കരിഷ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് സഞ്ജയ് മറ്റൊരാളെ വിവാഹം കഴിഞ്ഞിരുന്നു. താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ തന്റെ മുന്‍ ഭാര്യയുമായി സഞ്ജയ് അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്നും ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്നും കരിഷ്മ പറഞ്ഞിരുന്നു.

അതേസമയം, സഞ്ജയുമായുള്ള വിവാഹമോചനത്തിന് ശേഷം കരിഷ്മ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കരിഷ്മ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. മെന്റല്‍ഹുഡ് എന്ന സീരീസിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ടിവി ഷോകളിലെ വിധികര്‍ത്താവായും കരിഷ്മ എത്തിയിരുന്നു. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X