പ്രിയങ്കയെ പരസ്യമായി അപമാനിച്ച് സല്‍മാന്‍ ഖാന്‍; സഹികെട്ട് പ്രതിരോധം തീര്‍ത്ത് കത്രീന

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സല്‍മാന്‍ ഖാന്‍ നായകനായ ഭാരത്. സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയും ഒരു പതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ ചിത്രം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്മാറുകയായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വെറും അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു പ്രിയങ്ക പിന്മാറുന്നത്. പ്രിയങ്ക പിന്മാറിയതോടെ കത്രീന കൈഫ് ചിത്രത്തിലേക്ക് എത്തുകയായിരുന്നു.

പ്രിയങ്കയുടെ പിന്മാറ്റം സല്‍മാന്‍ ഖാനെ വല്ലാതെ ചൊടിപ്പിച്ച തീരുമാനമായിരുന്നു. സിനിമയുടെ ചിത്രീകരണമെല്ലാം അവസാനിച്ച്, പ്രൊമോഷന്‍ പരിപാടികള്‍ നടക്കുമ്പോഴും സല്‍മാന്റെ ദേഷ്യം കുറഞ്ഞിരുന്നില്ല. പരസ്യമായി തന്നെ സല്‍മാന്‍ പ്രിയങ്കയോടുള്ള ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പോപ്പ് ഗായകന്‍ നിക്ക് ജൊനാസുമായുള്ള തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയായിരുന്നു പ്രിയങ്ക സിനിമയില്‍ നിന്നും പിന്മാറിയത്.

പ്രിയങ്കയോടുള്ള ദേഷ്യം

പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ പലപ്പോഴും സല്‍മാന്‍ ഖാന്‍ തനിക്ക് പ്രിയങ്കയോടുള്ള ദേഷ്യം വ്യക്തമാക്കിയിരന്നു. ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത് തനിക്കൊപ്പം ഭാരത് പോലൊരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചാല്‍ മിക്ക നടിമാരും തങ്ങളുടെ ഭര്‍ത്താക്കന്മാരേയും കല്യാണവുമൊക്കെ ഉപേക്ഷിച്ച് വരുമെന്നായിരുന്നു. എന്നാല്‍ പ്രിയങ്ക അമേരിക്കയ്ക്ക് വേണ്ടി സിനിമ ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും സല്‍മാന്‍ പറഞ്ഞു. അമേരിക്ക എന്നതിലൂടെ സല്‍മാന്‍ ഖാന്‍ പ്രിയങ്കയുടെ ഭര്‍ത്താവ് നിക്ക് ജൊനാസിനെയായിരുന്നു ഉന്നം വച്ചത്.

ഭാരതിന് പകരം യുഎസ്എ

''അവള്‍ അവസാന നിമിഷം ഭാരതിന് പകരം യുഎസ്എ തിരഞ്ഞെടുക്കുകയായിരുന്നു. ജീവിതം മുഴുവന്‍ കഠിനാധ്വാനം ചെയ്തയാളാണ്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ ഉപേക്ഷിച്ചത്. ആ സിനിമ ഉപേക്ഷിച്ചാണ് വിവാഹം കഴിച്ചത്. സാധാരണ ഇതുപോലൊരു സിനിമയ്ക്കായി ആളുകള്‍ ഭര്‍ത്താക്കന്മാരേയും കല്യാണവുമൊക്കെ ഉപേക്ഷിച്ച് വരും'' എന്നായിരുന്നു ഒരു പത്രസമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്. പിന്നീട് താന്‍ അവതരിപ്പിക്കുന്ന കുമുദ് എന്ന കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണെന്ന് കത്രീന പറഞ്ഞപ്പോള്‍ ഇടപെട്ടുകൊണ്ട് പ്രിയങ്കയ്ക്ക് നന്ദി പറയണമെന്ന് സല്‍മാന്‍ പറയുകയായിരുന്നു.

അപമാനം

മറ്റൊരു അഭിമുഖത്തില്‍ ചിത്രത്തിനായി തയ്യാറാകാന്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും കത്രീന സംസാരിക്കുന്നുണ്ട്. എന്നാല്‍ ആ ചോദ്യത്തിന് സല്‍മാനായിരുന്നു മറുപടി നല്‍കിയത്. പ്രിയങ്ക വേണ്ട സമയം നല്‍കിയില്ലെന്നായിരുന്നു സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി. ഷൂട്ട് തുടങ്ങുന്നതിന് വെറും അഞ്ച് ദിവസം മുമ്പ് താന്‍ ഭാരത് ചെയ്യുന്നില്ലെന്ന് പറയുകയായിരുന്നു പ്രിയങ്കയെന്നും സല്‍മാന്‍ പരിഹസിച്ചു കൊണ്ട് പറഞ്ഞിരുന്നു. പിന്നീടൊരിക്കല്‍ പ്രിയങ്കയുടെ പിന്മാറ്റം തനിക്കും ഭാരത് ടീമിനുമൊരു അപമാനം ആണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 ജീ ലേ സര


ഒരു വശത്ത് സല്‍മാന്‍ ഖാന്‍ പ്രിയങ്കയെ തുടര്‍ച്ചയായി അപമാനിച്ചു കൊണ്ടിരിക്കെ പ്രിയങ്കയെ പ്രതിരോധിക്കുകയായിരുന്നു കത്രീന കൈഫ് ചെയ്തത്. ''സല്‍മാന്‍ ഖാന്‍ എന്ത് പറയുമ്പോഴും ഒരു വലിയ ബക്കറ്റ് ഉപ്പോടു കൂടിയാകണം അത് കേള്‍ക്കേണ്ടത്. അദ്ദേഹം ചുമ്മാ എഫക്ടിന് വേണ്ടി പറയുന്നതാണ്. അദ്ദേഹം അതൊന്നും അര്‍ത്ഥം ആക്കി പറയുന്നതല്ല. പലപ്പോഴും അഭിമുഖങ്ങളില്‍ ഞാന്‍ നാക്ക് കടിച്ച് ഇരിക്കാറുണ്ട്. എല്ലാം തമാശയ്ക്ക് പറയുന്നതാണ്. ഒന്നും ഗൗരവമായി എടുക്കേണ്ടതില്ല'' എന്നായിരുന്നു കത്രീന പറഞ്ഞത്.

അതേസമയം പ്രിയങ്കയും കത്രീനയും പുതിയ സിനിമയുടെ തയ്യാറെടുപ്പിലാണ്. ജീ ലേ സര എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജീ ലേ സര. ചിത്രത്തിന്റെ തിരക്കഥയെഴുത്തില്‍ സംവിധായകയും ഫര്‍ഹാന്‍ അക്തറുടെ സഹോദരിയുമായ സോയ അക്തറുമുണ്ട്. സിന്ദഗി ന മിലേഗി ദൊബാര പോലൊരു റോഡ് മൂവിയാണ് ചിത്രം. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ജീ ലേ സര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X