ജോണ്‍ എബ്രഹാം കരിയര്‍ നശിപ്പിച്ചു! പ്രതികാര ദാഹിയായി കത്രീന; ഒടുവില്‍ ദയ കാണിച്ചെന്ന് സല്‍മാന്‍
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. എന്നാല്‍ കത്രീനയുടെ കരിയര്‍ എല്ലാ കാലത്തും ഇതുപോലെയായിരുന്നില്ല. തുടക്കത്തില്‍ തുടര്‍ പരാജയങ്ങളും മറ്റും കത്രീനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ ചിത്രം വമ്പന്‍ പരാജയമായതോടെ സിനിമയില്‍ നിന്നു തന്നെ അകലം പാലിക്കാന്‍ പോലും കത്രീന ചിന്തിച്ചിരുന്നു.
ബോളിവുഡിലെ കുടുംബ പേരുകളുടെ പിന്‍ബലമില്ലാതെയാണ് കത്രീന കരിയര്‍ ആരംഭിക്കുന്നത്. ലണ്ടന്‍ സ്വദേശിയായ കത്രീനയ്ക്ക് ഹിന്ദി പോലും അറിയില്ലായിരുന്നു. മോഡലിംഗിലൂടെയാണ് കത്രീന സിനിമയിലെത്തുന്നത്. തുടക്കത്തില്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും പരാജയങ്ങളായിരുന്നു. എന്നാല്‍ തന്റെ പോരാട്ടം തുടര്‍ന്ന കത്രീന പിന്നീട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു.

ബോളിവുഡില്‍ വലിയ ബന്ധങ്ങളൊന്നുമില്ലാതെ കരിയര്‍ ആരംഭിച്ചതിനാല്‍ കത്രീനയ്ക്ക് പലപ്പോഴും റിജക്ഷനുകളും മാറ്റി നിര്‍ത്തലുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരു ചിത്രത്തില്‍ നിന്നും തന്നെ അവസാന നിമിഷം മാറ്റിയിട്ടുണ്ടെന്ന് ഒരിക്കല്‍ കത്രീന തുറന്നു പറഞ്ഞിട്ടുണ്ട്. ജോണ്‍ എബ്രഹാമാണ് തന്നെ മാറ്റിയതെന്നാണ് കത്രീന പറഞ്ഞത്. അതേക്കുറിച്ച് പറഞ്ഞ് കത്രീന തന്നോട് ഒരുപാട് കരഞ്ഞതിനെക്കുറിച്ച് നടിയുടെ അന്നത്തെ കാമുകനായ സല്‍മാന്‍ ഖാനാണ് ഒരിക്കല്‍ തുറന്നു പറഞ്ഞത്.
ആപ്കി അദാലത്ത് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സല്‍മാന്‍ ഖാന്‍ മനസ് തുറന്നത്. മൂന്ന് ദിവസത്തോളമെടുത്തു തനിക്ക് കത്രീനയെ ആശ്വസിപ്പിക്കാനെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
''കത്രീന കരയുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്റെ കരിയര്‍ തകര്‍ന്നു എന്ന് പറഞ്ഞാണ് അവള്‍ കരഞ്ഞത്. മൂന്ന് ദിവസത്തേക്ക് എനിക്കത് കാണേണ്ടി വന്നു. രാജ്യത്തിലെ ഏറ്റവും വലിയ നായികയാകുമെന്നാണ് അവളെക്കുറിച്ച് ഞാന്‍ കണ്ടത്. അവള്‍ എന്തിനാണ് കരയുന്നത്? കുറച്ച് കഴിയുമ്പോള്‍ നീ ഇതോര്‍ത്ത് പൊട്ടിച്ചിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ വലിയ താരമായത് കൊണ്ടാണ് അങ്ങനെ പറയുന്നത്, നിങ്ങള്‍ക്കിത് മനസിലാകില്ല എന്നായിരുന്നു അവള്‍ പറഞ്ഞത്. അവര്‍ക്ക് നിന്റെ ഇംഗ്ലീഷും ഹിന്ദിയും മനസിലായിട്ടുണ്ടാകില്ല. അതിനാല്‍ ഹിന്ദി പഠിക്കെന്ന് ഞാന്‍ പറഞ്ഞു. രണ്ട് ദിവസം കൊണ്ട് അവള്‍ ഹിന്ദി പഠിച്ചു'' എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
എന്നാല്‍ കാലം കത്രീനയ്ക്ക് പ്രതികാരത്തിനുള്ള അവസരം എത്തിച്ചു നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം കത്രീനയും ജോണ്‍ എബ്രഹാമും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ന്യൂയോര്‍ക്ക്. ഈ ചിത്രത്തില്‍ നിന്നും ജോണിനെ മാറ്റാനുള്ള പവര്‍ ഇതിനോടകം കത്രീന സ്വന്തമാക്കിയിരുന്നു. അതേക്കുറിച്ച് കത്രീന തന്നോട് സംസാരിച്ചതിനെക്കുറിച്ചും സല്‍മാന്‍ ഖാന്‍ തുറന്ന് പറയുന്നുണ്ട്.

''ഈ സിനിമയില്‍ ജോണ്‍ ഉണ്ട് എന്ന് അവള്‍ പറഞ്ഞു. അതിനെന്താണെന്ന് ഞാന്‍ ചോദിച്ചു. സിനിമയില്‍ പലരും ഉണ്ടായേക്കാമെന്ന് ഞാന്‍ പഞറ്ഞു. നീ ഈ സിനിമ തിരഞ്ഞെടുത്തത് തിരക്കഥയും സംവിധായകനേയും ഇഷ്ടമായാതിനാലാണ്. ആര്‍ക്കും നിന്റെ സഹതാരമാകാം. പക്ഷെ അവന്‍ എന്നെ സിനിമയില്‍ നിന്നും പുറത്താക്കിയവനാണെന്ന് അവള്‍ പറഞ്ഞു. ഇന്ന് നീ ജോണിനെ പുറത്താക്കാന്‍ സാധിക്കുന്ന നിലയിലാണുള്ളത്. നിര്‍മ്മാണ കമ്പനിയും സംവിധായകനും നിന്റെ പരിചയക്കാരാണ്. നിനക്ക് അവനെ മാറ്റാനാകും. പക്ഷെ അത് ശരിയല്ല'' എന്ന് താന്‍ പറഞ്ഞുവെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.
അവള്‍ക്ക് അത് മനസിലാക്കാനായി. അവള്‍ അവനൊപ്പം അഭിനയിച്ചു. സിനിമ സൂപ്പര്‍ ഹിറ്റായി മാറി. എന്റേയും കത്രീനയുടേയും വലിയ മനസ് കാരണം ജോണ്‍ എബ്രഹാമിന് ഒരു ഹിറ്റ് കിട്ടി എന്നും സല്‍മാന്‍ ഖാന്‍ പറയുന്നുണ്ട്. അതേസമയം താന്‍ ഒരിക്കലും കത്രീനയെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു പിന്നീട് ജോണ്‍ എബ്രഹാം പറഞ്ഞത്.


Click it and Unblock the Notifications











