സാഹചര്യം മാറ്റാൻ ആർക്കുമാവില്ല: മുൻ കാമുകൻ രൺബീറിന്റെ ഭാര്യ ആലിയയുമായുള്ള സൗഹൃദത്തെ കുറിച്ച് കത്രീന

ബോളിവുഡ് നടൻ രൺബീർ കപൂർ ഒരുകാലത്ത് നടിമാരായ ദീപിക പദുക്കോണുമായും, കത്രീന കൈഫുമായും ഉണ്ടായിരുന്ന പ്രണയ ബന്ധങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം, രൺബീർ ഇന്ന് ദേശീയ അവാർഡ് ജേതാവ് ആലിയ ഭട്ടിന്റെ ഭർത്താവാണ്. ഇരുവർക്കും ഇന്ന് രാഹ കപൂർ എന്നൊരു മകൾ ഉണ്ട്. കത്രീനയും ദീപികയും അവരുടെ ജീവിതത്തിൽ മുന്നോട്ട് പോയെങ്കിലും, ഇരുവരും തമ്മിൽ ഇന്നും അത്ര സ്വരച്ചേർച്ചയില്ല. പക്ഷെ, രണ്ടു പേരും ആലിയയുമായി നല്ല സൗഹൃദത്തിലാണ് എന്നതാണ് രസകരമായ കാര്യം.

2019ൽ, എല്ലെ ഇന്ത്യയ്ക്കു വേണ്ടി സിനിമാ നിരൂപകനായ രാജീവ് മസന്ദിന് നടത്തിയ അഭിമുഖത്തിൽ, മുൻ കാമുകനായ രൺബീർ കപൂറിന്റെ ഭാര്യ ആലിയ ഭട്ടുമായി എങ്ങനെ സൗഹൃദത്തിലാകാൻ കഴിഞ്ഞുവെന്ന് അദ്ദേഹം കത്രീന കൈഫിനോട് ചോദിച്ചിരുന്നു. 2009ൽ രൺബീറുമായി ബന്ധം വേർപിരിഞ്ഞ ദീപിക പദുക്കോണുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹംഅന്വേഷിച്ചു. എന്തെങ്കിലും കാര്യത്തെക്കുറിച്ച് വിഷമം തോന്നിയാലും താൻ ഒരിക്കലും പകയോ നീരസമോ മനസ്സിൽ വച്ച് നടക്കാറില്ലെന്നാണ് കത്രീന പറഞ്ഞത്.

Alia Bhatt with Katrina Kaif and Ranbir Kapoor
Photo Credit: Filmibeat

കാന്താര ചാപ്റ്റർ 1ലെ നായിക, അശോക് ചക്ര നേടിയ സൈനികന്റെ മകൾ: രുക്മിണി വസന്ത് ആരാണ്?

"ഇതൊന്നും പ്രശ്നമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് അങ്ങനെ ഒരു സൗഹൃദം ഉണ്ടാകുന്നത്. ഞാൻ നീരസമോ വെറുപ്പോ നിലനിർത്തുന്നത് കൊണ്ട് ഈ സാഹചര്യം മാറ്റാൻ പോകുന്നില്ല. അപ്പോൾ യുക്തിപരമായി ചിന്തിക്കുന്നതാണ് നല്ലത്. പക്ഷേ ഞാനും ഒരു മനുഷ്യനാണ്. ഉണ്ട്, എനിക്ക് വിഷമം തോന്നുന്നാറുണ്ട്. ഞാൻ കരയാറുണ്ട്. ഞാൻ പലപ്പോഴും തകർന്നു പോയിട്ടുണ്ട്. പക്ഷെ അതൊക്കെ കഴിയുമ്പോൾ ഞാൻ വീണ്ടും എഴുന്നേറ്റ് വരാറും ഉണ്ട്. അപ്പോൾ സ്വയം പറയും, "സാരമില്ല... എന്തൊക്കെയോ വരുന്നു," എന്ന്," പ്രശസ്ത ബോളിവുഡ് താരം വിശദീകരിച്ചു.

Katrina  Alia  and Deepika
Photo Credit: Filmibeat

കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 7 എന്ന ചാറ്റ് ഷോയിൽ ആലിയ ഭട്ട് തന്റെ ഭർത്താവ് രൺബീർ കപൂറിന്റെ മുൻ കാമുകിമാരായ ദീപിക പദുക്കോൺ, കത്രീന കൈഫ് എന്നിവരുമായി നല്ല ബന്ധം നിലനിർത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. റാപ്പിഡ് ഫയർ റൗണ്ടിനിടെ, കരൺ ആലിയയോട് "നിങ്ങളുടെ മുൻ കാമുകന്മാരുമായി എങ്ങനെ മികച്ച സുഹൃത്തുക്കളാകാം" അല്ലെങ്കിൽ "നിങ്ങളുടെ കാമുകന്റെ മുൻ കാമുകിമാരുമായി എങ്ങനെ സൗഹൃദം സ്ഥാപിക്കാം" - ഇതിൽ ഏത് ടാഗാണ് താരം എടുക്കുക എന്ന് ചോദിച്ചു. ഇതിന് അവർ പറഞ്ഞു: "എന്റെ പങ്കാളിയുടെ മുൻ കാമുകിമാരുമായി എങ്ങനെ സൗഹൃദം നിലനിർത്തണമെന്ന് എനിക്കറിയാമെന്ന് ഞാൻ കരുതുന്നു. രൺബീറിന്റെ പഴയ രണ്ടു ഗേൾഫ്രണ്ട്സുമായിട്ടും ഞാൻ നല്ല സൗഹൃദത്തിലാണ്. എനിക്ക് അവരെ രണ്ടുപേരെയും ഇഷ്ടമാണ്," ആലിയ വെളിപ്പെടുത്തി.

കത്രീന കൈഫ് ഇന്ന് പ്രശസ്ത നടൻ വിക്കി കൗശലിന്റെ ഭാര്യയാണ്. വർഷങ്ങൾ കഴിഞ്ഞപ്പോൾ നടിയും ദീപികയും തമ്മിലുള്ള പ്രശനങ്ങൾ ഏതാണ്ട് അവസാനിക്കുകയും ചെയ്തു. പക്ഷെ, ഇന്ന് കത്രീന രൺബീറിനോട് ക്ഷമിക്കാനോ, സമാധാനം നിലനിർത്താനോ ശ്രമിച്ചിട്ടില്ല. പക്ഷെ താരത്തിന്റെ ഭർത്താവ് വിക്കിയ്ക്ക് ആനിമൽ നടനോട് നല്ല സൗഹൃദമുണ്ട്. ആലിയയ്ക്കും രൺബീറിനും ഒപ്പം സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയാണ് വിക്കി കൗശൽ ഇപ്പോൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X