അര്‍ധരാത്രി കത്രീനയും ജോണും തമ്മില്‍ ഫോണ്‍വിളി; ഓഡിയോ ലീക്കാക്കിയത് മലൈകയെന്ന് കത്രീന

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. കത്രീനയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ സംഭവങ്ങളില്‍ ഒന്നായിരുന്നു സല്‍മാന്‍ ഖാനുമായുള്ള പ്രണയം. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് ഇരുവരും പിരിയുന്നത്. അതേസമയം കത്രീനയും സല്‍മാന്‍ ഖാന്റെ സഹോദരന്റെ ഭാര്യയായിരുന്ന നടി മലൈക അറോറയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അര്‍ബ്ബാസും മലൈകയും പിന്നീട് പിരിഞ്ഞുവെങ്കിലും ഇരുവരും ഏറെനാള്‍ ഒരുമിച്ച് ജീവിച്ചവരാണ്. സല്‍മാന്റെ കുടുംബത്തിലേക്ക് കത്രീന കടന്നു വരുന്നതിനോട് മലൈകയ്ക്ക് താല്‍പര്യമില്ലെന്നായിരുന്നു ഒരിക്കല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. 2009 ല്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളാണ് ഇരുവര്‍ക്കുമിടയിലെ ഭിന്നത ചൂണ്ടിക്കാണിച്ചത്. കത്രീന മലൈകയുടെ ഫാഷന്‍ ബ്രാന്റിനെ പരിഹസിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Katrina Kaif

ഈ പിണക്കം ഖാന്‍ കുടുംബത്തില്‍ തന്നെ വലിയ പ്രശ്‌നമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ ഫോണ്‍ വിവരങ്ങള്‍ മലൈക മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് വരെ കത്രീന ആരോപിക്കുകയുണ്ടായി. കത്രീന കൈഫും ജോണ്‍ എബ്രഹാമും തമ്മിലുള്ള ഫോണ്‍ കോളുകളാണ് ലീക്ക് ചെയ്യപ്പെട്ടതായി കരുതപ്പെടുന്നത്. ഇത് സല്‍മാന്‍ ഖാനെ വല്ലാതെ ചൊടിപ്പിച്ച സംഭവമായിരുന്നു.

''അര്‍ധരാത്രി ജോണും കത്രീനയും തമ്മിലുള്ള ഫോണ്‍ കോളുകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ സല്‍മാന്‍ ഖാന് ദേഷ്യം വന്നു. വളരെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഇത് അറിയൂ. ഖാന്മാര്‍ വളരെ അടുപ്പമുള്ള കുടുംബമായതിനാല്‍ കുടുംബത്തിലെ ഒരാളും ഇക്കാര്യം പുറത്ത് വിടില്ല. അതിനാല്‍ കത്രീന കരുതിയത് മലൈകയായിരിക്കും രഹസ്യമായി കോളുകള്‍ ലീക്ക് ചെയ്തത് എന്നാണ്'' എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ഈ സമയത്ത് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മില്‍ പിണക്കത്തിലായിരുന്നു. എന്നിട്ടും മലൈക അറോറ ഷാരൂഖുമായും ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനുമായും വളരെ അടുത്ത സൗഹൃദത്തിലായിരുന്നു. ഇക്കാര്യവും കത്രീനയ്ക്ക് ഇഷ്ടമായിരുന്നില്ല. കത്രീനയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് സല്‍മാനും ഷാരൂഖും പിരിയാനുള്ള കാരണം. എന്നിട്ടും മലൈക ഗൗരിയുമായി സൗഹൃദം തുടരുന്നത് കത്രീനയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.

''തന്റെ മാതാപിതാക്കളുടെ പ്രിയപ്പെട്ട മകനായിരുന്നു എന്നും സല്‍മാന്‍ ഖാന്‍. അതുകൊണ്ട് തന്നെ കത്രീനയ്ക്ക് ആ വീട്ടില്‍ വളരെ എളുപ്പത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. കത്രീന വിവാഹത്തിന് തയ്യാറാകാത്തതില്‍ സലീമിന് വിഷമമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് അവളെ ഇഷ്ടമായിരുന്നു. സല്‍മാന്റെ ജീവിതത്തില്‍ ഒരു ബാലന്‍സ് കൊണ്ടു വന്നത് അവളാണ്'' എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

Katrina Kaif

കത്രീനയും മലൈകയും തമ്മിലുള്ള വഴക്കില്‍ സല്‍മാന്റെ കുടുംബം തന്നെ രണ്ട് ചേരികളിലായിരുന്നു. കത്രീനയ്ക്ക് പിന്തുണയുമായി സല്‍മാന്റെ സഹോദരിമാരടക്കം കൂടെ നിന്നു. എന്നാല്‍ മലൈകയുടെ കൂടെ ഉണ്ടായിരുന്നത് അന്ന് സൊഹൈല്‍ ഖാന്റെ ഭാര്യയായിരുന്ന സീമ സജ്‌ദെ മാത്രമായിരുന്നു. കുടുംബത്തിലെ അംഗമായ തനിക്ക് ലഭിക്കുന്നതിലും സ്‌നേഹവും ആദരവും കത്രീനയ്ക്ക് ലഭിച്ചിരുന്നത് മലൈകയെ വിഷമിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്തായാലും അധികം വെെകാതെ ആ വാർത്ത കെട്ടടങ്ങി. സല്‍മാനും കത്രീനയും പിരിഞ്ഞു. മലെെകയും അർബാസ് ഖാനും വിവാഹ മോചിതരുമായി. പ്രണയ തകർച്ചയ്ക്ക് ശേഷവും സല്‍മാനും കത്രീനയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിക്കുന്ന ടെെഗർ ത്രീ റിലീസിനെത്തുകയാണ്.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X