അജയ് ദേവ്ഗണിനെ വിവാഹം കഴിക്കാൻ ഒരുങ്ങി കരിഷ്മ കപൂർ; വാർത്തകളോട് നടി അന്ന് പ്രതികരിച്ചത് ഇങ്ങനെ!

ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന നായികയായിരുന്നു കരിഷ്മ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആദ്യത്തെ പെണ്‍കുട്ടിയാണ് കരിഷ്മ. വളരെ പെട്ടെന്ന് തന്നെ കരിഷ്മ ബോളിവുഡില്‍ തന്റേതായൊരു ഇടം കണ്ടെത്തുകയായിരുന്നു. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള കരിഷ്മ മികച്ച ഡാൻസർ കൂടിയാണ്. കോമഡി വേഷങ്ങളിൽ എല്ലാം കരീഷ്മ തിളങ്ങിയിരുന്നു.

അതേസമയം നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നായിക കൂടി ആയിരുന്നു കരീഷ്മ. അജയ് ദേവ്ഗണ്‍ മുതല്‍ അഭിഷേക് ബച്ചന്‍ വരെയുള്ള താരങ്ങളുമായി കരിഷ്മയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അതിൽ കരിഷ്മയും അഭിഷേകും തമ്മിലുള്ള വിവാഹ നിശ്ചയം കഴിയുകയും ചെയ്തിരുന്നു. എന്നാൽ ഇത് പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.

പത്ത് വർഷം ഒരുമിച്ച് ജീവിച്ച ശേഷം ഇവർ പിരിഞ്ഞു

അതിനുശേഷമാണ് കരിഷ്മ ബിസിനസുകാരന്‍ ആയ ഡല്‍ഹി സ്വദേശി സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ദാമ്പത്യ ജീവിതം ഒട്ടും വിജയകരമായിരുന്നില്ല. പത്ത് വർഷം ഒരുമിച്ച് ജീവിച്ച ശേഷം ഇവർ പിരിഞ്ഞു. രണ്ടു കുട്ടികളാണ് കരീഷ്മയ്ക്ക് ഉള്ളത്.

അതേസമയം, അജയ് ദേവ്ഗണിനെ നടി വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങൾ 90 കളുടെ തുടക്കത്തിൽ സജീവമായിരുന്നു. ജിഗർ, സുഹാഗ്, ശക്തിമാൻ തുടങ്ങിയ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. ഓൺ സ്ക്രീനിലെ അജയുടെയും കരിഷ്‌മയുടെയും കെമിസ്ട്രി ആരാധകർ അത്രമാത്രം ആഘോഷിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇവർ ഡേറ്റിങ്ങിൽ ആണെന്നും വിവാഹം കഴിക്കാൻ പോവുകയാണ് എന്നുമുള്ള വാർത്തകൾ പ്രചരിച്ചത്.

കല്യാണം കഴിക്കാൻ കാത്തിരിക്കുകയല്ല

1993 ൽ സ്റ്റാഡസ്റ്റ് എന്നൊരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, കരിഷ്മ തന്നെ അജയ് ദേവ്ഗണുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തങ്ങൾ കല്യാണം കഴിക്കാൻ കാത്തിരിക്കുകയല്ലെന്നും ഡേറ്റിങ്ങിൽ അല്ലെന്നുമാണ് കരിഷ്മ പറഞ്ഞത്. കരീഷ്മയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

അങ്ങനെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല

'എന്നെ വിശ്വസിക്കൂ, ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്, ഇനി അദ്ദേഹത്തിന് അങ്ങനെ വല്ലതും ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എന്തായാലും എന്നോട് പറഞ്ഞിട്ടില്ല, പക്ഷേ അങ്ങനെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ആളുകൾ വെറുതെ ഇത്തരം നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നതാണ്. അതിന്റെ കാരണവും വ്യക്തമാണ്,'

ഞാൻ എങ്ങനെ വിവാഹം കഴിക്കാനാണ്

'ആദ്യത്തേത് അദ്ദേഹം എന്റെ ജീവൻ രക്ഷിച്ചതാണ്, രണ്ടാമത്തേത്, ഞങ്ങൾ ഒരുമിച്ച് നിരവധി സിനിമകളിൽ ചെയ്തിട്ടുണ്ട് എന്നതാണ്. ചില വിഡ്ഢികൾ ഞങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന് വരെ എഴുതിയിട്ടുണ്ട്. ഈ പ്രായത്തിൽ ഞാൻ എങ്ങനെ വിവാഹം കഴിക്കാനാണ്. ഇത് ശരിക്കും തമാശയാണ്,' എന്നാണ് കരീഷ്മ പറഞ്ഞു.

എന്താണ് ഞാൻ ഈ കേൾക്കുന്നത്?

റിപ്പോർട്ടിനോട് തന്റെ കാമുകൻ പ്രതികരിച്ചത് എങ്ങനെയാണെന്നും കരിഷ്മ പറഞ്ഞു, ലണ്ടനിൽ നിന്ന് ജെ (വാദിയ) എന്നെ വിളിച്ച് അലറി, 'എന്താണ് ഞാൻ ഈ കേൾക്കുന്നത്? നീ സിനിമയിൽ പോയത് ഇതിനാണോ' എന്നാണ് അവൻ ദേഷ്യത്തോടെ എന്നോട് ചോദിച്ചത്, അവൻ രണ്ടാഴ്ചയ്ക്കുള്ളിൽ വരും. ഞാൻ അവനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് അറിയില്ല. നോക്കൂ, എന്റേതല്ലത്ത തെറ്റിന് ഞാൻ എന്തോരം ടെൻഷൻ അനുഭവിക്കുന്നുണ്ട് എന്ന് നോക്കൂ,' എന്നാണ് കരീഷ്മ പറഞ്ഞത്.

അതേസമയം, അജയ് ദേവ്ഗൺ നടി കാജോളിനെയാണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. രണ്ടു മക്കൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ.

More from Filmibeat

Read more about: ajay devgn
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X