വലിയ താരമെന്ന അഹങ്കാരം! അനുഷ്‌കയ്ക്ക് മേക്കപ്പ്മാനെ കൊടുക്കില്ലെന്ന് കത്രീന; ഒടുവില്‍ അനുഷ്‌ക ചെയ്തത്!
ബോളിവുഡിലെ സൂപ്പര്‍ നായികമാരാണ് കത്രീന കൈഫും അനുഷ്‌ക ശര്‍മയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. എന്നാല്‍ അത്രസുഖകരമല്ലാത്ത തുടക്കമായിരുന്നു അനുഷ്‌കയുടേയും കത്രീനയുടേയും സൗഹൃദത്തിന്. ജബ് തക്ക് ഹേ ജാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. രണ്ടു പേരും യഷ് രാജ് ഫിലിംസിന്റെ കണ്ടെത്തല്‍ ആയിരുന്നിട്ടും കത്രീനയും അനുഷ്‌കയും തമ്മില്‍ അത്ര നല്ല സൗഹൃദമായിരുന്നില്ല ഉണ്ടായിരുന്നത്.
സംഭവം നടക്കുന്നത് കത്രീന അലി അബ്ബാസ് സഫറിന്റെ മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു. 2011 ലായിരുന്നു സംഭവം. ന്യൂയോര്‍ക്കിന് ശേഷം വൈആര്‍എഫിനൊപ്പം കത്രീന ചെയ്യുന്ന സിനിമയായിരുന്നു മേരെ ബ്രദര്‍ കി ദുല്‍ഹന്‍. അപ്പോഴേക്കും കത്രീന കൈഫ് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറിയിരുന്നു.

2008 ലാണ് അനുഷ്‌ക ശര്‍മ അരങ്ങേറുന്നത്. വൈആര്‍എഫിന്റെ ഷാരൂഖ് ഖാന്‍ നായകനായ രബ് നെ ബനാദി ജോഡിയായിരുന്നു അനുഷ്‌കയുടെ ആദ്യ സിനിമ. മൂന്ന് സിനിമകളുടെ കോണ്‍ട്രാക്ടായിരുന്നു അനുഷ്‌കയ്ക്ക് വൈആര്‍എഫുമായി ഉണ്ടായിരുന്നത്. എന്നാല്‍ മൂന്ന് ചിത്രങ്ങളും കഴിഞ്ഞ ശേഷവും അനുഷ്‌ക വൈആര്‍എഫിനൊപ്പം നില്‍ക്കാന്‍ തയ്യാറാവുകയായിരുന്നു. അനുഷ്‌ക തന്റെ കരിയറില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ആ കാലത്ത് കത്രീന കൈഫ് വലിയ താരമായി മാറിയിരുന്നു.
കത്രീനയ്ക്കും അനുഷ്‌കയ്ക്കും ആ സമയത്ത് ഒരേ മേക്കപ്പ് മാനായിരുന്നു. അങ്ങനെയിരിക്കെ അനുഷ്‌ക ഒരു പരിപാടിയ്ക്കായി ലണ്ടിനിലേക്ക് പോകാന്‍ തീരുമാനിച്ചു. കത്രീനയാകട്ടെ മേരെ ബ്രദര്‍ കി ദുല്‍ഹന്റെ ഷൂട്ടിലും. ലണ്ടിനെ പരിപാടിയ്ക്ക് പോകാനായി മേക്കപ്പ് മാന്‍ നേരത്തെ തന്നെ ലീവിന് അപേക്ഷിക്കുകയും കത്രീനയുടെ ടീമിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷൂട്ടിനിടെ മേക്കപ്പ് മാന്‍ പോകുന്നുവെന്നത് കത്രീനയ്ക്ക് അംഗീകരിക്കാനായില്ല.
മേക്കപ്പ് മാനെ അനുഷ്‌ക ശര്‍മയ്ക്ക് വിട്ടു കൊടുക്കാന്‍ കത്രീന കൈഫ് തയ്യാറായില്ല. ഒടുവില്‍ വൈആര്‍എഫിന്റെ അധികൃതരെ പോലും കത്രീന വിഷയത്തില്‍ ഇടപെടുവിച്ചു. കത്രീനയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായിരുന്നില്ല ആ മേക്കപ്പ്. സ്റ്റുഡിയോയുടെ തൊഴിലാളിയായിരുന്നു. എന്നാല്‍ കത്രീന മേക്കപ്പ് മാനെ വിട്ടു നല്‍കാന്‍ ഒരുക്കമായില്ല. കാര്യങ്ങള്‍ നിയന്ത്രണം വിട്ടു പോകുമെന്നതായതോടെ വൈആര്‍എഫിന്റെ ചീഫായ ആദിത്യ ചോപ്ര തന്നെ ഇടപെടുകയായിരുന്നു.
താന്‍ ആവശ്യപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റില്ലാതെ പാട്ടിന്റെ ഷൂട്ടിന് താന്‍ വരില്ലെന്ന് കത്രീന വാശിപിടിച്ചു. ഒടുവില്‍ ആദിത്യ ചോപ്ര അനുഷ്‌ക ശര്‍മയെ വിളിച്ച് സംസാരിക്കുകയായിരുന്നു. മറ്റൊരു മേക്കപ്പ്മാനെ കൂടെ കൂട്ടണമെന്ന് ആദിത്യ അഭ്യര്‍ത്ഥിച്ചു. അനുഷ്‌കയെ ഇത് വല്ലാതെ അസ്വസ്ഥയാക്കി. എങ്കിലു ഒടുവില്‍ അനുഷ്‌ക ആദിത്യയുടെ വാക്കുകളെ അംഗീകരിക്കുക തന്നെ ചെയ്തു.

എന്തായാലും ജബ് തക്ക് ഹേ ജാനിലൂടെ ആ പിണക്കം മാറി. അനുഷ്‌കയും കത്രീനയും വളരെ അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീടും ഇരുവരും ഒരുമിച്ച് അഭിനയിക്കുകയുണ്ടായി. ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. സല്‍മാന്‍ ഖാന്‍ നായകനാകുന്ന സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിട്ടുണ്ട്.
അതേസമയം ചക്ദാ എക്‌സ്പ്രസ് ആണ് അനുഷ്‌ക ശര്‍മയുടെ പുതിയ സിനിമ. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ചക്ദാ എക്‌സ്പ്രസ്. ഇതിനിടെ അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അധികം വൈകാതെ തന്നെ അനുഷ്‌ക വീണ്ടും അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുമെന്നും കരുതപ്പെടുന്നുണ്ട്. അനുഷ്‌കയുടെ ബിഗ് സ്‌ക്രീന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications