എന്നെ പഠിപ്പിക്കാന്‍ വരേണ്ട! രണ്‍ബീറിനോട് ദേഷ്യപ്പെട്ട് കത്രീന; താക്കീത് മറന്ന് കളിയാക്കി രണ്‍ബീര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ഒടുവില്‍ പുറത്തിറങ്ങിയ ആനിമല്‍ നേടിയ വന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രണ്‍ബീര്‍ കപൂര്‍. ഇതിനിടെ ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ നായികയായ കത്രീന കൈഫിനോട് രണ്‍ബീര്‍ മോശമായി പെരുമാറുന്നതും കത്രീനയ്ക്ക് ദേഷ്യം പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും. ഇരുവരും ഓഫ് സ്‌ക്രീനിലും പ്രണയ ജോഡിയായിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയ ബന്ധമായിരുന്നു ഇത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച രാജ്‌നീതി എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു ഇപ്പോള്‍ വൈറലാകുന്ന സംഭവം നടക്കുന്നത്.

തനിക്കൊപ്പം അഭിനയിക്കുന്നവരുമായി നല്ല സൗഹൃദം സ്ഥാപിക്കുന്ന നടനാണ് രണ്‍ബീര്‍ കപൂര്‍. സൗഹൃദത്തിന്റെ പുറത്ത് കളിയാക്കലുകളൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ചിലപ്പോള്‍ അതിരുകള്‍ ലംഘിക്കപ്പെടും.അത് മറുവശത്തുള്ളവരെ വേദനിപ്പിക്കുന്നതായിരിക്കും. അത്തരത്തിലൊരു സംഭവായിരുന്നു അന്നത്തെ പ്രൊമോഷന്‍ പരിപാടിയില്‍ സംഭവിച്ചത്.
വീഡിയോയില്‍ തന്റെ മൈക്ക് ശരിയാക്കാന്‍ ശ്രമിക്കുന്ന കത്രീനയെയാണ് കാണാന്‍ സാധിക്കുന്നത്. ഈ സമയം അടുത്തിരുന്ന രണ്‍ബീര്‍ കത്രീനയെ കളിയാക്കുകയായിരുന്നു. ഇന്നത്തെ ദിവസം മുഴുവന്‍ മൈക്ക് വീഴ്ത്തുകയാണല്ലോ, സഹായം വേണോ എന്നായിരുന്നു രണ്‍ബീര്‍ ചോദിച്ചത്. പക്ഷെ രണ്‍ബീറിന്റെ സംസാരത്തിലെ പരിഹാസം കത്രീനയ്ക്ക് ഇഷ്ടമായില്ല. ശ്രദ്ധീക്കൂ, നീ എന്നെ പഠിപ്പിക്കേണ്ട എന്നായിരുന്നു കത്രീനയുടെ പ്രതികരണം. താരത്തിന്റെ അമര്‍ഷം ആ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു.
എന്നാല്‍ രണ്‍ബീര്‍ കത്രീനയുടെ മുന്നറിയിപ്പ് അവഗണിക്കുകയാണ് ചെയ്തത്. താരം തുടര്‍ന്നും കത്രീനയെ പരിഹസിക്കുകയും അനുകരിക്കുന്നത് പോലെ കളിയാക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. ഈ വീഡിയോ ഇപ്പോള്‍ നിരവധി പേരാണ് വീണ്ടും പങ്കുവെക്കുന്നത്. ബോളിവുഡിലെ താര പുത്രന്മാരും പുത്രിമാരും എങ്ങനെയാണ് പുറമെയുള്ളവരോട് പെരുമാറുന്നത് എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഈ സംഭവമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


Click it and Unblock the Notifications